അധിത്യകാവാതം
Jump to navigation
Jump to search
മലഞ്ചരിവുകളിൽ രാത്രിയുടെ ആരംഭത്തോടെ മുകളിൽനിന്നും താഴേയ്ക്കു വീശുന്ന കാറ്റാണ് അധിത്യകാവാതം. സൂര്യാസ്തമനത്തോടെ ഉന്നത പ്രദേശങ്ങൾ പെട്ടെന്നു തണുക്കുന്നതുനിമിത്തം അവിടെ അതിമർദ മേഖലകൾ രൂപം കൊള്ളുകയും താരതമ്യേന കുറഞ്ഞ മർദമുള്ള താഴ്വാരങ്ങളിലേക്കു കാറ്റു വീശുകയും ചെയ്യുന്നു. കേരളത്തിലെപ്പോലെ മലകളോടടുത്ത തീരപ്രദേശങ്ങളിൽ ഇവ കരക്കാറ്റുകളുടെ ശക്തി വർധിപ്പിക്കുന്നു. ഈ കാറ്റ് ഉയർന്ന സാന്ദ്രതയിലുള്ള വായുവിനെ ഉയർന്ന ഉയരത്തിൽ നിന്ന് ഗുരുത്വാകർഷണബലത്തിൽ ഒരു ചരിവിലൂടെ താഴേക്ക് കൊണ്ടുപോകുന്നു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അധിത്യകാവാതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |