അന്ന പാക്വിൻ
അന്ന പാക്വിൻ | |
|---|---|
അന്ന പാക്വിൻ 2009 ഏപ്രിൽ 13 ന്, ലോസ് ഏഞ്ചലസ്. | |
| ജനനം | അന്ന ഹെലൻ പാക്വിൻ 24 ജൂലൈ 1982 വയസ്സ്) |
| തൊഴിൽ(s) | അഭിനേത്രി, നിർമ്മാതാവ് |
| സജീവ കാലം | 1993–present |
| അവാർഡുകൾ | Best Supporting Actress 1993 ദ് പിയാനോ Satellite Award for Best Actress in a Series, Drama 2008 ട്രൂ ബ്ലഡ് Gotham Award for Best Cast 2005 The Squid and the Whale LAFCA Award for Best Supporting Actress 1993 ദ് പിയാനോ OFCS Award for Best Ensemble 2000 Almost Famous |
അന്ന പാക്വിൻ[1] (ജനനം: ജൂലൈ 24, 1982) അക്കാദമി അവാർഡ് ജേതാവായ ന്യൂസിലാൻഡ് അഭിനേത്രിയാണ്. വിന്നിപെഗിൽ ജനിച്ച് വെല്ലിംഗ്ടണിൽ വളർന്ന അന്ന ഹെലീൻ പാക്വിൻ, 1993-ൽ പുറത്തിറങ്ങിയ പ്രണയ നാടകീയ ചിത്രമായ ദി പിയാനോയിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയും പതിനൊന്നാം വയസ്സിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടി ഓസ്കാർ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയായി മാറുകയും ചെയ്തു.[2][3] ഒരു ബാലതാരമെന്ന നിലയിൽ, ഫ്ലൈ എവേ ഹോം (1996), ജെയ്ൻ ഐർ (1996), അമിസ്റ്റാഡ് (1997), ദി മെമ്പർ ഓഫ് ദി വെഡ്ഡിംഗ് (1997), എ വാക്ക് ഓൺ ദി മൂൺ (1999), കാമറൂൺ ക്രോയുടെ ഹാസ്യ നാടകീയ ചിത്രമായ ഓൾമോസ്റ്റ് ഫേമസ് (2000) എന്നിവയിലും അഭിനയിച്ചു.
എക്സ്-മെൻ ഫ്രാഞ്ചൈസിയിൽ (2000–2006; 2014) റോഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാക്വിൻ പ്രായപൂർത്തിയായപ്പോഴും പ്രധാന വേഷങ്ങൾ ചെയ്തു. 25th അവർ (2002), ട്രിക് ആർ ട്രീറ്റ് (2007), മാർഗരറ്റ് (2011), ദി ഗുഡ് ഡൈനോസർ (2015), ദി ഐറിഷ്മാൻ (2019) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചലച്ചിത്രങ്ങൾ. HBO യുടെ വാമ്പയർ ടെലിവിഷൻ പരമ്പരയായ ട്രൂ ബ്ലഡിൽ (2008–2014) സൂക്കി സ്റ്റാക്ക്ഹൗസ് എന്ന പ്രധാന വേഷം അവർ അവതരിപ്പിച്ചതിന് 2009-ൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവർക്ക് ലഭിച്ചു. മറ്റ് അംഗീകാരങ്ങൾക്കൊപ്പം, ബറി മൈ ഹാർട്ട് അറ്റ് വൂണ്ടഡ് നീ (2007) എന്ന ടെലിവിഷൻ ചിത്രത്തിലെ അഭിനയത്തിന് പാക്വിൻ പ്രൈംടൈം എമ്മി അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടതോടൊപ്പം ദി കറേജിയസ് ഹാർട്ട് ഓഫ് ഐറീന സെൻഡ്‌ലർ (2009) എന്ന ടെലിവിഷൻ ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് നോമിനേഷനും ലഭിച്ചു.
