അബ്ദുല്ലാഹ് ഇബ്നു' അംറ് ഇബ്നുൽ ആസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുൽ ആസ്
عبد الله بن عمرو بن العاص
ഈജിപ്തിലെ ഗവർണ്ണർ
In office
January 664 – February 664[1]
MonarchMu'awiya I (r. 661–680)
മുൻഗാമിAmr ibn al-As
പിൻഗാമിUtba ibn Abi Sufyan
Personal details
Died684
Relations

പ്രവാചകൻ മുഹമ്മദിന്റെ അനുചരനും ഈജിപ്തിലെ ഗവർണ്ണറുമായിരുന്നു അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നു ആസ് ( അറബിعبد الله بن عمرو بن العاص‬ 684-ൽ മരണം). ഹദീഥുകൾ ആദ്യമായി രേഖപ്പെടുത്തിത്തുടങ്ങിയത് അബ്ദുല്ല ആയിരുന്നു എന്ന് കരുതപ്പെടുന്നു. ഇദ്ദേഹം സമാഹരിച്ച ഹദീഥുകൾ അൽ സഹീഫത്തുസ്സദിഖ എന്ന പേരിലറിയപ്പെടുന്നു[2][3]. അഹ്‌മദിബ്‌നു ഹമ്പൽ തന്റെ മുസ്നദിൽ അബ്ദുല്ല രേഖപ്പെടുത്തിയ ഹദീഥുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പിതാവായ അംറുബ്നു ആസിന് മുൻപേ തന്നെ ഇസ്‌ലാമിലേക്ക് കടന്നുവന്ന അബ്ദുല്ല, എഴുത്ത് അറിയാവുന്നതിനാൽ മുഹമ്മദിന്റെ പ്രത്യേക പരിഗണന നേടിയിരുന്നു. 664-ന്റെ തുടക്കത്തിൽ ഈജിപ്ത് ഗവർണ്ണറായിരുന്ന പിതാവിന്റെ മരണത്തോടെ ഏതാനും ആഴ്ചകൾ ഈജിപ്തിന്റെ ഗവർണ്ണറായി പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Stewart, John (1989). African States and Rulers. London: McFarland. പുറം. 206. ISBN 0-89950-390-X.
  2. Schoeler, Gregor; James Edward Montgomery, Uwe Vagelpohl (2006). The oral and the written in early Islam. Taylor & Francis. പുറം. 127. ISBN 0-415-39495-3.
  3. Gülen, Fethullah (2005). The Messenger of God Muhammad: an analysis of the Prophet's life. Tughra Books. പുറം. 314. ISBN 1-932099-83-2.