അനബീന
പ്ലാങ്ക്ടണായി നിലനിൽക്കുന്ന ഫിലമെന്റസ് സയനോബാക്ടീരിയയുടെ ഒരു ജനുസ്സാണ് അനബീന . നൈട്രജൻ ഫിക്സേഷൻ ചെയ്യാനും അസോള പോലുള്ള ചില സസ്യങ്ങളുമായി സഹജീവനത്തിൽ ഏർപ്പെടാനും അവയ്ക്ക് കഴിവുണ്ട്. പ്രാദേശിക വന്യജീവികൾക്കും കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഹാനികരമായ ന്യൂറോടോക്സിൻ ഉത്പാദിപ്പിക്കുന്ന സയനോബാക്ടീരിയയുടെ നാല് ഇനങ്ങളിൽ ഒന്നാണ് ഇവ. ഈ ന്യൂറോടോക്സിൻ ഉൽപാദനം അതിന് സഹജീവനത്തിൽ ഏർപ്പെടാനുള്ള സഹജമായ ഒരു ഗുണവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. കാരണം ഈ ന്യൂറോടോക്സിനാണ് ചെടിയെ ഗ്രേസിംഗ് പ്രെഷറിൽ നിന്നും സംരക്ഷിക്കുന്നത്.
അനബീനയിൽ പഠിച്ച പ്രിമിറ്റീവ് വിഷൻ പിഗ്മെന്റുകൾ
[തിരുത്തുക]പ്രിമിറ്റീവ് വിഷനെക്കുറിച്ച് പഠിക്കാൻ അനബീനയെ ഒരു മാതൃകാ ജീവിയായി ഉപയോഗിക്കുന്നു. പ്രകാശം റെറ്റിനയിലെ തന്മാത്രകളുടെ ആകൃതി മാറ്റുകയും അതുവഴി കശേരുക്കളിൽ കാഴ്ചയ്ക്ക് കാരണമാകുന്ന കോശപ്രവർത്തനങ്ങളേയും സിഗ്നലുകളെയും കുറിച്ച് അനബീനയിൽ പഠിക്കുന്നു. അനബീന സെൻസറി റോഡോപ്സിൻ എന്ന പ്രത്യേകമായ, പ്രകാശത്തെ തിരിച്ചറിയുന്ന, കോശസ്തരത്തിൽക്കാണപ്പെടുന്ന മാംസ്യമാണ് ഈ ഗവേഷണത്തിന്റെ കേന്ദ്രബിന്ദു. [1]
അവലംബങ്ങൾ
[തിരുത്തുക]- ↑ Uni
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Mishra, Yogesh; Bhargava, Poonam; Chaurasia, Neha; Rai, Lal Chand (2009). "Proteomic evaluation of the non-survival of Anabaena doliolum (Cyanophyta) at elevated temperatures". European Journal of Phycology. 44 (4): 551–65. doi:10.1080/09670260902947001.
- എഡ്വേർഡോ റൊമേറോ-വിവാസ്, ഫെർണാണ്ടോ ഡാനിയൽ വോൺ ബോർസ്റ്റൽ, ക്ലോഡിയ പെരസ്-എസ്ട്രാഡ, ഡാർല ടോറസ്-അരിയോ, ഫ്രാൻസിസ്കോ ജുവാൻ വില്ല-മദീന, ജോക്വിൻ ഗുട്ടറസ് (2015) അനാബീന എസ്പിയുടെ പാച്ച് കവറേജ് കണക്കാക്കുന്നതിനുള്ള ഓൺ-വാട്ടർ റിമോട്ട് മോണിറ്ററിംഗ് റോബോട്ടിക് സിസ്റ്റം. ആഴമില്ലാത്ത വെള്ളത്തിൽ ഫിലമെന്റുകൾ ; പരിസ്ഥിതി. ശാസ്ത്രം: പ്രക്രിയകളുടെ സ്വാധീനം 04/2015; DOI: 10.1039 / C5EM00097A
പുറംകണ്ണികൾ
[തിരുത്തുക]- Anabaena എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Anabaena എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- അനുബന്ധ അനബീന ജീനോംസ്
Guiry, M.D.; Guiry, G.M. (2008). "Anabaena". AlgaeBase. World-wide electronic publication, National University of Ireland, Galway.iry, M.D.; Guiry, G.M. (2008). "Anabaena". AlgaeBase. World-wide electronic publication, National University of Ireland, Galway.