ആദ്യ ജീവിതം
[തിരുത്തുക]കാനഡയിലെ മോണ്ടിടോബയിലുള്ള വിന്നിപെഗിൽ[4] ഹൈസ്കൂൾ കായികാധ്യാപകനായ[5] ബ്രയാൻ പാക്വിൻറെയും വെല്ലിംഗ്ടണിൽ നിന്നുള്ള ന്യൂസിലാൻഡ് ഇംഗ്ലീഷ് അദ്ധ്യാപികയായ[6][7] മേരിയുടെയും (മുമ്പ്, ബ്രോഫി)[8] മകളായി അന്ന പാക്വിൻ ജനിച്ചു. പാക്വിന് നാലു വയസുള്ളപ്പോൾ ന്യൂസിലാൻഡിലേക്ക് താമസം മാറി. എട്ടു വയസു വരെ റാഫേൽ ഹൌസ് റുഡോൾഫ് സ്റ്റെയ്നർ സ്കൂളിലായിരുന്നു. മാതാപിതാക്കളുടെ മൂന്ന് മക്കളിൽ ഇളയവളായ പാക്വിന്, ഒരു സഹോദരനും സഹോദരിയും ഉണ്ട്..[9][10][11][12] അവരുടെ പിതാവ് ഡച്ച്, ഫ്രഞ്ച് വംശജനാണ്..[13][14] മഹാ ക്ഷാമം കാരണം തന്റെ അമ്മയുടെ മുതുമുത്തശ്ശിമാർ എല്ലാവരും അയർലണ്ടിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറിയവരായിരുന്നു എന്ന് പാക്വിൻ പ്രസ്താവിച്ചിട്ടുണ്ട്.[15]
1986-ൽ കുടുംബം വെല്ലിംഗ്ടണിലേക്ക് താമസം മാറിയശേഷം[16] പാക്വിൻ റാഫേൽ ഹൗസ് റുഡോൾഫ് സ്റ്റെയ്‌നർ സ്‌കൂൾ,[17] ഹട്ട് ഇന്റർമീഡിയറ്റ് സ്‌കൂൾ,[18] വെല്ലിംഗ്ടൺ ഗേൾസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.[19][20] 12 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടി.[21] 16-ാം വയസ്സിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് താമസം മാറിയ ശേഷം[22] വിൻഡ്‌വാർഡ് സ്‌കൂളിൽ ചേർന്നു പാക്വിൻ അവിടെ നിന്ന് 2000-ൽ ബിരുദം നേടി..[23][24] കാർമാൻ ഹാളിൽ[25] താമസിച്ചുകൊണ്ട് കൊളംബിയ കോളേജിൽ ഒരു വർഷം പഠിച്ച പാക്വിൻ[26] തുടർന്ന് അഭിനയ ജീവിതം തുടരുന്നതിനായി അത് ഉപേക്ഷിച്ചു.[27][28] അവർക്ക് ന്യൂസിലാൻഡ്[29] - കനേഡിയൻ ഇരട്ട പൗരത്വം ഉണ്ട്.[30][31]
കരിയർ
[തിരുത്തുക]ന്യൂസിലാൻഡിൽ ചിത്രീകരിക്കാൻ പോകുന്ന ദി പിയാനോ എന്ന സിനിമയിലെ ഒരു പ്രധാന വേഷം ചെയ്യാൻ ഒരു കൊച്ചു പെൺകുട്ടിയെ അന്വേഷിച്ച സംവിധായിക ജെയ്ൻ കാമ്പിയൻ, ഒരു ഓപ്പൺ ഓഡിഷൻ പ്രഖ്യാപിച്ചുകൊണ്ട് ഒരു പത്ര പരസ്യം ചെയ്തു. പാക്വിന്റെ സഹോദരി ഈ പരസ്യം വായിച്ച് ഒരു സുഹൃത്തിനൊപ്പം ഇതിലേയ്ക്ക് ശ്രമം നടത്തിയത് പാക്വിനെ ഓഡിഷനിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. സ്കൂൾ നാടകത്തിലെ സ്കങ്ക് ആയി അഭിനയിച്ചത് മാത്രമായിരുന്നു പാക്വിന്റെ ഏക അഭിനയ പരിചയം. കാമ്പിയൻ പാക്വിനെ കണ്ടുമുട്ടിയപ്പോൾ, ചിത്രത്തിലെ ഫ്ലോറയുടെ പിതാവിനെക്കുറിച്ചുള്ള ഒമ്പത് വയസ്സുകാരിയുടെ തന്റെ മുന്നിലെ അഭിനയ പ്രകടനത്തിൽ വളരെയധികം മതിപ്പുളവാക്കിയതോടെ 5000 സ്ഥാനാർത്ഥികളിൽ നിന്ന് അവളെ തിരഞ്ഞെടുത്തു.[32] 1993 ൽ ദി പിയാനോ പുറത്തിറങ്ങിയപ്പോൾ അത് നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും നിരവധി ചലച്ചിത്രമേളകളിൽ സമ്മാനങ്ങൾ നേടുകയും, ഒടുവിൽ പ്രേക്ഷക ലക്ഷങ്ങൾക്കിടയിൽ ഒരു ജനപ്രിയ ചിത്രമായി മാറുകയും ചെയ്തു. ഈ ചിത്രത്തിലെ പാക്വിന്റെ ആദ്യ പ്രകടനത്തിന് 11 വയസ്സുള്ളപ്പോൾ മികച്ച സഹനടിക്കുള്ള 1994 ലെ അക്കാദമി അവാർഡ് അവർക്ക് ലഭിച്ചതോടെ, ടാറ്റം ഒ'നീലിന് ശേഷം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഓസ്കാർ ജേതാവായി അവർ മാറി.[33]
ഒരു ചെറിയ സ്വതന്ത്ര ചിത്രമായി നിർമ്മിക്കപ്പെട്ട പിയാനോ വ്യാപകമായി അറിയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നതിനാൽ പാക്വിനും കുടുംബവും അഭിനയം തുടരാൻ പദ്ധതിയിട്ടിരുന്നില്ല.[34] എന്നിരുന്നാലും, വില്യം മോറിസ് ഏജൻസിയിലേക്ക് ക്ഷണിക്കപ്പെട്ട അവർക്ക് പുതിയ വേഷങ്ങൾക്കുള്ള ഓഫറുകൾ ലഭിച്ചുകൊണ്ടിരുന്നു. അവർ ആസൂത്രിതമായി അവയെല്ലാം നിരസിച്ചുവെങ്കിലും 1994 ൽ എംസിഐ എന്ന ഫോൺ കമ്പനിക്കുവേണ്ടി മൂന്ന് പരസ്യങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു.[35] പിന്നീട് അവർ തന്റെ ജന്മനഗരമായ വിന്നിപെഗിൽ മാനിറ്റോബ ടെലികോം സിസ്റ്റംസിനായി ഒരു ടെലിവിഷൻ പരസ്യ പരമ്പര ചെയ്തു.[36] 1994-ൽ ദി മാഗ്നിഫിഷ്യന്റ് നോസ് എന്ന ഓഡിയോബുക്കിൽ അവർ ശബ്ദം നൽകി. 1996-ൽ അവർ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ വേഷം ജെയ്ൻ ഐറിലെ ചെറുപ്പക്കാരിയായ ജെയ്ൻ ആയിരുന്നു. രണ്ടാമത്തേത് ഫ്ലൈ എവേ ഹോമിലെ ഒരു പ്രധാന വേഷമായിരുന്നു. അമ്മയുടെ മരണശേഷം അച്ഛനോടൊപ്പം താമസം മാറുകയും അനാഥരായ വാത്തക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു അത്.[37] കൗമാരപ്രായത്തിൽ, എ വാക്ക് ഓൺ ദി മൂൺ, ഫൈൻഡിംഗ് ഫോറസ്റ്റർ, അമിസ്റ്റാഡ്, ഹർലിബർലി, ഷീ ഈസ് ഓൾ ദാറ്റ്, ഓൾമോസ്റ്റ് ഫേമസ്, കാസിൽ ഇൻ ദി സ്കൈ എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് ഡബ്ബിംഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് ചിത്രങ്ങളിലും അവർ വേഷങ്ങൾ ചെയ്തു.
2000-ൽ മാർവൽ കോമിക്സ് സിനിമയായ എക്സ്-മെൻ,[38] 2003-ൽ അതിന്റെ തുടർച്ചയായ എക്സ് 2, 2006-ൽ അതിന്റെ മൂന്നാം ഭാഗമായ എക്സ്-മെൻ: ദി ലാസ്റ്റ് സ്റ്റാൻഡ് എന്നിവയിൽ പാക്വിൻ മ്യൂട്ടന്റ് സൂപ്പർഹീറോ റോഗിനെ അവതരിപ്പിച്ചു. 2006 നും 2007 നും ഇടയിൽ, അവർ പ്രധാന നിർമ്മാണച്ചുമതല നിർവ്വഹിച്ച ബ്ലൂ സ്റ്റേറ്റിലും അഭിനയിച്ചു. അവരും സഹോദരൻ ആൻഡ്രൂവും ചേർന്ന് രൂപീകരിച്ച പാക്വിൻ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിച്ചത്.[39] 2006 നവംബറിൽ, മാർഗരറ്റ് എന്ന സിനിമ പൂർത്തിയാക്കുകയും 2011-ൽ ഇത് പുറത്തിറങ്ങുകയും ചെയ്തു. ഡീ ബ്രൗണിന്റെ ബെസ്റ്റ് സെല്ലറിനെ അടിസ്ഥാനമാക്കി എച്ച്ബിഒയുടെ ടിവിക്കു വേണ്ടി നിർമ്മിച്ച ബറി മൈ ഹാർട്ട് അറ്റ് വൂണ്ടഡ് നീ എന്ന സിനിമയിൽ എലെയ്ൻ ഗുഡേലിനെ അവതരിപ്പിച്ചു, ഇത് പ്രൈംടൈം എമ്മി അവാർഡ് നോമിനേഷൻ നേടി. 2007-ൽ, 2009-ൽ പുറത്തിറങ്ങിയ ട്രിക് ആർ ട്രീറ്റ് എന്ന ഹൊറർ സിനിമയിൽ ലോറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- ↑ Mathé, Charlotte (21 June 2014). "10 Things About... True Blood's Anna Paquin". Digital Spy. Retrieved 10 February 2025.
- ↑ Crisell, Luke (21 May 2007). "Rogue Star". New York. Archived from the original on 23 May 2007. Retrieved 21 May 2007.
- ↑ "Anna Paquin. Biography, news, photos and videos". Hello!. 8 October 2009. Retrieved 24 July 2017.
- ↑ . (Interview)"Interview: Anna Paquin". USA Weekend. 16 September 2007. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2015-06-26. https://web.archive.org/web/20150626110829/http://159.54.226.237/07_issues/070916/070916whosnews_anna_paquin.html. ശേഖരിച്ചത് 4 July 2018.
- ↑ Paquin, Brian (9 April 2021). "Spotlight on a Staff Member". Retrieved 22 October 2022.
- ↑ Taylor, Kate (5 September 2008). "Just a small-town girl with a taste for the undead". The Globe and Mail. Retrieved 22 October 2022.
- ↑ Douglas, Ana (1 July 2012). "HAPPY CANADA DAY: These 10 Hollywood Actors All Hail From The North". Business Insider. Retrieved 22 October 2022.
- ↑ Dutka, Elaine (11 January 1994). "A Young Star is Born in 'Piano'". Los Angeles Times. Retrieved 15 September 2022.
- ↑ Mathé, Charlotte (21 June 2014). "10 Things About... True Blood's Anna Paquin". Digital Spy. Retrieved 10 February 2025.
- ↑ "Studios rush to cash in on Oscar night's cachet". Toronto Star. Los Angeles. Reuters. 23 March 1994. Retrieved 11 June 2024 – via Newspapers.com.
- ↑ "X Appeal". The Observer. 6 August 2000. Retrieved 15 September 2022.
- ↑ MacDonald, Marianne (4 October 2009). "Anna Paquin: interview for 'True Blood'". The Daily Telegraph. Retrieved 22 October 2022.
- ↑ "Agnes Tuckwell (nee Janzen)". Winnipeg Free Press.
- ↑ @AnnaPaquin (18 November 2015). "@merriday_brandy irish/french/dutch same deal for me" (Tweet) – via Twitter.
- ↑ @_annapaquin (18 March 2019). "My #restingbitchface and I hope you are all enjoying #stpatricksday responsibly! Oh and though I'm one of "those" who claims Irish having never set foot in the country (yet) my mum holds an Irish passport cos ALL her grandparents were born there and only left because due to #potatofamine .... so I'm not a total fraud 💚 oh and look!!! I own an item of clothing that isn't black!". Retrieved 15 September 2022 – via Instagram.
