അബലാ ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബല ബോസ്
Lady Abala Bose.jpg
ജനനം1864 ഏപ്രിൽ 8
മരണം26 ഓഗസ്റ്റ് 1951(1951-08-26) (പ്രായം 87)
തൊഴിൽസാമൂഹ്യ പ്രവർത്തക
ജീവിതപങ്കാളി(കൾ)ജഗദീശ് ചന്ദ്ര ബോസ്

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിധവകളുടെ ഉന്നമനത്തിനുമായി പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ലേഡി അബലാ ബോസ് (ബംഗാളി: অবলা বসু) (8 ഏപ്രിൽ 1864 – 26 ഓഗസ്റ്റ് 1951)[1].

ആദ്യകാലജീവിതം[തിരുത്തുക]

1864 ഏപ്രിൽ 8-ന് ധാക്കയിൽ തെലിർബാഗിൽ പ്രശസ്തമായ ദാസ് കുടുംബത്തിൽ ദുർഗാ മോഹൻ ദാസിന്റെ മകളായി ജനിച്ചു. ബംഗ മഹിളാ വിദ്യാലയ, ബെതൂൺ സ്കൂൾ എന്നിവിടങ്ങളിലെ ആദ്യകാലവിദ്യാർഥികളിലൊരാളായിരുന്നു. കൽക്കട്ട മെഡിക്കൽ കോളേജിൽ പ്രവെശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് 1882-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ ബംഗാൾ ഗവണ്മെന്റിന്റെ സ്കോളർഷിപ്പോടെ ചേർന്നെങ്കിലും അനാരോഗ്യം നിമിത്തം പഠനം പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. 1887-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ജഗദീശ് ചന്ദ്രബോസുമായുള്ള വിവാഹം നടന്നു.

പ്രവർത്തനങ്ങൾ[തിരുത്തുക]

ബംഗ മഹിളാ വിദ്യാലയ, ബെതൂൺ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ആദ്യകാല വിദ്യാർത്ഥിനികളിലൊരാളായിരുന്നു അബല. നന്നേ ചെറുപ്പത്തിൽ തന്നെ ഫെമിനിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായിരുന്നു. സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അന്നത്തെ മുൻ‌നിര ഇംഗ്ലീഷ് പ്രസിദ്ധീകരണമായിരുന്ന മോഡേൺ റിവ്യൂവിൽ അവർ എഴുതി. അബലയുടെ സ്വാധീനം മൂലമാണ് ബെതൂൺ സ്കൂളിൽ സഹപാഠിയായിരുന്ന കാമിനി റോയ് സമാനാശയങ്ങളിൽ ആകൃഷ്ടയായത്.

സ്ത്രീകളുടെ വിദ്യാഭ്യാസവും വിധവകൾക്കുള്ള സാമ്പത്തികസഹായവും ലക്ഷ്യമിട്ട് അവർ 1915-ൽ നാരി ശിക്ഷാ സമിതി സ്ഥാപിച്ചു. ദേശ്ബന്ധു ചിത്തരഞ്ജൻ ദാസ്‌, ജാദുമതി മുഖർജി , ആചാര്യ പ്രഫുല്ല ചന്ദ്ര റേ,പ്രിയംബദ ബാനർജി, നീൽരത്തൻ സർക്കാർ, ബിമല ദാസ്‌, സർ ദേവപ്രസാദ്‌ സർബാധികാരി, സർ ഡി.സി. മിറ്റർ,സ്വാമി ശാരദനന്ദ, പ്രഫുല്ലനാഥ്‌ ടാഗോർ, എസ്‌.എം. ബോസ്‌,ചാരുബാല മിറ്റർ, സുപ്രവ റേ മുതലായവരും ഈ ഉദ്യമത്തിൽ അവരോടൊപ്പമുണ്ടായിരുന്നു[2]. ഈ സംഘടന ഗ്രാമീണ മേഖലയിൽ 200-ഓളം വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർമ്മിക്കുകയുണ്ടായി. 1910-1916 കാലഘട്ടത്തിൽ അവർ ബ്രഹ്മോ ബാലികാ ശിക്ഷാലയയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1916-ൽ ജഗദീശ് ചന്ദ്രബോസിന് സർ പദവി ലഭിച്ചതോടെ അബല ലേഡി ബോസ് എന്നറിയപ്പെട്ടു.

1951 ഏപ്രിൽ 26-ന് നിര്യാതയായി.

അവലംബം[തിരുത്തുക]

  1. സെൻഗുപ്ത, സുബോധ് ചന്ദ്ര, അഞലി ബോസ്, 1976/1998, സൻസദ് ബംഗാളി ചരിതാഭിദാൻ (Biographical dictionary) Vol I, (in Bengali), p23, ISBN 81-85626-65-0
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20.
"https://ml.wikipedia.org/w/index.php?title=അബലാ_ബോസ്&oldid=3623270" എന്ന താളിൽനിന്ന് ശേഖരിച്ചത്