അനുനാസിക സംസർഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൊട്ടടുത്തു വരുന്ന അനുനാസികശബ്ദത്തിന്റെ സ്വാധീനതമൂലം ഒരു വർണത്തിന് അനുനാസികസ്വഭാവം ഉണ്ടാകുന്ന വ്യാകരണപ്രക്രിയാണ് അനുനാസിക സംസർഗം.

ഉദാ. നെല്+മണി = നെന്മണി

അനുനാസികാതിപ്രസരത്തിനു മുന്നോടിയായി ഈ വർണവികാരം സംഭവിക്കാറുണ്ട്.

ഉദാ. നിൻ + കൾ = നിങ്ങൾ

(ഇവിടത്തെ അനുനാസികം തൊട്ടു പിമ്പേയുള്ള വർഗത്തെ സ്വാധീനിക്കുന്നു. തൻമൂലം കാരത്തിന് കവർഗത്തിന്റെ അനുനാസികമായ കാരം വരുന്നു. വർണങ്ങൾ ഒരേ വർഗത്തിൽപ്പെട്ടതാകുമ്പോൾ അനുനാസികാതിപ്രസരത്തോളം വ്യാപിക്കുന്ന അനുനാസികസംസർഗം ഉണ്ടാകുന്നു. (നെഞ്ച്-നെഞ്ഞ്).

ഇതുകൂടികാണുക[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുനാസിക_സംസർഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുനാസിക_സംസർഗം&oldid=1024341" എന്ന താളിൽനിന്ന് ശേഖരിച്ചത്