അനസൂയ സെൻഗുപ്ത (നടി)
അനസൂയ സെൻഗുപ്ത
| |
---|---|
ജനിച്ചത്. | |
ദേശീയത (നിയമപരം) | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവമായ വർഷങ്ങൾ | 2009-ഇന്നുവരെ |
പുരസ്കാരങ്ങൾ | അൺ സെർട്ടൻ റെക്വേർഡ് അവാർഡ് |
ഒരു ഇന്ത്യൻ നടിയും പ്രൊഡക്ഷൻ ഡിസൈനറുമാണ് അനസൂയ സെൻഗുപ്ത. 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാഡ് വിഭാഗത്തിൽ പെർഫോമൻസ് അവാർഡുകൾ നേടുകയും ചെയ്തു.[1]
അനസൂയ ജനിച്ചതും വളർന്നതും കൊൽക്കത്തയിൽ ആണ്.
ആദ്യകാല ജീവിതം
[തിരുത്തുക]പശ്ചിമ ബംഗാളി കൊൽക്കത്തയിലെ ഒരു ബംഗാളി കുടുംബത്തിലാണ് അനസൂയ ജനിച്ചത്. ജാദവ്പൂർ സർവകലാശാല നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടിയെങ്കിലും ഒരു പത്രപ്രവർത്തകയാവാൻ അവർ തീരുമാനിച്ചു.
അഭിനയജീവിതം
[തിരുത്തുക]2009ൽ അഞ്ജൻ ദത്ത് സംവിധാനം ചെയ്ത മാഡ്ലി ബംഗാളി എന്ന ചിത്രത്തിൽ അനസൂയ ഒരു സഹനടിയായി അഭിനയിച്ചു. 2013-ൽ മുംബൈയിലേക്ക് മാറുന്നതിനുമുമ്പ് അവർ കുറച്ചുകാലം നാടകവേദിയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് അവർ മുംബൈയിൽ പ്രൊഡക്ഷൻ ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങി.[2]
അംഗീകാരങ്ങൾ
[തിരുത്തുക]കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടൻ റിഗാഡ് വിഭാഗത്തിൽ അനസൂയ പെർഫോമൻസ് അവാർഡുകൾ നേടി. ദി ഷേംലെസ് (2024) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Un Certain Regard Winners List 2024". Festival de Cannes. 24 May 2024. Retrieved 25 May 2024.
- ↑ "Anasuya Sengupta creates history, becomes first Indian actress to win Best Actress at Cannes Film Festival". The Indian Express (in ഇംഗ്ലീഷ്). New Delhi. 25 May 2024. Retrieved 25 May 2024.