അമാൽ ക്ലൂനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാൽ ക്ലൂനി
ക്ലൂനി മെയ് 2018 ൽ
ജനനം
അമാൽ അലാമുദ്ദീൻ

(1978-02-03) 3 ഫെബ്രുവരി 1978  (46 വയസ്സ്)
ബേറൂട്ട്, ലബനോൻ
ദേശീയതബ്രിട്ടീഷ്, ലബനീസ്
വിദ്യാഭ്യാസംDr Challoner's High School
കലാലയംSt Hugh's College, Oxford
New York University
തൊഴിൽഅഭിഭാഷക
സജീവ കാലം2000–ഇതുവരെ
ജീവിതപങ്കാളി(കൾ)

അമാൽ ക്ലൂനി (മുൻകാലത്ത്, അലാമൂദ്ദീൻ; ജനനം:1978 ഫെബ്രുരി 3) അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പ്രത്യേകമായി കൈകാര്യം ചെയ്യുന്ന ഒരു അമേരിക്കൻ അഭിഭാഷകയാണ്.[1] അവരുടെ കക്ഷികളിൽ പ്രധാനി ജൂലിയൻ അസാൻജ് (വിക്കിലീക്സ് ൻറെ സ്ഥാപകൻ)[2] ഉക്രൈനിൻറെ മുൻ പ്രധാനമന്ത്രി യൂളി തിമോഷെൻകോ,[3] ഈജിപ്ഷ്യൻ-കനേഡിയൻ പത്രപ്രവർത്തകൻ മുഹമ്മദ് ഫഹ്മി എന്നിവരും അമാലിൻറെ കക്ഷികളായിരുന്നു. അവർ വിവാഹം ചെയ്തിരിക്കുന്നത് അമേരിക്കൻ നടനായ ജോർജ്ജ് ക്ലൂനിയെ ആണ്.

ജീവിതരേഖ[തിരുത്തുക]

ലബനോനിലെ ബെയ്‍റൂട്ടിലാണ് അമാൽ അമാലുദ്ദീൻ ജനിച്ചത്. 1980 കളിലെ ലബനീസ് ആഭ്യന്തരയുദ്ധകാലത്ത് അമാലുദ്ദീൻറെ കുടുംബം ലബനോൻ വിട്ടു പോകുകയും ബക്കിങ്ഷയറിലെ ജെറാർഡ്‍സ് ക്രോസ്സിൽ താമസമാരംഭിക്കുകയും ചെയ്തു.[4] അമാലിന് അക്കാലത്ത് രണ്ടുവയസായിരുന്നു പ്രായം.[5] ലബനീസ് ഡ്രൂസ് കുടുംബത്തിൽനിന്നുള്ള അവരുടെ പിതാവ് റാംസി അലാം ഉദ്ദീൻ ചൌഫ് ജില്ലയിലെ ബാക്ൿലൈൻ വില്ലേജിൽനിന്നുള്ളയാളായിരുന്നു.[5][6][7][8][9][10] ബേറൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.എ. ബിരുദമെടുത്തിരുന്ന അദ്ദേഹം COMET ട്രാവൽ ഏജൻസിയുടെ ഉടമയായിരുന്നു. അദ്ദേഹം 1991 ൽ ലബനോനിലേയ്ക്കു തിരിച്ചുവന്നു.[11][12] അമാലിൻറെ മാതാവ് ബരിയാ മിക്ൿനാസ്, വടക്കൻ ലബനോനിലുള്ള ട്രിപ്പോളിയിലെ[13][14] ഒരു സുന്നി മുസ്ലിം കുടുംബത്തിൽനിന്നുള്ള വനിതായായിരുന്നു.[13][14] അവർ പാൻ-അരബ് വർത്തമാനപ്പത്രമായ അൽ-ഹയാത്തിൻറെ വിദേശകാര്യ എഡറ്ററും ഒരു പബ്ലിക് റിലേഷൻസ് കമ്പനിയുടെ സ്ഥാപകയുമായിരുന്നു.[5][15] അവർക്ക് ടാല എന്ന ഒരു സഹോദരിയും പിതാവിൻറെ ആദ്യ വിവാഹത്തിലുള്ള സാമെർ, സിയാദ് എന്നിങ്ങനെ രണ്ട് അർദ്ധ സഹോദരങ്ങളുമുണ്ട്.[16][17]

2021 സെപ്റ്റംബറിൽ, ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐസിസി) അമൽ ക്ലൂണിയെ ഡാർഫറിലെ സുഡാനീസ് സംഘർഷത്തിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു.

