അജിത്കുമാർ ജെ. വർമ്മ
അജിത്കുമാർ വർമ്മ | |
|---|---|
ഇന്ത്യൻ ഹൈ കമ്മീഷൻ ലണ്ടനിൽ നിന്നും | |
| ജനനം | അജിത്കുമാർ കൃഷ്ണപുരം പഴശ്ശി കോവിലകം 8 ജനുവരി 1981 വയസ്സ്) |
| അൽമ മേറ്റർ | സബർമതി യൂണിവേഴ്സിറ്റി, ബർമിംഗ്ഹാം യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ, ദി ഓപ്പൺ യൂണിവേഴ്സിറ്റി, യു.കെ, മഹാത്മാഗാന്ധി സർവ്വകലാശാല, സെന്റ് തോമസ് കോളേജ്, പാലാ, സെന്റ് ജോർജ് ഹൈ സ്കൂൾ, ഗവൺമെന്റ് യു പി സ്കൂൾ തൊണ്ടിക്കുഴ,(കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ എം ടെക്, കമ്പ്യൂട്ടർ സയൻസിലും, മനുഷ്യാവകാശത്തിലും ബിരുധാനാന്ത ബിരുദം, ബിസിനസ് മാനേജ്മെന്റിലും ക്രിമിനോളജിയിലും ബിരുദാനന്തര ഡിപ്ലോമാ, അപ്ലൈഡ് രസതന്ത്രത്തിൽ സാങ്കേതിക ബിരുദം ) |
| തൊഴിൽ | കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ധൻ, കേന്ദ്ര നയതന്ത്ര, രഹസ്യഅന്യോഷണ ഉദ്യോഗസ്ഥൻ ക്രിമിനോളജിസ്റ് തിരക്കഥാകൃത് |
| സജീവ കാലം | 2003– ഇതുവരെ |
| ജീവിതപങ്കാളി | മായാലക്ഷ്മി (2010–ഇതുവരെ) |
| കുട്ടികൾ | നന്ദകിഷോർ വർമ്മ |
അജിത്കുമാർ വർമ്മ മനുഷ്യാവകാശ പ്രവർത്തകനും ക്രിമിനോളജിസ്റ്റും പോലീസ് അക്കൗണ്ടബിലിറ്റി സംവിധാനങ്ങളിലെ ഗവേഷകനും മുൻ നയതന്ത്ര ഉദ്യോഗസ്ഥനുമാണ്. കസ്റ്റഡി മരണങ്ങൾ, പോലീസ് അതിക്രമ പരാതികൾ, സ്വതന്ത്ര അന്വേഷണ സംവിധാനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്.[1], സാങ്കേതിക വിദഗ്ദ്ധനും, ക്രിമിനോളജിസ്റ്റുമുമാണ്[2] ,[3] . ഇന്ത്യൻ വിദേശകാര്യ വകുപ്പിനുകീഴിൽ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലും[4], ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി വിഭാഗമായ യു.എൻ.എച്ച്.സി.ആറിലും (UNHCR) വിവിധ നയതന്ത്ര ദൗത്യങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഇന്ത്യൻ നയതന്ത്ര സാംസ്കാരിക സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ഭാഗമായി ലണ്ടനിലെ നെഹ്റു സെന്ററിൽ പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്[5].
കേരള സംസ്ഥാന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയിൽ ജസ്റ്റിസ് നാരായണകുറുപ്പിനോടൊപ്പം അന്വേഷണ ഉപദേശകനായും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കസ്റ്റഡി മരണങ്ങൾ, പോലീസ് നിയമലംഘനങ്ങൾ, മനുഷ്യാവകാശ പരാതികൾ എന്നിവ സംബന്ധിച്ച നിരവധി അന്വേഷണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ക്രിമിനോളജി, മനുഷ്യാവകാശ സംരക്ഷണം, പൊതുസ്ഥാപനങ്ങളുടെ അക്കൗണ്ടബിലിറ്റി സംവിധാനങ്ങൾ എന്നിവയിൽ അദ്ദേഹം ദീർഘകാലമായി പ്രവർത്തിച്ചു വരുന്നു.[6]അജിത്കുമാർ വർമ്മ, [7].[8] ക്രിമിനൽ ജസ്റ്റിസ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അനുഭവങ്ങൾ പിന്നീട് മനുഷ്യാവകാശം, പോലീസ് അക്കൗണ്ടബിലിറ്റി, സ്വതന്ത്ര അന്വേഷണ സംവിധാനങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അടിത്തറയായി മാറി. ദേശീയ സുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന മേഖലകളാണെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ടുവരുന്നു.വർമ്മ ഒരു മനുഷ്യാവകാശ പ്രവർത്തകനും തത്ത്വചിന്തകനും എഴുത്തുകാരനും കൂടിയാണ്.[9] [10] [11]
ഔദ്യോഗിക വിവരണം
[തിരുത്തുക]അക്കാദമിക് തലത്തിൽ സാങ്കേതികവിദ്യ, മനുഷ്യാവകാശം, ക്രിമിനോളജി, ക്രിമിനൽ ജസ്റ്റിസ് എന്നീ മേഖലകളിൽ ഉയർന്ന യോഗ്യതകൾ നേടിയിട്ടുള്ള അജിത്കുമാർ വർമ്മ നിലവിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലീവിയ ഫൗണ്ടേഷൻ ഇന്ത്യയുടെ സി.ഇ.