Jump to content

അന്റോണിയോ വിവാൾഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റോണിയോ വിവാൾഡി
വിവാൾഡിയുടെ ഒപ്പ്

ഒരു വെനീഷ്യൻ പുരോഹിതനും ബറോക് സംഗീതസം‌വിധായകനുമായിരുന്നു അന്റോണിയോ ലൂസിയോ വിവാൾഡി ഇറ്റാലിയൻ ഉച്ചാരണം: [anˈtɔːnjo ˈluːtʃo viˈvaldi]. പ്രശസ്ത വയലിനിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം. 1678 മാർച്ച് 4ന് റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ചു. വ്യത്യസ്ത സംഗീതോപകരണങ്ങൾക്കായി, പ്രത്യേകിച്ചും വയലിനായി നാന്നൂറിലധികം കൺസെർട്ടോകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അനാഥ പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. "ഫോർ സീസൺസ്" എന്ന വയലിൻ കൺസേർട്ടോ പരമ്പരയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. 1741 ജൂലൈ 28ന് അന്തരിച്ചു.

ചുവന്ന പാതിരി il Prete Rosso എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഇരട്ടപ്പേര്. ചുവന്ന തലമുടിയായിരുന്നു ഇതിനു കാരണം. ബരോക്വ് സംഗീതസംവിധായകരിൽ ഏറ്റവും വിഖ്യാതനായ ആളാ‌യി കണക്കാക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം ജീവിതകാലത്തുതന്നെ യൂറോപ്പിലാകെ വ്യാപിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇദ്ദേഹത്തിന്റെ സംഗീതത്തിന് വലിയ ആരാധകവൃന്ദമുണ്ടായിരുന്നെങ്കിലും മരണശേഷം ഇത് പെട്ടെന്നു കുറയുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ഇദ്ദേഹ‌ത്തിന്റെ സംഗീതം വീണ്ടും പൊതുജനശ്രദ്ധ നേടിത്തുടങ്ങുന്നത്.

കുട്ടിക്കാലം

[തിരുത്തുക]
വിവാൾഡിയെ മാമോദീസ മുക്കിയ പള്ളി: വെനിസിലെ ബ്രാഗോറയിലെ സാൻ ജിയോവാന്നി ബാറ്റിസ്റ്റ

1678-ൽ വെനീസിലാണ് അന്റോണിയോ വിവാൾഡി ജനിച്ചത്.[1] റിപ്പബ്ലിക്ക് ഓഫ് വെനീസിന്റെ തലസ്ഥാനമായിരുന്നു ആ സമയത്ത് വെനീസ് നഗരം. ജനനം കഴിഞ്ഞുടൻ തന്നെ ഇദ്ദേഹത്തെ വയറ്റാട്ടി മാമോദീസ മുക്കി. ഇദ്ദേഹത്തിന്റെ ജീവന് എന്തോ അപകടമുണ്ടായിരുന്നു എന്ന് ഇതിൽ നിന്ന് സംശയിക്കാം. ആരോഗ്യപ്രശ്നങ്ങളോ നഗരത്തിൽ അന്നുണ്ടായ ഭൂമികുലുക്കമോ ആവാം ഇതിനു കാരണം. ഭൂമികുലുക്കമുണ്ടായതിന്റെ ഭീതിമൂലം ഇദ്ദേഹത്തിന്റെ അമ്മ തന്റെ മകനെ പാതിരിയാക്കാൻ തീരുമാനമെടുത്തിരിക്കാം.[2] രണ്ടു മാസം കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക മാമോദീസ കർമം പള്ളിയിൽ വച്ചു നടന്നത്.[3]

അവലംബങ്ങൾ

[തിരുത്തുക]

കുറിപ്പുകൾ

  1. Michael Talbot, "Vivaldi, Antonio", Grove Music Online (subscription required)
  2. Walter Kolneder, Antonio Vivaldi: Documents of his life and works (Amsterdam: Heinrichshofen's Verlag, Wilhelmshaven, Locarno, 1982), 46.
  3. Michael Talbot, Vivaldi (London: J.M. Dent & Sons, Ltd., 1978), 39.

സ്രോതസ്സുകൾ / കൂടുതൽ വായനയ്ക്കുള്ളവ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_വിവാൾഡി&oldid=4092339" എന്ന താളിൽനിന്ന് ശേഖരിച്ചത്