അന്യഥാഖ്യാതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ മിഥ്യാ സിദ്ധാന്തങ്ങളിലൊന്നാണ് അന്യഥാഖ്യാതി (Theories of Illusion). തെറ്റായ അറിവ് എങ്ങനെ ഉണ്ടാകുന്നു എന്ന് ഈ സിദ്ധാന്തങ്ങൾ വിവരിക്കുന്നു. അപനിരീക്ഷണ (malobservation) ഫലമായിട്ടാണ് മിഥ്യാജ്ഞാനം ഉണ്ടാകുന്നതെന്നാണ് അന്യഥാഖ്യാതിസിദ്ധാന്തസാരം. കയറിനെ പാമ്പായോ, ശുക്തി(ചിപ്പി)യെ വെള്ളിയായോ കാണുന്നത് ഇതുകൊണ്ടാണ്. മുൻപ് എവിടെയോ കണ്ട വെളളിയുടെ ഗുണങ്ങൾ ചിപ്പിക്കുണ്ടെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് ചിപ്പി വെള്ളിയാണെന്ന് തോന്നുന്നത്. വെള്ളിയെപ്പറ്റിയുള്ള ഓർമ ചിപ്പി വെളളിയാണെന്ന് തെറ്റിദ്ധരിക്കുവാൻ കാരണമായിത്തീരുന്നു. ഇത്തരത്തിൽ, ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കുന്നതിനെയാണ് അന്യഥാഖ്യാതി എന്നു പറയുന്നത്. ന്യായവൈശേഷികൻമാരുടെ അന്യഥാഖ്യാതി സിദ്ധാന്തങ്ങൾക്കുപുറമേ പ്രധാനപ്പെട്ട നാലു മിഥ്യാസിദ്ധാന്തങ്ങൾകൂടിയുണ്ട്. ഇവ രാമാനുജന്റെ സത്ഖ്യാതിവാദവും ബുദ്ധമതക്കാരുടെ ആത്മഖ്യാതി അല്ലെങ്കിൽ അസത്ഖ്യാതിവാദവും മീമാംസകൻമാരുടെ അഖ്യാതിവാദവും അദ്വൈതികളുടെ അനിർവചനീയഖ്യാതിവാദവും ആകുന്നു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യഥാഖ്യാതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യഥാഖ്യാതി&oldid=1847575" എന്ന താളിൽനിന്ന് ശേഖരിച്ചത്