ഉള്ളടക്കത്തിലേക്ക് പോവുക

അബൂ ഗുറൈബ് ജയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂ ഗുറൈബ് ജയിൽ
സ്ഥാനംAbu Ghraib, Baghdad Province
നിലവിലെ സ്ഥിതിപ്രവർത്തിക്കുന്നു
സുരക്ഷാ വിഭാഗംസെൻട്രൽ ജയിൽ
ശേഷി15,000
ആരംഭം1950s
നിയന്ത്രണവും ഭരണവും നടത്തുന്നത്ഇറാഖ്

ഇറാഖിലെ ബാഗ്ദാദിലുള്ള ഒരു പ്രധാന തടവറയാണ് അബൂ ഗുറൈബ് ജയിൽ. 1950കളിൽ ബ്രിട്ടീഷുകാരാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ഇറാഖ് ഗവണ്മെന്റിന്റെ കീഴിലായി. 2003ലെ അമേരിക്കൻ അധിനിവേശത്തോടെ അമേരിക്കയുടെ കീഴിലായി. 2003 - 2004 കാലഘട്ടത്തിൽ അമേരിക്കൻ സൈനികർ തടവുകാരെ പീഡിപ്പിക്കുന്ന ദ്രിശ്യങ്ങൾ പുറത്തു വന്നതോടെ ഈ ജയിൽ കുപ്രസിദ്ധമായിരുന്നു. അമേരിക്കൻ പിന്മാറ്റത്തോടെ ജയിൽ ഇറാഖിലെ ഷിയാ ഗവണ്മെന്റിന്റെ കീഴിലായി. 2009ൽ ബാഗ്ദാദ് സെൻട്രൽ പ്രിസൺ എന്ന് പേര് മാറ്റി[1]. 2013 ജൂലയ് 21 ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്ന സായുധ സംഘം ജയിൽ ആക്രമിക്കുകയും 500ലധികം പ്രവർത്തകരെ മോചിപ്പിക്കുകയും ചെയ്തതോടെ ജയിൽ സുരക്ഷാ ഭീഷണിയിലായി. 2014ൽ ഏപ്രിൽ മാസത്തോടെ ജയിൽ അടച്ചു പൂട്ടി.

അവലംബം

[തിരുത്തുക]
  1. US releases scores from Baghdad prison, Google News / Agence France-Presse, February 12, 2009
"https://ml.wikipedia.org/w/index.php?title=അബൂ_ഗുറൈബ്_ജയിൽ&oldid=2722964" എന്ന താളിൽനിന്ന് ശേഖരിച്ചത്