Jump to content

അന്ന പാവ്ലോന ഓഫ് റഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ന പാവ്ലോന ഓഫ് റഷ്യ
Portrait by Jan Baptist van der Hulst, 1837
നെതർലാൻഡിലെ പട്ടമഹിഷി
ഗ്രാൻഡ് ഡച്ചസ് കൺസോർട്ട് ഓഫ് ലക്സംബർഗ്
ച്ചസ് കൺസോർട്ട് ഓഫ് ലിംബർഗ്
Tenure 7 ഒക്ടോബർ 1840 – 17 മാർച്ച് 1849
ജീവിതപങ്കാളി നെതർലാൻഡിലെ വില്യം II
മക്കൾ
നെതർലാൻഡിലെ വില്യം III
അലക്സാണ്ടർ രാജകുമാരൻ
ഹെൻ‌റി രാജകുമാരൻ
പ്രിൻസ് ഏണസ്റ്റ് കാസിമിർ
സോഫി, ഗ്രാൻഡ് ഡച്ചസ് ഓഫ് സാക്സ്-വെയ്മർ-ഐസനാച്ച്
രാജവംശം ഹോൾസ്റ്റീൻ-ഗോട്ടോർപ്-റൊമാനോവ്
പിതാവ് റഷ്യയിലെ പോൾ I.
മാതാവ് വുർട്ടെംബർഗിലെ സോഫി ഡൊറോത്തിയ
മതം റഷ്യൻ ഓർത്തഡോക്സ്

അന്ന പാവ്ലോന ഓഫ് റഷ്യ (Russian: Анна Павловна; Dutch: Anna Paulowna;18 ജനുവരി 1795 [OS 7 ജനുവരി] - 1 മാർച്ച് 1865) നെതർലാന്റ്സിന്റെ ഒരു രാജ്ഞി ആയിരുന്നു.

യൂത്ത്

[തിരുത്തുക]
റഷ്യയിലെ ഗ്രാൻഡ് ഡച്ചസ് അന്ന പാവ്‌ലോവ്ന, ഏകദേശം 1813.

അന്ന റഷ്യയിലെ ഗാഷിന കൊട്ടാരത്തിലെ പോൾ ഒന്നാമന്റെയും ചക്രവർത്തിനി മരിയ ഫിയോഡോറോവ്നയുടെ (ജനനനാമം: സോഫി ഡോറോത്തി വുട്ട്ടെംബെർഗ്) എട്ടാമത്തെ കുട്ടിയും ആറാമത്തെ മകളും ആയിരുന്നു.[1] അങ്ങനെ റഷ്യയിലെ ഇമ്പീരിയൽ ഹൈനസ് ഗ്രാൻഡ് ഡച്ചസ് അന്ന പാവ്ലോവ്ന ആയി. ചെറുപ്പകാലം സഹോദരന്മാരായ നിക്കോളാസ് (1796-1855), മൈക്കിൾ (1798-1849) എന്നിവരോടൊപ്പം ചെലവഴിച്ചു. വിദേശ ഭാഷകളും ഗണിതവും ഉൾപ്പെടെയുള്ള വിദ്യാഭ്യാസം അന്നയ്ക്കു ലഭിച്ചു. കരകൗശലവസ്തുക്കളിലും ചിത്രകലയിലും അവർ മുമ്പിലായിരുന്നു.[1]

1809-ൽ ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വിവാഹത്തിന് മൂത്ത സഹോദരി ഏകാതരിനയെ തെരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, നെപ്പോളിയൻ അന്നയെ വിവാഹത്തിന് ക്ഷണിച്ചു. നെപ്പോളിയന്റെ താത്പര്യം നഷ്ടപ്പെടാൻ വേണ്ടി അമ്മ മറുപടിയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഓസ്ട്രിയൻ ചക്രവർത്തിയുടെ പതിനെട്ടു വയസ്സുകാരിയായ മകൾ മേരി ലൂയിസിനെ പിന്നീട് അദ്ദേഹം വിവാഹം ചെയ്തു.[2]

വിവാഹം

[തിരുത്തുക]
1824 നും 1825 നും ഇടയിൽ റഷ്യയിലെ അന്ന പാവ്‌ലോവ്ന.

