Jump to content

അമീലിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീലിയൻ
39th Emperor of the Roman Empire
Coin featuring Aemilian.
ഭരണകാലം253 (3 months)
പൂർണ്ണനാമംMarcus Aemilius Aemilianus (from birth to accession);
Caesar Marcus Aemilius Aemilianus Augustus (as emperor)
മുൻ‌ഗാമിTrebonianus Gallus and Volusianus
പിൻ‌ഗാമിValerian
ഭാര്യ

റോമൻ ചക്രവർത്തി. അമീലിയൻ എന്നപേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിൻറെ പൂർണമായ പേര് മാർക്കസ് അമീലിയസ് അമീലിയാനസ് എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂർ വിഭാഗക്കാരനും എളിയ നിലയിൽ നിന്ന് ഉയർന്നു വന്ന ആളുമായിരുന്നു. റോമൻ സെനറ്ററായും കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്. ഗാലസ് ചക്രവർത്തിയുടെ (ഭരണകാലം:251-253) കീഴിൽ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലേയും ഗവർണറായിരുന്നു. അമീലിയൻ 253 - ൽ ഒരു വിപ്ലവം നയിച്ച്, ഇറ്റലി ആക്രമിക്കുകയും ഗാലസ് ചക്രവർത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവർത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാൽ പരിത്യക്തനായ അമീലിയൻ ഏതാനും ആഴ്ചകൾക്കു ശേഷം 46ം വയസ്സിൽ വധിക്കപ്പെട്ടു. അദ്ദേഹത്തിൻറെ ഭാര്യ കൊർണീലിയ സുപ്പേറ ആയിരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമീലിയൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Media related to Aemilianus at Wikimedia Commons

ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=അമീലിയൻ&oldid=1762653" എന്ന താളിൽനിന്ന് ശേഖരിച്ചത്