Jump to content

അന്തര്യുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്തര്യുതി ബുധൻ, ശുക്രൻ, ചന്ദ്രൻ

സൂര്യനും ഭൂമിയും മറ്റൊരു ഗ്രഹവും ഒരു ഋജുരേഖയിലാകുകയും പ്രസ്തുത ഗ്രഹം സൂര്യന്റെയും ഭൂമിയുടെയും ഇടയ്ക്ക് ആകുകയും ചെയ്യുന്നതാണ് അന്തര്യുതി. ഭൂമിയെക്കാൾ അടുത്ത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾക്കു മാത്രമേ അന്തര്യുതി സംഭവിക്കയുള്ളു; അതായത്, ബുധനും (Mercury) ശുക്രനും (Venus) മാത്രം. ഏതാണ്ട് ഒരേ തലത്തിൽ സൂര്യനെ പരിക്രമണം ചെയ്യുന്ന ഗോളങ്ങൾ ചില സന്ദർഭങ്ങളിൽ ഒരു ഋജുരേഖയിലാകുക സ്വാഭാവികമാണ്; എന്നാൽ ഗ്രഹങ്ങളുടെ പരിക്രമണാവർത്തനകാലം (period of revolution) വളരെ വ്യത്യസ്തമാകയാൽ വളരെ ചുരുക്കമായേ അന്തര്യുതി സംഭവിക്കയുള്ളു. അന്തര്യുതിസമയത്ത് ഗ്രഹത്തിൽനിന്നുള്ള പ്രതിഫലിതപ്രകാശം ഭൂമിയിൽ എത്താത്തതുകൊണ്ട് ഗ്രഹം അദൃശ്യമായിരിക്കും. അന്തര്യുതിയോടു സമീപിക്കുമ്പോഴും അതിൽനിന്ന് അകലുമ്പോഴും, പ്രകാശിതമായ ഗ്രഹത്തിന്റെ ഒരു ചെറിയ ഭാഗത്തുനിന്നുള്ള കിരണങ്ങൾ മാത്രമേ ഭൂമിയിൽ പതിക്കയുള്ളു. അതിനാൽ ഗ്രഹം ചന്ദ്രക്കലാരൂപത്തിൽ മാത്രമേ ദൃശ്യമാകയുള്ളു.

ഗ്രഹവും സൂര്യനും ഭൂമിയും ഒരു നേർവരയിൽ വരുന്ന അന്തര്യുതിയും ബാഹ്യയോഗവും മറ്റും ജ്യോതിഷത്തിൽ അതിപ്രധാന സംഭവങ്ങളാണ്. അന്തര്യുതിസമയത്തു സൂര്യന്റെയും ഗ്രഹത്തിന്റെയും ആകർഷണം ഒരേ ദിശയിലാകയാൽ വേലിയേറ്റവും മറ്റും അതിശക്തമായിരിക്കും.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തര്യുതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തര്യുതി&oldid=1695608" എന്ന താളിൽനിന്ന് ശേഖരിച്ചത്