Jump to content

അടയാളങ്ങൾ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടയാളങ്ങൾ (നോവൽ)
കർത്താവ്സേതു
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി സി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
1971
പുരസ്കാരങ്ങൾകേരളസാഹിത്യ അക്കാദമി പുരസ്കാരം
ISBN9788126411146

ഡി.സി ബുക്ക്സ് കോട്ടയം പ്രസിദ്ധികരിച്ച സേതുവിൻറെ നോവലാണ് അടയാളങ്ങൾ. സേതു 1942 ൽ എറണാകുളം ജില്ലയിൽ ചേന്ദമംഗലത്തു ജനിച്ചു .സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു അദ്ദേഹം .നോവൽ,

കഥ എന്നീ വിഭാഗങ്ങളിൽ 32- ഓളം കൃതികൾ രചിച്ചിട്ടുണ്ട് .കഥയ്ക്കും നോവലിനും ഉള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച2006 ലെ വയലാർ അവാർഡിന് ഈ കൃതിക് അർഹത ലഭിച്ചു

ഉള്ളടക്കം

[തിരുത്തുക]

അനുദിനം നഗരവൽക്കരണത്തിനു വിധേയമായി കൊണ്ടിരിക്കുന്ന ജീവിത മേഖലയിൽ മനുഷ്യ മനസ്സുകളുടെ ഉത്കണ്ഠയും ആകുലതയും സ്നേഹധമനികൾ അനുഭവിക്കുന്ന വേദനയും ഈ നോവലിൽ വരച്ചു കാട്ടിയിരിക്കുന്നു .ഭൗതിക ലോകത്തിന്റെ ആത്മസംഘർഷങ്ങൾക്ക് നടുവിൽ വ്യക്തിമനസ്സുകൾ സൃഷ്ടികുന്ന വിചിത്രമായ അനുഭവങ്ങൾ അനുവാചക മാസങ്ങളിൽ നവീനമായി അഭിരുചി വിശേഷം സൃഷ്ടിച്ചിരിക്കുന്നു.

കഥാസാരം

[തിരുത്തുക]

