അന്നനാള മർദ്ദ മാപിനി
Esophageal motility study | |
---|---|
ICD-9-CM | 89.32 |
OPS-301 code | 1-313 |
MedlinePlus | 003884 |
അന്നനാളി മാംസപേശികൾ കൊണ്ടുണ്ടാക്കിയിട്ടുള്ള കുഴൽ രൂപത്തിലുള്ള ഒരവയവമാണ് . അന്നനാളി തൊണ്ട മുതൽ ആമാശയം വരെ നീണ്ടു കിടക്കുന്നതും ഏകദേശം 20 - 22 സെന്റിമീറ്റർ നീളമുള്ളതുമാണ്.ഭക്ഷണത്തെ തൊണ്ടയിൽ നിന്നും ആമാശയം വരെ എത്തിക്കുക എന്നതാണ് അന്നനാളത്തിന്റെ പ്രധാന ധർമം. അന്നനാളത്തിന്റെ മാംസപേശികൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്താണ് ഭക്ഷണത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അന്നനാളത്തിനു പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. അന്നനാളത്തിന്റെ തുടക്കത്തിലുള്ള വൃത്താകൃതിയിൽ ഉള്ള മാംസപേശി, നീളത്തിലുള്ള അന്നനാളത്തിലെ പ്രധാന ഭാഗം, അന്നനാളത്തിന്റെ താഴെഭാഗത്തുള്ള വൃത്താകൃതിയിൽ ഉള്ള മാംസപേശി എന്നിവയാണവ.
അന്നനാള മർദ്ദ മാപിനി ഉപയോഗിച്ച് അന്നനാളത്തിന്റെ പ്രവർത്തനത്തെ പറ്റി പഠിക്കാൻ കഴിയും. അന്നനാളത്തിന്റെ മാംസപേശികളുടെ കരുത്തും ചലനശേഷിയും വേഗതയും ഈ പരിശോധന ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയും.
ചരിത്രം
[തിരുത്തുക]1970-കളിലാണ് ഈ പരിശോധന നിലവിൽ വരുന്നത്. എന്നാൽ ഇത് കൂടുതൽ ജനകീയമായി ഉപയോഗിക്കാൻ തുടങ്ങിയത് 1990-കളിൽ കമ്പ്യൂട്ടർ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങുകയും ഉപകരണത്തിൽ മാറ്റം വരുത്തുകയും ചെയ്തതിനു ശേഷമാണു
ഉപകരണം
[തിരുത്തുക]അന്നനാള മർദ്ദ മാപിനിക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.
1 - രോഗിയുടെ അന്നനാളത്തിനുള്ളിലേക്കു കടത്തിവെക്കുന്ന ട്യൂബ് പോലെയുള്ള ഭാഗം.
[തിരുത്തുക]2 - മർദ്ദം രേഖപ്പെടുത്തുന്ന മർദ്ദമാപിനി.
[തിരുത്തുക]3 - പരിശോധനാഫലം രേഖപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടർ.
[തിരുത്തുക]ടെസ്റ്റ് ചെയ്യുന്ന വിധം
[തിരുത്തുക]രോഗിയുടെ മൂക്കുവഴി അന്നനാളത്തിലേക്കു ട്യൂബ് കടത്തി വെക്കുന്നു. ട്യൂബിന്റെ ഉള്ളിലെ അറ്റം ആമാശയത്തിലേക്കു എത്തുന്ന രീതിയിലാണ് ട്യൂബ് സ്ഥാപിക്കുന്നത്. ട്യൂബിന്റെ സ്വതന്ത്രമായ പുറത്തെ അറ്റം മർദ്ദമാപിനിയുമായും കംപ്യൂട്ടറുമായും ബന്ധിപ്പിച്ചു വെക്കുന്നു. രോഗിയോട് പരിശോധന ചെയ്യുന്ന രീതി തുടക്കത്തിൽ തന്നെ വിശദീകരിക്കേണ്ടതാണ്.
രോഗിക്ക് അല്പാല്പം വെള്ളം കുടിക്കാൻ കൊടുത്തു കൊണ്ട് അന്നനാളത്തിന്റെ ചലന ശക്തിയും വേഗതയും കമ്പ്യൂട്ടറിൽ രേഖപെടുത്തുന്നു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അന്നനാളത്തിന്റെ വിവിധ തരം രോഗങ്ങളെ നിർണയിക്കാവുന്നതാണ്.
അന്നനാളമർദ്ദമാപിനിയുടെ ഉപയോഗങ്ങൾ
[തിരുത്തുക]1- ഭക്ഷണം ഇറക്കാൻ കഴിയാത്ത രോഗാവസ്ഥകൾ. ചില അസുഖങ്ങളിൽ രോഗിക്ക് ഭക്ഷണം ഇറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. എൻഡോസ്കോപ്പി പരിശോധനയിൽ കുഴപ്പം ഇല്ലാതിരിക്കുകയും രോഗിക്ക് ഭക്ഷണം വിഴുങ്ങന്നതിനു ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുമ്പോൾ അന്നനാള മർദ്ദമാപിനി ഉപയോഗിച്ചുള്ള രോഗനിര്ണയം ഉപകരിക്കും.
2- നെഞ്ചുവേദന
മറ്റു കാരണങ്ങളൊന്നും (ശ്വാസകോശ രോഗങ്ങൾ , ഹൃദയ രോഗങ്ങൾ) കൊണ്ട് വിശദീകരിക്കാൻ ആവാത്ത നെഞ്ചുവേദന ചിലപ്പോൾ അന്നനാളത്തിന്റെ ചലനത്തിലുള്ള വൈകല്യം മൂലമുള്ള രോഗങ്ങൾ കൊണ്ടാവാം. ഇങ്ങനെ ഉള്ള രോഗങ്ങളിൽ അന്നനാള മർദ്ദ മാപിനി ഉപയോഗിച്ചുള്ള ടെസ്റ്റ് രോഗനിര്ണയത്തെ സഹായിക്കും.
3- അന്നനാളത്തിന്റെ ശസ്ത്രക്രിയക്ക് മുമ്പായി ഈ പരിശോധന ചിലപ്പോൾ ആവശ്യം വരാറുണ്ട്.
അവലംബം
[തിരുത്തുക]1. Harrison's Principles of Internal Medicine
2. Yamada's Textbook of Gastroenterology
3. http://www.nlm.nih.gov/medlineplus/ency/article/003884.htm
4. http://www.asge.org/patients/patients.aspx?id=6822 Archived 2016-07-27 at the Wayback Machine.