അണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാനാലാപനങ്ങളുടെ ആസ്വാദ്യത വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് അണി. അലങ്കാരം അഥവാ ആഭരണം എന്നാണ് അണി എന്ന പദത്തിന്റെ അർഥം. പല്ലവി, അനുപല്ലവി, ചരണം, അനുചരണം തുടങ്ങി ഒരു ഗാനത്തിനുണ്ടായിരിക്കേണ്ട അത്യാവശ്യ ഘടകങ്ങളെക്കൂടാതെ സംഗീതപരമായ മേൻമ വർധിപ്പിക്കുന്നതിന് ചേർക്കപ്പെടുന്ന അംഗങ്ങളാണ് അണികൾ. ചൊൽകെട്ട്, ചിട്ടസ്വരം, സ്വരസാഹിത്യം, മണിപ്രവാളസാഹിത്യം മുതലായ പലതും ഒരു ഗാനത്തിന്റെ അണികളാണ്, അഥവാ ആലങ്കാരികാംശങ്ങളാണ്. ക്രമാനുസരണം വളരുന്ന സംഗതികളും അണികളായി കരുതപ്പെടുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണി&oldid=2310156" എന്ന താളിൽനിന്ന് ശേഖരിച്ചത്