അന്തരീക്ഷ ജലകണം
ദൃശ്യരൂപം
അന്തരീക്ഷ ജലകണം (H2O) | |
---|---|
Water vapor condensed in clouds | |
Systematic name | Water vapor |
Liquid State | water |
Solid state | ice |
Properties[1] | |
Molecular formula | H2O |
Molar mass | 18.01528(33) g/mol |
Melting point | 0 °C (273 K)[2] |
Boiling point | 99.98 °C (373.13 K)[2] |
specific gas constant | 461.5 J/(kg·K) |
Heat of vaporization | 2.27 MJ/kg |
specific heat capacity at constant pressure |
1.84 kJ/(kg·K) |
അന്തരീക്ഷത്തിൽ ആർദ്രവായുവിന്റെ സംഘനന (condensation)ത്തിലൂടെ[3] ഉണ്ടാകുന്ന ജലകണമാണ് അന്തരീക്ഷ ജലകണം. വായു അതിപൂരിതാവസ്ഥ (super saturated stage)യിലെത്തുന്നതിനു[4] മുമ്പു തന്നെ നീരാവിക്കു സംഘനനം സംഭവിക്കുന്നു; തണുക്കുന്നതിന്റെ തോതിന് ആനുപാതികമായി ത്വരിതപ്പെടുകയും ചെയ്യും.
സംഘനനത്തിനു പ്രേരകമായി മൂന്നുതരം പ്രക്രിയകളാണുള്ളത്.
- ആദ്യത്തേത് രുദ്ധോഷ്മ (adiabatic)[5] പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിലേക്കുയരുന്ന വായുപിണ്ഡം, തൽസ്ഥാനത്തെ വായുവിനെ തള്ളിമാറ്റുന്ന പ്രവൃത്തിയിലൂടെ സ്വയം തണുക്കും. തത്ഫലമായി പൂരിതമാവുകയും ഓരോ കിലോമിറ്റർ ഉയരുമ്പോഴും ഘനമീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ജലം ഉണ്ടാകുകയും ചെയ്യുന്നു.
- പൂരിതാവസ്ഥ(saturated stage)യിലുള്ള വായു തുഷാരാങ്ക (Dew point)ത്തിലും[6] താണ ഊഷ്മാവിലുള്ള ഏതെങ്കിലുമൊരു തലവുമായി ഏറെസമയം ബന്ധപ്പെട്ടുകഴിഞ്ഞാൽ നീരാവി തണുത്തു ജലകണങ്ങളുണ്ടാകുന്നു. നിശാവികിരണ (night radiation)ത്തിലൂടെ[7] തണുക്കുന്ന ഭൂമി ഇത്തരം തലങ്ങൾക്കുദാഹരണമാണ്. വിഭിന്ന ഊഷ്മാവുകളിലുള്ള രണ്ടു വായുപിണ്ഡങ്ങൾ കൂടിക്കലർന്ന്, കൂടിയ ഊഷ്മാവിലുള്ള വായു പെട്ടെന്നു പൂരിതമാകുന്നെങ്കിലും ജലകണങ്ങൾ ഉണ്ടാകാം. മേല്പറഞ്ഞവയിൽ ആദ്യത്തെ പ്രക്രിയയാണ് മേഘങ്ങളുടെ രൂപവത്കരണത്തിനു ഹേതു. രണ്ടാമത്തേതു മൂടൽമഞ്ഞുണ്ടാക്കുന്നു.
- സംഘനനം നടക്കുന്നത് അന്തരീക്ഷത്തിലെ ലീനസ്വഭാവമുള്ള സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അന്തരീക്ഷജലകണങ്ങളുടെ അപൂരിതാവസ്ഥയിലെ നിലനില്പ് ഇത്തരം ധൂളികളെ ആശ്രയിച്ചു മാത്രമേ സാധ്യമാകൂ. അന്തരീക്ഷത്തിൽ ജലകണങ്ങളുടെ വലിപ്പം വർധിക്കുന്നതോടൊപ്പം അവ ബാഷ്പീകരിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. 0.5 ? -ൽ കൂടുതൽ വ്യാസാർധമുള്ള കണങ്ങൾക്ക് ആപേക്ഷിക ആർദ്രത 100 ശതമാനത്തിൽ കുറവായാൽ നിലനിൽക്കാനാവില്ല.
അന്തരീക്ഷ ജലകണം 0oC-ൽ താണ ഊഷ്മാവിൽപോലും ജലമായി വർത്തിക്കുന്നു. സൌരവികിരണ(Solar radiation)ത്തിലെയും[8] ഭൌമവികിരണ(Terrestrial radiation)ത്തിലെയും[9] പ്രത്യേക തരംഗായതിയിലുള്ള ഊർജപ്രസരത്തെ അവശോഷണം ചെയ്തും വിസരിപ്പിച്ചും ഭൂമിയുടെ താപബജറ്റ് സമീകരിക്കുന്നതിൽ അന്തരീക്ഷത്തിലെ ജലകണങ്ങൾ ഗണ്യമായ പങ്കുവഹിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Lide, David. CRC Handbook of Chemistry and Physics, 73rd ed. 1992, CRC Press.
- ↑ 2.0 2.1 Vienna Standard Mean Ocean Water (VSMOW), used for calibration, melts at 273.1500089(10) K (0.000089(10) °C, and boils at 373.1339 K (99.9839 °C)
- ↑ http://www.weatherquestions.com/What_is_condensation.htm
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-06-26. Retrieved 2011-07-25.
- ↑ http://hyperphysics.phy-astr.gsu.edu/hbase/thermo/adiab.html
- ↑ http://www.weatherquestions.com/What_is_dewpoint_temperature.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-05. Retrieved 2011-07-25.
- ↑ http://www.eoearth.org/article/Solar_radiation
- ↑ http://www.udel.edu/Geography/DeLiberty/Geog474/geog474_energy_interact.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷ ജലകണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |