അനുദ്രുതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർധചന്ദ്ര (υ) സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈർഘ്യമുള്ളതും കൈപ്പത്തി കമഴ്ത്തി ഒന്നടിക്കുന്നതുമായ താളാംഗമാണ് അനുദ്രുതം. സംഗീതത്തിന്റെ മാതാവ് ശ്രുതിയും പിതാവ് ലയവും (താളം) ആണെന്നാണ് സങ്കല്പം. കാലം, മാർഗം, ക്രിയ, അംഗം, ഗ്രഹം, ജാതി, കള, ലയം, യതി പ്രസ്താരം എന്നീ ദശപ്രമാണങ്ങളിൽ നാലാമത്തേതായ അംഗം താളത്തിന്റെ അവയവമാണ്. ഷഡംഗം എന്ന പേരിൽ പ്രചാരമുള്ള ആറ് അംഗങ്ങളിൽ ആദ്യത്തേതാണ് അനുദ്രുതം. മറ്റ് അഞ്ചെണ്ണം ദ്രുതം, ലഘു, ഗുരു, പ്ലുതം, കാകപാദം എന്നിവയാണ്. ഇവയിൽ അനുദ്രുതം, ദ്രുതം, ലഘു എന്നീ അംഗങ്ങൾ മാത്രമേ സപ്തതാളങ്ങളിൽ പ്രയോഗിക്കുന്നുളളു. എന്നാൽ, 108 താളങ്ങളിൽ ഈ ആറ് അംഗങ്ങളും പ്രയോഗിക്കുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുദ്രുതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുദ്രുതം&oldid=999992" എന്ന താളിൽനിന്ന് ശേഖരിച്ചത്