1816 ഫെബ്രുവരി 21-ന്, സെന്റ് പീറ്റേഴ്സ്ബർഗിലെ വിന്റർ കൊട്ടാരത്തിലെ ചാപ്പലിൽ, അവർ ഓറഞ്ച് രാജകുമാരനെ വിവാഹം കഴിച്ചു. പിന്നീട് അദ്ദേഹം നെതർലാന്റ്സിലെ വില്യം രണ്ടാമൻ ആയിത്തീർന്നു. 1815-ൽ വിയന്നയിലെ കോൺഗ്രസ്സിനുശേഷം സൃഷ്ടിച്ച സഖ്യത്തിന്റെ പ്രതീകമായി സഹോദരൻ സാർ അലക്സാണ്ടർ ഒന്നാമൻ ഈ വിവാഹം ഏർപ്പാടുചെയ്തത്. റോമനോവ് കുടുംബത്തിലെ ഒരാൾക്കും അവരുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്യാൻ നിർബന്ധിക്കരുതെന്ന് തീരുമാനിച്ചതിനാൽ, വിവാഹത്തിന് മുമ്പ് വില്യമിനെ റഷ്യയിലേക്ക് ക്ഷണിക്കപ്പെട്ടു. അങ്ങനെ അന്നയെ അടുത്ത് അറിയാനും അദ്ദേഹത്തെ വിവാഹം കഴിക്കാൻ അവൾ സമ്മതിക്കുകയും ചെയ്തു. അവരുടെ വിവാഹസമയത്ത്, വില്യം രാജകുമാരന്റെ മക്കളെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായി വളർത്തണമെന്ന് ധാരണയായി. അന്ന റഷ്യൻ ഓർത്തഡോക്സ് ആയിത്തന്നെ തുടർന്നു.[3] അലക്സാണ്ടർ പുഷ്കിൻ ഓറഞ്ച് രാജകുമാരൻറെ വിവാഹത്തിന് ഒരു പ്രത്യേക കവിത രചിക്കുകയും ആ കവിതയുടെ ശീർഷകത്തിൻറെ പേരിൽ ആണ് വിവാഹ ആഘോഷം സംഘടിപ്പിച്ചത്. ദമ്പതികൾ ഒരു വർഷം റഷ്യയിൽ തുടർന്നു.[4]

റഷ്യയും അവളുടെ പുതിയ മാതൃരാജ്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പ്രത്യേകിച്ചും ക്ലാസ് സമ്പ്രദായത്തെക്കുറിച്ചും ക്ലാസുകൾ തമ്മിലുള്ള വേർതിരിക്കലിനെക്കുറിച്ചും അന്ന പാവ്‌ലോവ്ന ഞെട്ടിപ്പോയി. റോയൽറ്റിയും പൊതുജനവും തമ്മിലുള്ള ദൂരം റഷ്യയിലേതിനേക്കാൾ വലുതായിരുന്നില്ല. നെതർലാൻഡിൽ ഇത് വളരെ കർശനമായിരുന്നു. മാത്രമല്ല ഇതിലേക്ക് സ്വയം ക്രമീകരിക്കാൻ അവൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. 1830-ൽ ബെൽജിയൻ വിപ്ലവം അവിടെനിന്നു വിട്ടുപോകാൻ അവരെ നിർബന്ധിതമാക്കുന്നത് വരെ ദമ്പതികൾ ബ്രസ്സൽസിൽ ജീവിച്ചു. സ്വന്തം രാജ്യത്തിന്റെ ഓർമ്മകൾ ഉണർത്തുന്നതുകൊണ്ട് വടക്കൻ നഗരത്തെക്കാൾ അന്ന ബ്രസ്സൽ കൂടുതൽ ഇഷ്ടപ്പെട്ടു. പാവപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി ഒരു തയ്യൽ സ്കൂൾ(1832), ബെൽജിയൻ വിപ്ലവത്തിൽ പരിക്കേറ്റ സൈനികർക്ക് വേണ്ടി ഒരു ആശുപത്രി (1830) എന്നിവയും അവർ സ്ഥാപിച്ചു.