അവലംബം[തിരുത്തുക]

  1. Nicole Lyn, Pesce; Dillon, Nancy; Rivera, Zayda (29 April 2014). "George Clooney Finally Meets His Match With Human Rights Lawyer Amal Alamuddin". Daily News. Retrieved 9 May 2014.
  2. Rothman, Michael (19 March 2014). "5 Things About Amal Alamuddin". ABC News. Retrieved 8 April 2014.
  3. Johnston, Ian (27 April 2014). "George Clooney Engaged To Amal Alamuddin: Actor To Marry British Human Rights Lawyer Who Has Represented Julian Assange". The Independent. Retrieved 6 May 2014.
  4. Flanagan, Padraic (28 April 2014). "George Clooney Engaged to High-Flying British Lawyer". The Daily Telegraph. Retrieved 12 May 2014.
  5. 5.0 5.1 5.2 Karam, Joyce (28 April 2014). "Who is Clooney's fiancée Amal Alamuddin?". Al Arabiya. Retrieved 28 September 2014.
  6. Globe Staff (11 July 2014). "George Clooney rejects Daily Mail's apology for 'fabricated' story". The Globe and Mail. Phillip Crawley. Retrieved 21 August 2014. whose father, Ramzi, belongs to a prominent Druze family.
  7. "Talk of the village: What does Amal Alamuddin's Druze community think of Clooney engagement?". The Daily Star. Al Bawaba. 26 May 2014. Retrieved 21 August 2014.
  8. "Clooney, Alamuddin set Sept. 20 marriage date". Daily Star. 8 August 2014. Retrieved 28 September 2014.
  9. Younes, Ali (30 April 2014). "Who is Amal Alamuddin, reported George Clooney's new fiancee". The Arab Daily News. Retrieved 28 September 2014.
  10. Smith, Lee (19 May 2014). "But Is It Good for the Druze?George Clooney and his future in-laws". The Weekly Standard. Vol. 19, no. 34. Retrieved 28 September 2014.
  11. "George Clooney's Fiancée Amal Alamuddin Has Beauty, Brains And Style". The Straits Times. 27 April 2014. Retrieved 6 May 2014.
  12. "You'd think George Clooney asked all of Lebanon to marry him". Global Post. Archived from the original on 2015-01-27. Retrieved 2017-03-28.
  13. 13.0 13.1 Gebeily, Maya (30 April 2014). "Amal Alamuddin from 'Druze family of sheikhs'". NOW News. Archived from the original on 2014-10-06. Retrieved 28 September 2014.
  14. 14.0 14.1 Gatten, Emma (13 September 2014). "Amal Alamuddin: George Clooney's Betrothed a Star Among Druze Community". NBC News. Retrieved 28 September 2014.
  15. "International Communication Experts (I.C.E.)". Globell Communications. 2010. Archived from the original on 2017-04-25. Retrieved 2017-03-28.
  16. Karam, Joyce (28 April 2014). "Who is Clooney's fiancée Amal Alamuddin?". Al Arabiya. Retrieved 28 September 2014.
  17. "Lebanon in frenzy over Clooney-Alamuddin engagement". NOW News. AFP. 1 May 2014. Archived from the original on 2014-10-13. Retrieved 28 September 2014.
"https://ml.wikipedia.org/w/index.php?title=അമാൽ_ക്ലൂനി&oldid=3669940" എന്ന താളിൽനിന്ന് ശേഖരിച്ചത്