അന്ന ലിന്ദ്
Anna Lindh | |
Lindh in 2002 | |
മുൻഗാമി | Lena Hjelm-Wallén |
---|---|
പിൻഗാമി | Jan O. Karlsson (acting) |
നിയോജക മണ്ഡലം | Södermanland county |
ജനനം |
1957 ജൂൺ 19(1957-06-19) |
മരണം |
2003 സെപ്റ്റംബർ 11(2003-09-11) (പ്രായം 46) |
രാഷ്ട്രീയപ്പാർട്ടി
|
|
ജീവിത പങ്കാളി(കൾ) |
Bo Holmberg (married 1991–2003) |
കുട്ടി(കൾ) |
Filip, David |
ഒരു സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരിയും സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് ചെയർമാനും (1984 മുതൽ 1990 വരെ ) സ്വീഡിഷ് പാർലമെന്റ് അംഗവും ( 1982 മുതൽ 1985 വരെയും 1998 മുതൽ 2003 വരെയും)ആയിരുന്നു അന്ന ലിന്ദ് (Ylva Anna Maria Lindh) (ജനനം 19 ജൂൺ 1957, മരണം 11 സെപ്റ്റംബർ 2003). 1994 ൽ പരിസ്ഥിതി മന്ത്രിയായി, പിന്നീട് 1998 ൽ വിദേശ കാര്യ മന്ത്രിയായി സ്ഥാനക്കയറ്റം ലഭിക്കുയും. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഗൊറാൻ പേഴ്ൺ പാർട്ടി ചെയർമാൻ സ്ഥാനത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും തന്റെ പിൻഗാമിയായി അന്ന ലിന്ദിനെ പരിഗണിച്ചിരുന്നു. 11 സെപ്റ്റംബർ 2003 ന് ഇവർ കൊല്ലപ്പെടുകയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]സ്റ്റഫൻ- നാൻസി ലിന്ദ് ദമ്പദികളുടെ മകളായി സ്റ്റോക്ഹോമിലെ തെക്കുകിഴക്കേ പ്രാന്തപ്രദേശമായ എൻസ്കെഡെ ആഴ്സ്റ്റയിലാണ് ജനിച്ചത്. ലിന്ദ് തന്റെ 12ാം വയസ്സിൽ തന്നെ സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് പ്രാദേശിക ബ്രാഞ്ച് അംഗമാവുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ആ കാലങ്ങളിൽ വിയറ്റ്നാം യുദ്ധം പ്രതിഷേധിക്കുന്ന തരത്തിൽ തന്റെ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയിരുന്നു.
1982 ൽ ഉപ്പ്സാല സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടി. അതേ വർഷം തന്നെയാണ് അവൾ പാർലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. 1984 ൽ ലിന്ദ് സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗ് ആദ്യ വനിതാ പ്രസിഡന്റായി. ലിന്ദ് പ്രസിഡന്റായിരുന്ന ആറു വർഷം അന്താരാഷ്ട്ര കാര്യങ്ങളിൽ കൃത്യമായ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ചെയ്തിരുന്നത്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ലിന്ദ് 1982 മുതൽ 1985 വരെയും പിന്നീട് 1998 മുതൽ 2003 ൽ കൊല്ലപ്പെടുന്നവരെയും പാർലമെന്റിൽ സേവനമനുഷ്ടിച്ചു. 1991 മുതൽ 1994 വരെ അവൾ സംസ്കാരം-പരിസ്ഥിതി കമ്മീഷണറായും സ്റ്റോക്ക്‌ഹോം മേ.റായും പ്രവർത്തിച്ചു. 1994 ൽ ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വിജയച്ച ശേഷം പ്രധാനമന്ത്രി Ingvar Carlsson ലിന്ദിനെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആപൽക്കരമായ രാസ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള യൂറോപ്യൻ യൂണിയൻ നിയമനിർമ്മാണത്തിനെതിരെ പ്രവർത്തിച്ചു.
വധം
[തിരുത്തുക]സെപ്തംബർ 10 ന് ഉച്ചയ്ക്ക് സ്റ്റോക്ക്‌ഹോമിൽ വെച്ചു നടന്ന ഒരു കത്തി ആക്രമണത്തിരയായ ലിന്ദ് 2003 സെപ്റ്റംബർ 11 രാവിലെ മരിച്ചു. Nordiska Kompaniet ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ലേഡീസ് വിഭാഗത്തിൽ ഷോപ്പിംഗ് നടത്തികൊണ്ടിരിക്കുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Hurriyetdailynewscom. (2016). Hurriyetdailynewscom. Retrieved 16 May 2016, from http://www.hurriyetdailynews.com/anna-lindh---foreign-minister-principled-politician-and-a-real-friend.aspx?pageID=438
- Pantti, M. (2005). Mourning Olof Palme and Anna Lindh in Finnish Newspapers . Finnish Newspapers, 6(3), 357-377
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Website of the Anna Lindh Foundation Archived 2014-01-25 at the Wayback Machine.