വാൻ ഡെർ ഹൾസ്റ്റിന്റെ രാജകുടുംബം

അന്നയുടെ വിവാഹജീവിതം കൊടുങ്കാറ്റ് നിറഞ്ഞതായിരുന്നു. തുടക്കത്തിൽ തന്നെ, അന്ന സ്വയം വില്യമിനേക്കാൾ റാങ്കിൽ ഉയർന്ന പദവിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. 1829-ൽ അവരുടെ നിരവധി ആഭരണങ്ങൾ മോഷണം പോകുകയും അവരുടെ ഭർത്താവാണ് മോഷ്ടിച്ചതെന്ന് അവർ സംശയിക്കുകയും ചെയ്തു. കടക്കെണിയിലായതിനാലും സംശയാസ്പദമെന്ന് കരുതുന്ന ആളുകളുമായും ഇടപഴകുന്നതിനാലാണ് അവളുടെ പങ്കാളിയെ മോഷ്ടാവാണെന്ന് അവർ സംശയിച്ചത്. വില്യമിൻറെ വ്യഭിചാരം അവരുടെ ഇടയിൽ സംഘർഷങ്ങൾ സൃഷ്ടിച്ചു. 1843 വരെ അവർ വേർപിരിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും വില്യം സ്നേഹം നിഷേധിച്ചിട്ടും അന്ന വില്യമിനോടുള്ള അനന്തമായ സ്നേഹം തുടർന്നു. ഭർത്താവിനും അമ്മായിഅച്ഛനും ഇടയിൽ മധ്യസ്ഥയായും അന്ന പ്രവർത്തിക്കുകയും രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ അവർ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുകയും ചെയ്തു. അല്ലാത്തപക്ഷം, ശക്തമായ രാഷ്ട്രീയ ബോധ്യങ്ങൾക്കിടയിലും അവർ രാഷ്ട്രീയമായി സജീവമായിരുന്നില്ല. ഒരു വ്യക്തിയെന്ന നിലയിൽ അവർ ബുദ്ധിയുള്ളവളും വികാരഭരിതയും, കുടുംബത്തോടു വിശ്വസ്തതയുള്ളവളും, അക്രമാസക്തമായ മനോഭാവവും കാണിച്ചിരുന്നു. ഹോളണ്ടിലെ കാലഘട്ടത്തിൽ ഡച്ചുഭാഷകൾ, ചരിത്രം, സംസ്കാരം തുടങ്ങിയവ പഠിച്ചു. അമ്പതിലധികം അനാഥാലയങ്ങൾ അവർ സ്ഥാപിച്ചു.[2]

ദർബാർ വസ്ത്രത്തിൽ അന്ന പാവ്ലോന (ജീൻ ക്രെറ്റിയൻ വലോയിസ്, (1845)

1840 ഒക്ടോബർ 7-ന്, അവരുടെ അമ്മായിയപ്പൻ, നെതർലാൻഡിലെ വില്യം ഒന്നാമൻ രാജിവച്ചതിനെത്തുടർന്ന്, അവർ നെതർലൻഡിന്റെ പട്ടമഹിഷിയായി. 1842 ഫെബ്രുവരി 1 ന് മരിയ ലൂയിസ രാജ്ഞിയുടെ 343-ാമത്തെ ഡേം ആയി.