സബർവാൾ കുടുംബം'വക കമ്പനിയിലെ സമർത്ഥയായ എച്ച് .ആർ തലവനാണ് പ്രിയംവദ മേനോൻ ,പകരം വെയ്ക്കാൻ ആളില്ലാത്ത ജോലി ചെയ്തും സ്നേഹത്തോടും സന്തോഷത്തോടും കൂടി മകൾ എം.ബി.എ വിദ്യാർത്ഥിയുമായ നീടുവിനോടൊത്ത്കൂടി കുടുംബജീവിതം നയിക്കുകയായിരുന്നു .ജോലിയുടെ ഭാഗമായി ഗോവയിലൊരു പ്രബന്ധം അവതരിപ്പിക്കുകയും ശേഷം താൻ ഗുരുനാഥന് തുല്യമാദരിക്കുന്ന ഡോ റോയ് ചൗധരിയുമായി മാനസികമായി അടുക്കുന്നു. ഈ അടുപ്പം തൻറെ ഒറ്റ മകളായ നീതുവിന് തീരെ രസിക്കുന്നില്ല.നീതുവിന്റെ ധികാരപരവും നിഷേധാത്മകമായും ഉള്ള സമീപനം പ്രിയംവദയുടെ ഓഫീസ് ജീവിതത്തിനും കുടുംബജീവിതത്തിനും ഭംഗം വരുത്തുന്നു .തന്റെ വീട്ടിലെ നിത്യസന്ദർശകരായ തന്റെ മകളെപ്പോലെ സ്നേഹിക്കുന്ന നീതുവിന്റെ കൂട്ടുകാർ വഴി നീതുവിനെ തിരിച്ച് കൊണ്ടുവരാൻ ആ അമ്മ ശ്രമിക്കുന്നു .നീതു ഹരിനാരായണൻ എന്ന കോളേജിലെ ബുദ്ധി ജീവിയുമായി അടുക്കുന്നു .നീതുവിന്റെ കൂടുകാർ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല .കൂടാതെ തന്റെ അമ്മയെ അവഗണിച്ച് വിദേശത്ത് താമസമുള്ള അച്ഛൻ രഞ്ജിതുമായി നീതു അടുക്കാൻ ശ്രമിക്കുന്നു .ആത്മസംഘർഷത്തിൽപെട്ട പ്രിയംവദ താൻ കാണുന്ന സ്വപ്നങ്ങളിൽ ഗോവയിലെ സെമിനാറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ കടന്നുവരുന്നു .അവർക്ക് നീതി കിട്ടാൻവേണ്ടി പ്രവർത്തിച്ച നിവേദിത എന്ന പേഴ്സണൽ മാനേജറെ പ്രിയംവദ അന്വേഷിച് കണ്ടെത്തുന്നു. രേവതി എന്ന് യഥാർത്ഥ നാമധേയമുള്ള ആ പെൺകുട്ടിയെ കമ്പനിയിൽ തന്റെ ജൂനിയറായി കൊണ്ടുവരുന്നു .രേവതിയും പ്രിയംവദയും ചേർന്ന് കമ്പനിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു .കമ്പനിയിൽ നിന്ന് ദീർഘകാല അവധിക്കായി പ്രിയംവടാമേനോൻ അപേക്ഷിക്കുന്നു.ഇതിടെയിൽ നീതുവിന് മനം മാറ്റം വരികയും അവരിരുവരും ജന്മനാട്ടിൽ താമസികാനോരുങ്ങുന്നു .ബാക്കി വായനക്കാരുടെ സങ്കല്പത്തിന് വിട്ടുകൊണ്ട് നോവൽ ഇവിടെ അവസാനിക്കുന്നു .നോവലിൽ പല ഭാഗങ്ങളിലും അവതരിപ്പിച്ചിട്ടുള്ള മഴയ്ക്ക് അതീവ ഭംഗിയും വശ്യതയുമുണ്ട്

