അഫ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ അഫ്ര
Saint Afra, by the Master of Messkirch, ca. 1535-1540
Martyr
ജനനം365 A.D.
Augsburg, Rhætia
മരണംc. 364
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
പ്രധാന തീർത്ഥാടനകേന്ദ്രംSt. Ulrich's and St. Afra's Abbey, Augsburg
ഓർമ്മത്തിരുന്നാൾഓഗസ്റ്റ് 5 (sometimes listed as August 6, August 7)
പ്രതീകം/ചിഹ്നംdepicted being burnt to death
മദ്ധ്യസ്ഥംAugsburg; converts; martyrs; penitent women

കത്തോലിക്കാ സഭയിലെ ഒരു രക്തസാക്ഷി വിശുദ്ധയാണ് അഫ്ര. വേശ്യയായിരുന്ന അഫ്ര സെപ്രസിലെ രാജാവിന് ഹിലേരിയ എന്ന സ്ത്രീക്കു ജനിച്ച മകളാണെന്നു കരുതപ്പെടുന്നു. ആക്ട്സ് ഓഫ് അഫ്ര എന്ന പേരിൽ എഴുതപ്പെട്ട ഗ്രന്ഥത്തിൽ അഫ്രയുടെ ജീവിതകഥ വിവരിക്കുന്നുണ്ട്[1].

സെപ്രസിൽ നിന്ന് ജർമനിയിലെ അവിടെ ഓഗ്സ്ബർഗിലെത്തി വേശ്യാലയം നടത്തിയിരുന്ന ഹിലേരിയയ്ക്കൊപ്പം അഫ്രയും താമസിച്ചു. വീനസ് ദേവതയുടെ ക്ഷേത്രത്തിൽ അഫ്ര വേശ്യയായി ജീവിച്ചുവെന്ന് മറ്റു ചില ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. പാപജീവിതം നയിച്ചിരുന്ന അഫ്ര ഒരു ബിഷപ്പുമൂലമാണ് ക്രൈസ്തവവിശ്വാസത്തിലേക്കു തിരിഞ്ഞത്. ഡിയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് സ്പെയിനിലെ ജെറോനയിലെ ബിഷപ്പായിരുന്ന നറേസിസസ്സ് ഒരിക്കൽ ഒഗ്സ്ബർഗിലെത്തിച്ചേർന്നു. ചക്രവര്ത്തിയുടെ ഭടന്മാര് ബിഷപ്പിനെ തടവിലാക്കുമെന്നു നാട്ടിൽ ഒരു ശ്രുതിപരന്നിരുന്നു. അതിനാൽ അഫ്രയുടെ വേശ്യാലയത്തിലാണ് ബിഷപ്പ് ഒളിവിൽ പാർത്തത്. അതൊരു വേശ്യാലമാണെന്നു അറിയാതെയാണ് ബിഷപ്പ് അവിടെ എത്തിച്ചേർന്നത്.

ബിഷപ്പിനെ വരുതിയിലാക്കാൻ യുവതികൾ ശ്രമം നടത്തി. എന്നാൽ യുവതികളുടെ ശ്രമത്തിനെതിരായാണ് സംഭവിച്ചത്. ബിഷപ്പിന്റെ ഉപദേശത്താൽ അവിടെ പാർത്തിരുന്ന അഫ്രയും അവളുടെ അമ്മയും ഒപ്പം യുനോമിയ, യുട്രാഫിയ, ഡിഗ്ന എന്നീ മൂന്നു യുവതികളും ജ്ഞാനസ്നാനം സ്വീകരിച്ചു. താൻ ഇത്രനാളും ചെയ്ത തെറ്റുകൾക്ക് ഇനിയുള്ള ഒരു ജീവിതത്തിലൂടെ പരിഹാരം കാണമെന്നു അഫ്ര തീരുമാനമെടുത്തു. ബിഷപ്പ് അഫ്രയുടെ ഭവനത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്നറിഞ്ഞ് ഭടന്മാർ അവിടെ എത്തിച്ചേർന്നെങ്കിലും അഫ്ര ബിഷപ്പിനെ ഒളിപ്പിച്ചു. പിന്നീട് അഫ്ര തന്റെ സ്വത്തുക്കളെല്ലാം സാധുക്കൾക്കായി ദാനം നൽകി അവർക്കായി ജീവിച്ചു. അഫ്ര ഒരു ക്രിസ്തുമതവിശ്വാസിയായി മാറിയതറിഞ്ഞ് ഭടന്മാർ അവളെ തടവറയിലാക്കി. ഒപ്പം റോമൻ ദൈവങ്ങളെ വണങ്ങുവാൻ അഫ്രയോട് ആവശ്യപ്പെട്ടെങ്കിലും അവൾ എതിർത്തു. ക്രിസ്തുമതവിശ്വാസത്തിൽ അടിയുറച്ചുനിന്ന അഫ്രയെ എ.ഡി. 304-ൽ ജീവനോടെ ചുട്ടുകൊന്നു. തുടർന്ന് അഫ്രയുടെ അമ്മയേയും മറ്റു യുവതികളേയും അവർ തടവിലാക്കി. വൈകാതെ അവരും കൊലചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഫ്ര&oldid=3772054" എന്ന താളിൽനിന്ന് ശേഖരിച്ചത്