Jump to content

അന്ധകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാണത്തിൽ പരാമർശിക്കുന്ന ഒരു അസുരനാണ് അന്ധകൻ.

ഐതിഹ്യം

[തിരുത്തുക]

ശിവനോടുള്ള പ്രേമത്താൽ ഒരിക്കൽ പാർവ്വതി ശിവന്റെ കണ്ണുകൾ രണ്ടും കൈകൊണ്ടു പൊത്തിയടച്ചു. നിമിഷാർദ്ധനേരത്തെ ആ പ്രക്രിയയിൽ പ്രപഞ്ചമാകെ ഇരുളിലാണ്ടതായി ഐതിഹ്യം പറയുന്നു. ശിവന്റെ തൃക്കണ്ണിൽ നിന്നുള്ള ചൂടുകാരണം പാർവതിദേവിയുടെ കൈകൾ വിയർത്ത് ഒഴുകാൻ തുടങ്ങി. ആ വിയർപ്പിൽ നിന്നും ഒരു ദിവ്യശിശു ജന്മമെടുക്കുകയും ചെയ്തു. അന്ധകാരത്തിൽ ജനിച്ചവനായതുകൊണ്ട് ശിവൻ ആ കുഞ്ഞിന് അന്ധകൻ എന്നു പേരിട്ടു. അന്ധകാരത്തിൽ ജനിച്ചതിനാൽ കുട്ടി അന്ധനും വിരൂപനും ആയിരുന്നു. ആ സമയത്ത് പുത്രകാമനയോടെ ശിവനെ തപസ്സു ചെയ്തുകൊണ്ടിരുന്ന ഹിരണ്യാക്ഷന് ആ ശിശുവിനെ ശിവൻ നൽകി. അവനെ ഉത്തമപുത്രനായി വളർത്തണം എന്ന വാക്കോടെയായിരുന്നു ആ ദാനം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്ധകൻ&oldid=3447323" എന്ന താളിൽനിന്ന് ശേഖരിച്ചത്