അനസ്തികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്തിഷ്കത്തിന്റെ പ്രതികരണശേഷിയെ ബോധപൂർവം നിശ്ചിതസമയത്തേക്കും നിശ്ചിതനിലവാരത്തിലും ദുർബലമാക്കാനുപയോഗിക്കുന്ന മരുന്നുകളെ അനസ്തികങ്ങൾ എന്നു പറയുന്നു.

നമ്മുടെ ബോധം മസ്തിഷ്കത്തിൻറെ ജാഗ്രതാവസ്തയാണ്. മസ്തിഷ്കത്തിൻറെ പ്രതികരണശേഷി ചില പ്രത്യേകതരം ഔഷധങ്ങൾ ഉപയോഗിച്ച് കുറയ്ക്കുവാൻ സാധിക്കും. ഔഷധപ്രയോഗം കൊണ്ട് അതിനു വിധേയമായ വ്യക്തിയിൽ ഒരു സുഷുപ്താവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ ഉറക്കത്തിൻറെ ആക്കം കൂട്ടിക്കൂട്ടി ശസ്ത്രക്രിയ നടത്താൻ പാകത്തിൽ ആ വ്യക്തിയെ അബോധാവസ്തയിൽ വേണ്ടത്ര സമയം നിലനിർത്തുകയാണ് അനസ്തിക ഔഷധങ്ങൾ ചെയ്യുന്നത്. ഉത്തേജനസ്ഥിതി നിലനിർത്തുന്ന വ്യവസ്ഥ (റെറ്റിക്കുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റം) മസ്തിഷകത്തിൻറെ സവിശേഷമായ ഒരു വ്യവസ്ഥയാണ്. ഈ വ്യവസ്ഥ ശരിയായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജാഗ്രത കാത്തുസൂക്ഷിക്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=അനസ്തികം&oldid=1927763" എന്ന താളിൽനിന്നു ശേഖരിച്ചത്