അഡിസ്കോമ്പ് സൈനികസെമിനാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 51°22′37″N 0°04′46″W / 51.37693°N 0.07947°W / 51.37693; -0.07947

അഡിസ്കോമ്പ് സെമിനാരിയുടെ പ്രധാനകെട്ടിടം 1859 കാലഘട്ടത്തിൽ ചിത്രീകരിച്ചത്. മുമ്പിൽ വിദ്യാർത്ഥികൾ ചിത്രത്തിനായി നിലയുറപ്പിച്ചിരിക്കുന്നു.

ദക്ഷിണ ലണ്ടനിലെ ക്രോയ്ഡോണിൽ അഡിസ്കോമ്പ് എന്നയിടത്ത് നിലനിന്നിരുന്ന ഒരു സൈനിക അക്കാദമിയായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനി സൈനികസെമിനാരി. അഡിസ്കോമ്പ് സൈനികസെമിനാരി എന്നും അഡിസ്കോമ്പ് എന്നു മാത്രമായും അറിയപ്പെട്ടിരുന്നു. 1809-ൽ ആരംഭിക്കുകയും 1861 വരെ പ്രവർത്തിക്കുകയും ചെയ്ത ഈ അക്കാദമിയുടെ ലക്ഷ്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വകാര്യസേനയിൽ പ്രവർത്തിക്കുന്നതിനുള്ള സൈനികോദ്യോഗസ്ഥരെ പരിശീലിപ്പിച്ചെടുക്കുക എന്നതായിരുന്നു. 1855-ൽ ഇതിന്റെ പേര് ഈസ്റ്റ് ഇന്ത്യ കമ്പനി മിലിറ്ററി കോളേജ് എന്നും[1][2] 1858-ൽ ഈ കോളേജ് ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് റോയൽ ഇന്ത്യ മിലിറ്ററി കോളേജ് എന്നും മാറ്റിയിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടിയുള്ള സിവിലിയൻ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള ഹെർട്ഫോഡ്ഷയറിലെ ഹൈലിബറി കോളേജ് ഇതിന്റെ സഹോദരസ്ഥാപനമായിരുന്നു.

അവലംബം[തിരുത്തുക]

  1. Bourne, J.M. (1979). "The East India Company's Military Seminary, Addiscombe, 1809–1858". Journal of the Society for Army Historical Research 57: 206. 
  2. Broadfoot, W. (1893). "Addiscombe: the East India Company's Military College". Blackwood's Edinburgh Magazine 57: 657.