ഒരു രാജ്ഞിയെന്ന നിലയിൽ, അന്ന മാന്യയും ധാർഷ്‌ട്യമുള്ളവളും പൊതുജനങ്ങളോട് അകലം പാലിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഫ്രഞ്ച് സംസാരിക്കുന്ന പങ്കാളിയേക്കാൾ മികച്ച ഡച്ച് സംസാരിക്കാൻ അവർ പഠിച്ചു. പക്ഷേ അവർ കർശനമായ ഒരു മര്യാദ പാലിക്കുകയും ചെയ്തെങ്കിലും ഒരിക്കലും രാജ്ഞിയെന്ന നിലയിൽ വളരെ ജനപ്രീതി നേടുകയും ചെയ്തില്ല. ആഡംബരം, മര്യാദകൾ, ഔപചാരിക ചടങ്ങുകൾ, ആചാരങ്ങൾ എന്നിവക്ക് അവർ വിലകല്പിച്ചിരുന്നു. അന്ന പാവ്‌ലോവ്ന റഷ്യയിലെ അമ്മയുമായും സഹോദരങ്ങളുമായും കത്തിടപാടുകൾ നടത്തുകയും അവളുടെ ജന്മദേശത്തിന്റെ ഓർമ്മകൾ അമൂല്യമാക്കുകയും ചെയ്തു. അവർ ഒരു റഷ്യൻ ആൺകുട്ടികളുടെ ഗായകസംഘം സ്ഥാപിച്ചു. അവിടെ അംഗങ്ങൾ പരമ്പരാഗത റഷ്യൻ വസ്ത്രങ്ങൾ ധരിക്കേണ്ടതായിരുന്നു. കൂടാതെ അവർ നെതർലാൻഡ്‌സ് രാജ്ഞിയായിത്തീർന്നതിനേക്കാൾ കൂടുതൽ റഷ്യൻ ഗ്രാൻഡ് ഡച്ചസായി തുടർന്നുവെന്ന് പറയപ്പെടുന്നു.

ഒരു രാജ്ഞി എന്ന നിലയിൽ, അന്ന രാജകൊട്ടാരം വിട്ടു. കോടതി ജീവിതത്തിൽ നിന്ന് വിരമിക്കുകയും വിവേകപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്തു. മരുമകളും സഹോദരി കാതറിൻറെ മകളുമായ സോഫിയുമായി അവർ അടുത്തില്ല, കാരണം അവരുടെ അമ്മയുടെ പ്രിയപ്പെട്ട കുട്ടിയെന്ന നിലയിലും കാതറിൻറെ സൗന്ദര്യത്തെയും പദവിയെയും അന്നയെ അസൂയപ്പെടുത്തി. 1855-ൽ മകൻ വില്യം മൂന്നാമൻ രാജാവുമായുള്ള കലഹത്തെത്തുടർന്ന് റഷ്യയിലേക്ക് മടങ്ങാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അവസാനം അവർ അങ്ങനെ ചെയ്തില്ല.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Anna Pavlovna – Hermitage Amsterdam". hermitage.nl. Archived from the original on 2017-07-04. Retrieved 2019-03-04.
  2. 2.0 2.1 Kenneth. "Grand Duchess Anna Pavlovna". rusartnet.com. Archived from the original on 2017-09-15. Retrieved 2019-03-19.
  3. Zimmermann, Reinhard (2003), "Hermitage", Oxford Art Online, Oxford University Press, retrieved 2019-03-19
  4. Школьна, Ольга (2018-12-13). "The Portrait of the Grand Duchess Elena Pavlovna in her childhood by Dmytro Levytsky". Artistic Culture. Topical Issues. 0 (14): 148–153. doi:10.31500/1992-5514.14.2018.151160. ISSN 1992-5514.

പുറം കണ്ണികൾ

[തിരുത്തുക]
അന്ന പാവ്ലോന ഓഫ് റഷ്യ
Born: 18 January 1795 Died: 1 March 1865
Royal titles
Vacant
Title last held by
Wilhelmine of Prussia
Queen consort of the Netherlands
Grand Duchess consort of Luxembourg
Duchess consort of Limburg

1840–1849
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അന്ന_പാവ്ലോന_ഓഫ്_റഷ്യ&oldid=3793700" എന്ന താളിൽനിന്ന് ശേഖരിച്ചത്