അബർഡീൻ
അബർഡീൻ
| |
---|---|
Skyline of Aberdeen | |
Population | 2,17,120 2010 Mid-Year Estimate |
• Density | 1,089/km2 (2,820/sq mi) |
Language | English Scots (Doric) |
OS grid reference | NJ925065 |
• Edinburgh | 94 mi (151 km)[2] |
• London | 403 mi (649 km)[2] |
Council area | |
Lieutenancy area |
|
Country | Scotland |
Sovereign state | United Kingdom |
Post town | ABERDEEN |
Postcode district | AB10-AB13 (part), AB15, AB16, AB22-AB25 |
Dialling code | 01224 |
Police | Scottish |
Fire | Scottish |
Ambulance | Scottish |
EU Parliament | Scotland |
UK Parliament | |
Scottish Parliament | |
Website | aberdeencity.gov.uk |
സ്കോട്ട്‌ലൻഡിലെ ഒരു തുറമുഖനഗരമാണ് അബർഡീൻ. അബർഡീൻ കൌണ്ടിയുടെ ആസ്ഥാനമായ ഈ പട്ടണം ഡീ, ഡോൺ എന്നീ നദീമുഖങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഡീ നദീമുഖം തുറമുഖത്തിന്റെ പ്രകൃതിസൗകര്യങ്ങളെ വർധിപ്പിക്കുന്നു. സ്കോട്ട്ലൻഡിലെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസകേന്ദ്രമായ അബർഡീൻ മനോഹരമായ നഗരമാണ്. ദൂരക്കാഴ്ചയിൽ വെള്ളിപോലെ തിളങ്ങുന്ന ചാരനിറത്തിലുള്ള ഗ്രാനൈറ്റ് കല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങൾ നഗരത്തെ ആകർഷകമാക്കുന്നു. വൻ വ്യവസായങ്ങളുടെ കുറവ് ശുചിത്വം നിലനിർത്തുവാൻ സഹായിക്കുന്നു. കടൽക്കരയിലെ വെള്ളിനഗരം എന്നാണ് തദ്ദേശീയർ അബർഡീനെ വിശേഷിപ്പിക്കുന്നത്.
മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ; തെക്കൻ നഗരങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം മത്സ്യം കയറ്റുമതി ചെയ്യുന്നുണ്ട്. രോമവസ്ത്രങ്ങൾ നിർമ്മിക്കുന്നതും ഗ്രാനൈറ്റ് കല്ലുകൾ ചെത്തുന്നതുമാണ് പ്രധാന വ്യവസായങ്ങൾ. ഇവ കൂടാതെ പല ചെറുകിട വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അബർഡീന്റെ പ്രാധാന്യം മുഖ്യമായും ഒരു ഒഴിവുകാലസങ്കേതമെന്ന നിലയ്ക്കാണ്. ഡോൺനദിക്കു കുറുകെയുള്ള ബ്രിജ് ഓ ബാൾഗോണി (Brig O' balgownie) പാലം 14-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. ഇവിടത്തെ സർവകലാശാല 1494-ൽ സ്ഥാപിക്കപ്പെട്ടു.
യു.എസ്സിലെ തെക്കേ ഡെക്കോട്ടാ സംസ്ഥാനത്തിലും അബർഡീൻ എന്നു പേരുള്ള ഒരു നഗരമുണ്ട്. റെയിൽവേ കേന്ദ്രമെന്ന നിലയിൽ വ്യാപാര പ്രാധാന്യമുള്ള ഒരു നഗരമാണ് ഇത്.
ചിത്രശാല
[തിരുത്തുക]-
അബർഡീൻ
-
അബർഡീൻ സിറ്റി
-
ഓയിൽ ഫ്ലാറ്റ്ഫോം
-
അബർഡീൻ കടൽത്തീരം
-
ബെൽമോട് സ്ട്രീറ്റ് കർഷക മാർക്കറ്റ്
-
യൂണിയൻ ടെറസ് പൂന്തോട്ടം
-
വിന്റർഗാർഡൻ
-
അബർഡീൻ ബീച്ച്
-
അബർഡീൻ റെയിൽവെസ്റ്റേഷൻ
-
അബർഡീൻ യൂണിവേഴ്സിറ്റി
-
സെയിന്റ് മാകാർസ് കത്തീട്രൽടവർ
അവലംബം
[തിരുത്തുക]- ↑ "Ainmean-Àite na h-Alba ~ Gaelic Place-names of Scotland". Archived from the original on 2021-05-05. Retrieved 2011-10-31.
- ↑ 2.0 2.1 Indo.com. "How Far Is It?". Retrieved 13 March 2007.
- ↑ http://www.legislation.gov.uk/uksi/1995/2211/note/made
പുറംകണ്ണികൾ
[തിരുത്തുക]- http://www.aberdeen-grampian.com/ Archived 2011-10-20 at the Wayback Machine.
- http://www.aberdeencity.gov.uk/home/home.asp Archived 2014-01-17 at the Wayback Machine.
- http://www.aberdeenairport.com/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബർഡീൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |