Jump to content

അന്നെ ആന്റ് ജെഹന്നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1894-ൽ ലോറൻ മേഖലയിൽ നിന്നുള്ള ഒരു ഫ്രഞ്ച് ചിത്രകാരൻ ലോറ ലെറോക്സ്-റിവോൾട്ട് വരച്ച ചിത്രമാണ് അന്നെ ആന്റ് ജെഹന്നെ. ഈ ചിത്രം ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി നാൻസിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. അതിലെ ശേഖരം 1896 ജനുവരി 7 ന് സ്റ്റേറ്റ് ഡെപ്പോസിറ്റായി പ്രവേശിച്ചു. 1894-ൽ ഈ ചിത്രം പാരീസ് സലൂണിൽ ആദ്യമായി പ്രദർശിപ്പിച്ചു. ചിത്രത്തിൽ ചുവടെ വലതുവശത്തു ആർട്ടിസ്റ്റ് ഒപ്പിട്ടിരിക്കുന്നു.[1]ചിത്രകാരൻ ലൂയിസ് ഹെക്ടർ ലെറോക്സിന്റെ (1829-1900) മകളായി ലോറ 1872-ൽ ഡൺ-സർ-മ്യൂസിൽ ജനിച്ചു. 1936-ൽ മരിച്ചു.[2]1998-ൽ ഈ ചിത്രം പുനഃസ്ഥാപിച്ചു.

അവലംബം

[തിരുത്തുക]
  1. Dossier d'œuvre du Centre de documentation du musée des Beaux-Arts de Nancy
  2. "Catalogue illustré du Salon... / publié sous la direction de F.-G. Dumas".
"https://ml.wikipedia.org/w/index.php?title=അന്നെ_ആന്റ്_ജെഹന്നെ&oldid=3591576" എന്ന താളിൽനിന്ന് ശേഖരിച്ചത്