അഡ്‌ലെയ്ഡ് എസ്ട്രാഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡ്‌ലെയ്ഡ് എസ്ട്രാഡ
പ്രമാണം:Adelaide Estrada1.png
ജനനം
Adelaide Augusta Fernandes Estrada

29 September 1898
മരണം18 October 1979 (Aged 81)
Porto
തൊഴിൽMedical researcher
അറിയപ്പെടുന്നത്Second woman in Portugal to obtain PhD in biology; collaboration with Abel Salazar

അഡ്‌ലെയ്ഡ് എസ്ട്രാഡ (1898 - 1979) ഒരു പോർച്ചുഗൽ സ്വദേശിയായ മെഡിക്കൽ ഡോക്ടറും ഗവേഷകയുമായിരുന്നു. ബയോളജിക്കൽ സയൻസസിൽ പി.എച്ച്.ഡി. നേടി 1928 മാർച്ചിൽ പ്രവേശനം നേടിക്കൊണ്ട് പോർച്ചുഗീസ് ബയോളജി സൊസൈറ്റിയിൽ ചേർന്ന രണ്ടാമത്തെ പോർച്ചുഗീസ് വനിതയായിരുന്നു അവർ.

ആദ്യകാലജീവിതം[തിരുത്തുക]

അഡ്‌ലെയ്ഡ് അഗസ്റ്റ ഫെർണാണ്ടസ് എസ്ട്രാഡ 1898 സെപ്റ്റംബർ 29-ന് വിറ്റോറിയയിലെ പോർട്ടോ പാരീഷിൽ ജനിച്ചു. അവൾ പോർട്ടോയിലെ ലിസിയു അലക്സാണ്ട്രെ ഹെർക്കുലാനോ സ്കൂളിൽ പഠനം നടത്തി. 1913-ൽ പിതാവിന്റെ മരണത്തെത്തുടർന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനായി അവർ ഒരു ആശുപത്രിയിൽ പാർട്ട് ടൈം ജോലി ചെയ്തു.

1921 ഒക്ടോബറിൽ, പോർട്ടോ യൂണിവേഴ്സിറ്റിയിലെ (FMUP) ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ഒരു മെഡിക്കൽ കോഴ്‌സിനുചേർന്ന അവൾ പിൽക്കാലത്ത് അവിടെ ഒരു ലക്ചററായി. എസ്ട്രാഡ 1927-ൽ തന്റെ ആദ്യ ബിരുദം പൂർത്തിയാക്കി. ഒരു വിദ്യാർത്ഥിയായിരിക്കെ, 1922-ൽ FMUPയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോളജി ആൻഡ് എംബ്രിയോളജിയിൽ ജോലി ചെയ്യാൻ അവളെ ക്ഷണിച്ചു. അവിടെ അവർ ആബേൽ സലാസറിനെ കണ്ടുമുട്ടിയതിനേത്തുടർന്ന് വിവിധ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തു. ഒരു കലാകാരൻ കൂടിയായിരുന്നു സലാസർ, എസ്ട്രാഡയുടെ നിരവധി ചിത്രങ്ങൾ വരച്ചിരുന്നു.[1][2][3]

മെഡിക്കൽ ജീവിതം[തിരുത്തുക]

1923-ൽ അവൾ ഹിസ്റ്റോളജി അസിസ്റ്റന്റായി നിയമിതയായ അവർ, മൂന്ന് വർഷത്തിന് ശേഷം FMUP യുടെ ക്ലിനിക്കൽ അനാലിസിസ് ലബോറട്ടറി സജ്ജമാക്കുന്ന ജോലിയിലേയ്ക്ക് നിയമിക്കപ്പെട്ടു. 1932-ൽ FMUPയിലെ സാംക്രമിക രോഗ ക്ലിനിക്കിൽ സഹായിയായി ചേർന്നു. 1941-ൽ അവൾ പോർട്ടോ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ മൈക്രോസ്കോപ്പിക് സ്റ്റഡീസിൽ ഇന്റേൺഷിപ്പ് ആരംഭിച്ചു. എസ്റ്റാഡോ നോവോ ഭരണത്തോടുള്ള എതിർപ്പ് കാരണം 1935-ൽ തന്റെ മുൻ തസ്തികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പ്രൊഫസറായ ആബേൽ സലാസറിനെ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ കേന്ദ്രം സൃഷ്ടിച്ചത്. 1946-ൽ സലാസറിന്റെ മരണശേഷം സെന്റർ അടച്ചുപൂട്ടുന്നത് വരെയുള്ള കാലത്ത് അവൾ അവിടെ തങ്ങി. FMUയിലും സെന്റർ ഫോർ മൈക്രോസ്കോപ്പിക് സ്റ്റഡീസിലും നടത്തിയ ഗവേഷണം "മെനിഞ്ചിയൽ സിൻഡ്രോംസ് ആൻഡ് അബ്നോർമൽ അക്യൂട്ട് മെനിഞ്ചൈറ്റിസ്", "ക്വസ്റ്റ്യൻസ് ഓഫ് ഹെമറ്റോളജിക്കൽ നോമെൻക്ലേച്ചർ" "ദ ഹെമറ്റോളജിക്കൽ ഇൻഡക്സസ് ഹാവ് നോ ഡയഗ്നോസ്റ്റിക് വാല്യു" എന്നിവയുൾപ്പെടെയുള്ള ഒരു വലിയ ജേർണൽ ലേഖനങ്ങളിലേ രചനയിലേയ്ക്ക്ക്ക് നയിച്ചു.[4][5][6][7]

അവലംബം[തിരുത്തുക]

  1. "Adelaide Augusta Fernandes Estrada". Antigos Estudantes Ilustres da Universidade do Porto. Retrieved 16 June 2021.
  2. "ADELAIDE ESTRADA Para além da Ciência" (PDF). CMAS Boletim (4): 2–3. 2019. Retrieved 16 June 2021.
  3. "Adelaide Estrada". ETCeTAL. Retrieved 16 June 2021.
  4. "Adelaide Augusta Fernandes Estrada". Antigos Estudantes Ilustres da Universidade do Porto. Retrieved 16 June 2021.
  5. "ADELAIDE ESTRADA Para além da Ciência" (PDF). CMAS Boletim (4): 2–3. 2019. Retrieved 16 June 2021.
  6. "Adelaide Estrada". ETCeTAL. Retrieved 16 June 2021.
  7. "Adelaide Estrada: Uma mulher para além da Ciência". University of Porto. Retrieved 16 June 2021.
"https://ml.wikipedia.org/w/index.php?title=അഡ്‌ലെയ്ഡ്_എസ്ട്രാഡ&oldid=3847289" എന്ന താളിൽനിന്ന് ശേഖരിച്ചത്