- ↑ "Studios rush to cash in on Oscar night's cachet". Toronto Star. Los Angeles. Reuters. 23 March 1994. Retrieved 11 June 2024 – via Newspapers.com.
- ↑ Paquin, Brian (9 April 2021). "Spotlight on a Staff Member". Retrieved 22 October 2022.
- ↑ Tapaleao, Vaimoana; Young, Audrey (23 August 2010). "Paquin marries true love". The New Zealand Herald. Retrieved 21 October 2022.
- ↑ Verhaeghe, Melanie (Summer 1994). "Twinkle, Twinkle, Little Star". Homemakers.
- ↑ "Prospectus 2021" (PDF). Wellington Girls' College. April 2020. Retrieved 22 October 2022.
- ↑ MacDonald, Marianne (4 October 2009). "Anna Paquin: interview for 'True Blood'". The Daily Telegraph. Retrieved 22 October 2022.
- ↑ Taylor, Kate (5 September 2008). "Just a small-town girl with a taste for the undead". The Globe and Mail. Retrieved 22 October 2022.
- ↑ "Windward School | Alumni Spotlight: Anna Paquin '00". 7 September 2016. Retrieved 22 October 2022.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Hobson, Louis B. (2 September 1996). "Real-Life Acting Difficult for Paquin". Calgary Sun.
- ↑ "Columbia Spectator 25 March 2005 — Columbia Spectator". Columbia University. Archived from the original on 2024-05-27. Retrieved 12 January 2022.
- ↑ "X Patriate Anna Paquin". The New Zealand Herald. 18 April 2003. Retrieved 15 September 2022.
- ↑ Mathé, Charlotte (21 June 2014). "10 Things About... True Blood's Anna Paquin". Digital Spy. Retrieved 10 February 2025.
- ↑ Lorge, Sarah (September 2000). "Young Lions of Stage and Screen". Columbia College (New York). Retrieved 9 December 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ @AnnaPaquin (25 June 2016). "@ExpertTerrorism @Variety @HillaryClinton I'm not an american, so I don't get to vote. In New Zealand where I am a citizen I vote @NZGreens" (Tweet). Retrieved 29 June 2016 – via Twitter.
- ↑ . (Interview)"Interview: Anna Paquin". USA Weekend. 16 September 2007. മൂലകണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത് on 2015-06-26. https://web.archive.org/web/20150626110829/http://159.54.226.237/07_issues/070916/070916whosnews_anna_paquin.html. ശേഖരിച്ചത് 4 July 2018.
- ↑ Douglas, Ana (1 July 2012). "HAPPY CANADA DAY: These 10 Hollywood Actors All Hail From The North". Business Insider. Retrieved 22 October 2022.
- ↑ Dutka, Elaine (11 January 1994). "A Young Star is Born in 'Piano'". Los Angeles Times. Retrieved 15 September 2022.
- ↑ Dutka, Elaine (11 January 1994). "A Young Star is Born in 'Piano'". Los Angeles Times. Retrieved 15 September 2022.
- ↑ Verhaeghe, Melanie (Summer 1994). "Twinkle, Twinkle, Little Star". Homemakers.
- ↑ "Verizon and MCI Close Merger, Creating a Stronger Competitor for Advanced Communications Services". Verizon Communications. New York. 5 January 2006.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Anna Paquin to be MTS's Celebrity Spokesperson Academy Award Winning Actor Stars in MTS Commercials Beginning Today". CNW Group. Winnipeg. 6 October 1997. Archived from the original on 12 May 2008. Retrieved 29 August 2011.
- ↑ Lambert, Pam (16 April 1996). "Paquicking it in". People. Archived from the original on 12 May 2008. Retrieved 31 December 2007.
- ↑ Crisell, Luke (21 May 2007). "Rogue Star". New York. Archived from the original on 23 May 2007. Retrieved 21 May 2007.
- ↑ Anna Paquin: filmmaker and risk-taker. (Interview). 25 August 2006. http://www.ifilmalliance.com/newsevents/newsletter/newsletter26.php. ശേഖരിച്ചത് 23 April 2010.