അമരസേനപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറുപതാമത്തെ മേളരാഗമായ നീതിമതിയുടെ ഒരു ജന്യരാഗമാണു് അമരസേനപ്രിയ.

ആരോഹണം : സ രി പ മ നി സ

അവരോഹണം : സ നി പ മ രി ഗ രി സ


സംഗീതവിദ്വാൻ ടി. ലക്ഷ്മണൻ പിള്ളയുടെ (1864-1960) സൃഷ്ടിയാണു് ഈ രാഗം. ഇദ്ദേഹം നിർമിച്ചിട്ടുള്ള ഒരു ഗാനമല്ലാതെ വേറെ ഗാനങ്ങളൊന്നും ഈ രാഗത്തിൽ ഉള്ളതായി അറിവില്ല. അമേരിക്കൻ ദാർശനികനായ റാൽഫ് വാൾഡോ എമേഴ്സനോടു് (1703-84) ലക്ഷ്മണൻപിള്ളയ്ക്കുണ്ടായിരുന്ന മതിപ്പും ആദരവും നിമിത്തം ഇദ്ദേഹത്തിന്റെ ബഹുമാനാർഥമാണ് ഈ രാഗത്തിനു 'അമരസേനപ്രിയ' എന്നു പേരിട്ടതു്. 'എമേഴ്സൺ' എന്നതിന്റെ തത്ഭവമായിട്ടാണു് അമരസേന എന്നു പ്രയോഗിച്ചിരിക്കുന്നതു്.

അവലംബം[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമരസേനപ്രിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമരസേനപ്രിയ&oldid=3170185" എന്ന താളിൽനിന്ന് ശേഖരിച്ചത്