അന്താരാഷ്ട്ര ഇൻഫർമാറ്റിക്സ് ഒളിമ്പ്യാഡ്
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ സയൻസിൽ അന്താരാഷ്ട്രതലത്തിൽ ഓരോ വർഷവും നടക്കുന്ന ഒരു മത്സരമാണ് അന്താരാഷ്ട്ര ഇൻഫർമാറ്റിക്സ് ഒളിമ്പ്യാഡ് (IOI : International Olympiad in Informatics). 1989-ൽ ബൾഗേറിയയിലാണ് ഇത് ആരംഭിച്ചത്. 2009-ൽ ബൾഗേറിയയിലെ പ്ലോവ്ഡിവിലാണ് അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടക്കുന്നത്.
അഞ്ചു മണിക്കൂർ വീതമുള്ള രണ്ട് പരീക്ഷകളാണ് അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ ഉണ്ടാകുക. ചോദ്യങ്ങൾക്ക് അൽഗൊരിതങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടർ പ്രോഗ്രാമുകളിലൂടെ ഉത്തരം കാണണം. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നൽകുന്നു. നാലുവരെ വിദ്യാർത്ഥികളും രണ്ട് ടീം ലീഡർമാരുമാണ് ഒരു ടീമിൽ ഉണ്ടാകുക.
ഇന്ത്യയിൽ
[തിരുത്തുക]2002 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ തുടങ്ങിയത്. അന്താരാഷ്ട്ര ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്[1] : സോണൽ ഇൻഫർമാറ്റിക്സ് ഒളിമ്പ്യാഡ് (ZIO) അഥവാ സോണൽ കംപ്യൂട്ടിംഗ് ഒളിമ്പ്യാഡ് (ZCO), ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡ് ഇൻ ഇൻഫർമാറ്റിക്സ് (INOI), ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഇൻ ഇൻഫർമാറ്റിക്സ് ട്രെയിനിംഗ് കാമ്പ് (IOITC).