Jump to content

അനീസുസ്സമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊഫസർ അനീസുസ്സമാൻ
പ്രൊഫസർ അനീസുസ്സമാൻ
ജനനം(1937-02-18)ഫെബ്രുവരി 18, 1937
കൊൽക്കത്ത
മരണം14 മേയ് 2020(2020-05-14) (പ്രായം 83)
ധാക്ക
ദേശീയതബംഗ്ലാദേശി
തൊഴിൽപ്രൊഫസർ
അറിയപ്പെടുന്നത്പത്മഭൂഷൺ

ഇന്ത്യ പത്മഭൂഷൺ നൽകി ആദരിച്ച ബംഗ്ലാദേശിലെ അധ്യാപകശ്രേഷ്ഠനായിരുന്നു പ്രൊഫസർ അനീസുസ്സമാൻ(18 ഫെബ്രുവരി 1937 – 14 മേയ് 2020)[1][2]. ബംഗ്ലാദേശിൽ അധ്യാപകർക്ക്‌ നൽകുന്ന പരമോന്നത അവാർഡായ ‘നാഷണൽ പ്രൊഫസർ’ ബഹുമതി ലഭിച്ചിട്ടുണ്ട്‌.

ജീവിതരേഖ

[തിരുത്തുക]

1937ൽ കൊൽക്കത്തയിൽ ജനിച്ച അനീസുസ്സമാൻ, 1947ലെ വിഭജനത്തെ തുടർന്ന്‌ അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക്‌(ഇപ്പോൾ ബംഗ്ലാദേശ്‌) പോയി. 1952ലെ ഭാഷാ സമരത്തിലും 1972ലെ ബംഗ്ലാദേശ്‌ വിമോചന പോരാട്ടത്തിലും 1980കളിലെ ജനാധിപത്യ പുനസ്ഥാപന പോരാട്ടങ്ങളിലും സജീവമായിരുന്നു.

ബംഗ്ലാ ഭാഷയ്ക്ക്‌ നൽകിയ സംഭാവന പരിഗണിച്ചാണ്‌‌ ഇന്ത്യ 2014ൽ ഇന്ത്യ പത്മഭൂഷൺ നൽകിയത്‌. ബംഗ്ലാദേശ്‌ സർക്കാരിന്റെ പുരസ്‌കാരങ്ങൾക്ക്‌ പുറമേ മറ്റ്‌ അന്താരാഷ്‌ട്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്‌. 1971ലെ ബംഗ്ലാദേശ്‌ വിമോചനയുദ്ധകാലത്ത്‌ ആസൂത്രണ കമീഷൻ അംഗമായും വിമോചനശേഷം ദേശീയ വിദ്യാഭ്യാസ കമീഷൻ അംഗമായും പ്രവർത്തിച്ചു. പലതവണ ഇസ്ലാമിക തീവ്രവാദികളുടെ വധഭീഷണി നേരിട്ടു.

വൃക്ക, ശ്വാസകോശ രോഗങ്ങളെത്തുടർന്ന് ധാക്കയിലെ സൈനിക ആശുപത്രിയിൽ 14 മേയ് 2020 ന് മരണപ്പെട്ടു. [3]

ഭാര്യ: സിദ്ദഖ്വ സമൻ. മൂന്ന്‌ മക്കളുണ്ട്‌.

പുരസ്കാരങ്ങൾ

[തിരുത്തുക]
അനീസുസ്സമാൻ ഇന്ത്യൻ പ്രസിഡന്റ് പ്രണാബ് മുഖർജിയിൽ നിന്ന് പത്മഭൂഷൺ സ്വീകരിക്കുന്നു.
  • ‘നാഷണൽ പ്രൊഫസർ’ ബഹുമതി
  • പത്മഭൂഷൺ
  • ഖാൻ ബഹാദൂർ ഗോൾഡ് മെഡൽ[4]
  • ബംഗ്ല അക്കാദമി പുരസികാരം

അവലംബം

[തിരുത്തുക]
  1. "Prof Anisuzzaman a lighthouse". The Daily Star (in ഇംഗ്ലീഷ്). 2017-02-18. Retrieved 2017-12-04.
  2. "Dr Anisuzzaman honoured on his 75th birth anniversary". Priyo. 2012-02-19. Archived from the original on 2014-02-04.
  3. https://www.deshabhimani.com/news/world/prof-anisuzzaman/871507
  4. https://www.unb.com.bd/category/Bangladesh/dr-anisuzzaman-picked-for-khan-bahadur-gold-medal-award-2018/33826
"https://ml.wikipedia.org/w/index.php?title=അനീസുസ്സമാൻ&oldid=3336850" എന്ന താളിൽനിന്ന് ശേഖരിച്ചത്