അധോമൂത്രമാർഗത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധോമൂത്രമാർഗത
സ്പെഷ്യാലിറ്റിMedical genetics Edit this on Wikidata

മൂത്രദ്വാരം മൂത്രക്കുഴലിന്റെ നിജസ്ഥാനത്തു നിന്ന് താഴെയോ ഗുഹ്യപ്രദേശത്തോ സ്ഥിതിചെയ്യുന്ന ജന്മസിദ്ധ വൈകല്യത്തെ അധോമൂത്രമാർഗത (hypospadias) എന്നു പറയുന്നു. പുരുഷന്മാരിൽ 350-ന് ഒന്ന് എന്ന തോതിൽ ഈ വൈകൃതം ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.

  • ഗ്ലാൻഡുലർ (glandular)
  • കൊറോണൽ (coronal)
  • പീനിയൽ (penial)
  • പീനോ-സ്ക്രോട്ടൽ (peno-scrotal)
  • പെരിണിയൽ (perineal)

എന്നീ അഞ്ചുവിധത്തിൽ മൂത്രദ്വാരത്തിന്റെ സ്ഥാനഭേദമനുസരിച്ച് അധോമൂത്ര മാർഗതയെ തരംതിരിച്ചിട്ടുണ്ട്. ഗ്ലാൻഡുലാർ അധോമൂത്രമാർഗതയാണ് ഏറ്റവും അധികം കണ്ടുവരുന്നത്. മൂത്രക്കുഴലിനു പകരം നാരുകളുള്ള പേശികൾ തൽസ്ഥനത്തു കാണുന്നതാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയവഴി ഈ ക്രമക്കേട് കുറെയൊക്കെ പരിഹരിക്കാവുന്നതാണ്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധോമൂത്രമാർഗത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധോമൂത്രമാർഗത&oldid=3622926" എന്ന താളിൽനിന്ന് ശേഖരിച്ചത്