അമൃതം പൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അങ്കണവാടികൾ മുഖേന കഞ്ഞുങ്ങൾക്ക് നൽകുന്ന പ്രോട്ടീൻ ഉൽപ്പന്നമാണ് അമൃതം പൊടി (അമൃതം ന്യൂട്രീമിക്സ്). കേരളത്തിലെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളിലൂടെയാണ് ഇതിന്റെ വിതരണം. [1]

നിർമ്മാണം[തിരുത്തുക]

ഗോതമ്പ്, നിലക്കടല, സോയബീൻ, പഞ്ചസാര എന്നിവ ചേർന്ന അമൃതം പൊടി വികസിപ്പിച്ചെടുത്തത് കാസർക്കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ കുടുംബശ്രീ മിഷൻ മുഖേനയാണ് ഇപ്പോൾ ഇതിന്റെ നിർമ്മാണം. [2] സാധാരണ പഞ്ചസാരക്ക് പകരം തേങ്ങയിൽ നിന്നും ഉൽപാദിപ്പിക്കുന്ന പഞ്ചസാരയാണ് ഇതിൽ ചേർക്കുന്നത്. വളരെ ഹെൽത്തി ആയ ഈ ഉല്പന്നം വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം. ഏഴു മാസം മുതൽ കുട്ടികൾക്ക് കുറുക്കായും നൽകാവുന്നതാണ്. [3]

വിതരണം[തിരുത്തുക]

ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഐ.സി.ഡി.എസ് അങ്കണവാടികൾ മുഖേനയാണ് സൗജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നത്. [4]'സമ്പുഷ്ട കേരളം' പദ്ധതിയുടെ ഭാഗമായി അമൃതം ന്യൂട്രീമിക്സിന്റെ രുചി വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നു. [5]

ചേരുവകൾ[തിരുത്തുക]

  • ഗോതമ്പ് - 225 ഗ്രാം
  • കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
  • കടലപ്പരിപ്പ് - 75 ഗ്രാം
  • സോയ ചങ്ക്‌സ്- 50 ഗ്രാം

തയാറാക്കുന്ന വിധം[തിരുത്തുക]

  • പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ട് ചേർക്കുക. 
  • ഓരോ ചേരുവകളും തനിയെ വറുത്തെടുക്കണം. സോയ ഒന്ന് പൊടിച്ച ശേഷം വറുക്കാം.
  • പൊടിച്ചെടുത്ത് ചൂട് മാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമൃതം_പൊടി&oldid=3256565" എന്ന താളിൽനിന്ന് ശേഖരിച്ചത്