അമരചന്ദ്രൻ
ദൃശ്യരൂപം
മഹാഭാരതത്തെ ഉപജീവിച്ച് രചിയ്ക്കപ്പെട്ട ബാലഭാരതം എന്ന മഹാകാവ്യത്തിന്റെ കർത്താവാണ് അമരചന്ദ്രൻ.പതിമൂന്നാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്നൂഹിയ്ക്കുന്നു. വീരധവളന്റെ എന്ന രാജാവിന്റെ അശ്രിതനായിരുന്നു അമരചന്ദ്രൻ. വാസ്തുപാലൻ എന്ന സേനാനായകന്റെ പരിപോഷണവും അമരചന്ദ്രനുണ്ടായിരുന്നു.