അബൂബക്കർ അൽ ബഗ്ദാദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇബ്രാഹിം
2004-ൽ പിടിക്കപ്പെട്ടപ്പോൾ എടുത്ത തിരിച്ചറിയൽ ചിത്രം
ഇസ്ലാമിക രാഷ്ട്രത്തിന്റെ ഖലീഫ[1]
ഭരണകാലം 29 ജൂൺ 2014 – മുതൽ
ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ്-ന്റെ അമീർ
In office 16 May 2010 – 29 June 2014
മുൻഗാമി അബു ഉമർ അൽ ബഗ്ദാദി
പേര്
ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ
അറബിابراهيم عواد ابراهيم علي البدري السامرائي

മതം സുന്നി ഇസ്ലാം

ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് (ISIL, ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം) എന്ന സായുധ(terrorist) ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കർ അൽ ബഗ്ദാദി. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസമർറാഈ എന്നാണ്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുന്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ൻ കരുതപ്പെടുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Withnall, Adam. "Iraq crisis: Isis changes name and declares its territories a new Islamic state with 'restoration of caliphate' in Middle East". The Independent. ശേഖരിച്ചത് 30 June 2014.
  2. [1], മാതൃഭൂമി.
"https://ml.wikipedia.org/w/index.php?title=അബൂബക്കർ_അൽ_ബഗ്ദാദി&oldid=2914064" എന്ന താളിൽനിന്ന് ശേഖരിച്ചത്