കഥാപാത്രങ്ങൾ

[തിരുത്തുക]
  • പ്രിയംവദമേനോൻ - താളം തെറ്റിയ വൈവാഹിക ജീവിതത്തിൽ നിന്ന് കൊണ്ട് സ്വന്തം കാലിൽ ജോലി ചെയ്ത് മകളെ പഠിപിക്കുന്ന ,സബർവാൾ കമ്പനിയിലെ എച് .ആർ വിദഗ്ധയായ അമ്മ .വീട്ടിലെ നിത്യസന്ദർശകരായ നീതുവിന്റെ കൂട്ടുകാർക്ക് അവർ അമ്മയും വഴികാട്ടിയുമാണ് യാദൃശ്ചികമായി സംഭവിച്ച ധാരണ പിശകിൽ നിന്ന് മകൾ തള്ളിപ്പറയുന്ന അമ്മ.ഈ മാനസിക സംഘർഷത്തിലും കമ്പനിക്ക് യോജിച്ച പിൻഗാമിയെ കണ്ടെത്തിയ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥ .പുത്തൻതലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തി വിശേഷമുള്ള കഥാപാത്രം .
  • നീതു- അച്ഛന്റെ കുറവറിയാതെ അമ്മയുടെ സ്നേഹത്തിൽ വളരുന്ന വായാടിയായ നല്ല സ്വഭാവഗുണമുള്ള എം.ബി.എ വിദ്യാർത്ഥി .നിറയെ കൂടുകാരുള്ള അവരുടെയൊക്കെ ഇഷ്ടപെട്ട കൂട്ടുകാരി .പെട്ടെന്ന് നീതുവിനുണ്ടകുന്ന മാറ്റം ,മാനസിക വിസ്ഫോടനം വായനക്കാരനെ ആത്മസംഘർഷത്തിലെത്തിക്കുന്നു .
  • മുനിയാണ്ടി ,കാവേരി ,രാജു ,നിവേദിത - പ്രിയംവദമേനോൻ സെമിനാറിൽ അവതരിപിച്ച ജീവിച്ചിരുന്ന കഥാപാത്രങ്ങൾ .
  • ആലിസ് ,മീര ,നീലിമ -നീതുവിന്റെയും പ്രിയംവദാമേനോന്റെയും കൂട്ടുകാർ .
  • രഞ്ജിത് -ദാബത്യജീവിത്തതിനെ അതിന്റെ വിശുദ്ധിയിൽ കാണാത്ത പണക്കാരനായ പഠിപ്പുള്ള മറുനാട്ടിൽ താമസമാക്കിയ പ്രിയംവദമേനോന്റെ ഭർത്താവ് .നീതുവിന്റെ അച്ഛൻ .
  • ഹരിനാരായണൻ -കോളേജിലെ ബുദ്ധിജീവി . സാമൂഹിക വ്യവസ്ഥകള്ളിൽ വിഷ്വാസമില്ലാത്തവൻ .നീതുവിന്റെ കൂട്ടുകാരൻ .
  • ഡോക്ടർ റോയ് ചൗദരി - മാനെജ്മെന്റ് രംഗത്ത് ഗുരുവായി പ്രിയംവദമേനോൻ കണ്ടിരുന്ന വ്യക്തി .പ്രിയംവദയുമായി അടുക്കാനാഗ്രഹിച്ചിതും അതുണ്ടാക്കിയ കോലാഹലങ്ങളുമാണ് ഈ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
  • രേവതി - ഗോവയിലെ സെമിനാറിൽ അവതരിപ്പിച്ച നിവേദിത എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ രൂപം .പത്രപ്രവർത്തകയായിരുന്ന ,പേഴ്സണൽ മാനേജരായിരുന്ന സമർത്ഥയായ രേവതിയെ പ്രിയംവദാമേനോൻ മകളെപ്പോലെ സ്നേഹിക്കുന്നു രേവതിയെ തന്റെ ജൂനിയറായി പ്രിയംവദമേനോൻ നിയമിക്കുകയും ശേഷം രണ്ടു പേരും ചേർന്ന് കമ്പനിയെ വികസനപാതയിലെത്തിക്കുന്നു. നീതുവിനെ തിരിച്ചു ജീവിതത്തിലെത്തിച്ചതിൽ രേവതിക്ക് നല്ല പങ്കുണ്ട്

വിശകലനം

[തിരുത്തുക]

ജീവിതത്തിന്റെ സങ്കീർണ്ണ സമസ്യകൾ ,മനുഷ്യ ബന്ധങ്ങളുടെ പൊരുൾ ,വിള്ളലുകൾ സ്വപ്ന സദൃശ്യമായ ആഖയത്തിലൂടെ അമ്മയുടെയും മക്കളുടെയും ജീവിതത്തിൽ ചിത്രീകരിച്ചിരിക്കുന്നു .അജെയവും സങ്കീർണ്ണവുമായ മനുഷ്യമാനസ്സിനുഭാവിക്കുന്ന പീഡനങ്ങൾക്ക് ലളിതമായ ഉത്തരങ്ങളിലെനുള്ള തിരിച്ചറിവ് വായനക്കാരെ സേതു മനസ്സിലാക്കുന്നു .ഒരു ജന്മാട്ടിലെ മുഴുവൻ സുഖദുഖങ്ങളും കറുപ്പും വെളുപ്പുമായി ശരീരത്തിൽ അടയാളപ്പെടുത്തിയ ഹിമധ്രുവങ്ങലിൽ ഏകാന്ത തപസ്സിനു വിധിക്കപെട്ട പെൻഗ്വിനുകൾ പൂർവ്വജന്മത്തിൽ വിധവകളായിരുന്നുവെന്നും അവരുടെ കുലത്തിൽ പിറന്ന പ്രിയംവദയുടെയും മകൾ നീതുവിന്റെയും കഥ പ്രകൃതിയുമായി ചേർത്ത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടയാളങ്ങൾ_(നോവൽ)&oldid=3753285" എന്ന താളിൽനിന്ന് ശേഖരിച്ചത്