ഒ. ആയി സേവനമനുഷ്ഠിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണം, നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കൽ, അവർ നേരിടുന്ന സാമൂഹികവും നിയമപരവുമായ വെല്ലുവിളികൾക്ക് പിന്തുണയും സംരക്ഷണവും നൽകൽ, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കൽ, നിയമബോധവൽക്കരണം, സാങ്കേതിക ശാക്തീകരണം എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ വിവിധ സർക്കാർ ഏജൻസികളുമായും ദേശീയ പദ്ധതികളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സാമൂഹിക വികസന സംഘടനകളുമായും സഹകരിച്ച് വിദ്യാർത്ഥികൾ, യുവജനങ്ങൾ, ആദിവാസി സമൂഹങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരുടെ ശാക്തീകരണത്തിനായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസം, മനുഷ്യാവകാശ ബോധവൽക്കരണം, സാമൂഹിക ഉൾച്ചേരൽ, സാങ്കേതികവിദ്യാധിഷ്ഠിത നൈപുണ്യ വികസനം എന്നിവയിലൂടെ വ്യക്തികളെയും സമൂഹങ്ങളെയും സ്വയംപര്യാപ്തതയിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മുഖ്യ ദൗത്യം. [12] മനുഷ്യാവകാശ സംരക്ഷണം, അഭയാർത്ഥി ക്ഷേമം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ അജിത്കുമാർ വർമ്മ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ലണ്ടനിലെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി വിഭാഗമായ യു.എൻ.എച്ച്.സി.ആറുമായി (UNHCR) ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം അഭയാർത്ഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, സുരക്ഷാ ഭീഷണികൾ, നിയമപരമായ വെല്ലുവിളികൾ എന്നിവ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്.[13]അഭയാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതമായ ജീവിതത്തിനും നിയമപരമായ പരിരക്ഷയ്ക്കുമുള്ള അവരുടെ അവകാശങ്ങൾ ഉറപ്പാക്കുക, പുനരധിവാസം, പ്രാദേശിക സംയോജനം, സ്വമേധയാ സ്വദേശത്തേക്കുള്ള മടക്കം തുടങ്ങിയ അന്താരാഷ്ട്ര മാനുഷിക നടപടികൾക്ക് പിന്തുണ നൽകുക എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. മനുഷ്യാവകാശ സംരക്ഷണം, നിയമപരമായ പരിരക്ഷ, സാമൂഹിക നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളിലുടനീളം പ്രതിഫലിക്കുന്നത്. [14]അഭയാർഥികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം[15]. ഇന്ത്യൻ വിദേശകാര്യ സംവിധാനത്തിന്റെ ഭാഗമായി അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈ കമ്മീഷനിൽ എൻട്രി ക്ലിയറൻസ് ഓഫീസർ, കോൺസുലാർ ഓഫീസർ, ചീഫ് പ്രോട്ടോക്കോൾ ഓഫീസർ തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കൽ, വിസ-കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യൽ, ഉന്നതതല നയതന്ത്ര സന്ദർശനങ്ങളുടെ ഏകോപനം, വിവിധ രാജ്യാന്തര സ്ഥാപനങ്ങളുമായും ഭരണസംവിധാനങ്ങളുമായും സഹകരണം ഉറപ്പാക്കൽ എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചു. [16], [17]ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ഭാഗമായി ലണ്ടനിലെ നെഹ്റു സെന്ററിൽ പ്രോഗ്രാം ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ-സാംസ്കാരിക കൈമാറ്റ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ കല, സാഹിത്യം, പൈതൃകം എന്നിവയുടെ അന്തർദേശീയ പ്രചാരണത്തിനും അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്. നയതന്ത്രം, സംസ്കാരം, മനുഷ്യാവകാശം, പൊതുനയം എന്നീ മേഖലകളിലെ അനുഭവങ്ങളുടെ സമന്വയമാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളുടെ സവിശേഷത. കേരള സംസ്ഥാന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയിൽ അന്വേഷണ ഉപദേശകനായും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായും അജിത്കുമാർ വർമ്മ പ്രവർത്തിച്ചിട്ടുണ്ട്. പോലീസ് അതിക്രമങ്ങൾ, കസ്റ്റഡി മരണങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അധികാര ദുരുപയോഗം സംബന്ധിച്ച പരാതികൾ എന്നിവയുടെ സ്വതന്ത്ര അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചു. പോലീസ് സംവിധാനത്തിൽ സുതാര്യത, നിയമവാഴ്ച, പൊതുജന വിശ്വാസം, അക്കൗണ്ടബിലിറ്റി എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സ്വതന്ത്ര അന്വേഷണ സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിവിധ വേദികളിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മരങ്ങാട്ടുപള്ളി കസ്റ്റഡി മരണ കേസ്, പാറശ്ശാലയിലെ ശ്രീജീവ് കസ്റ്റഡി മരണ കേസ് ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കേസുകളിൽ അന്വേഷണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഈ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ശുപാർശകളും ബന്ധപ്പെട്ട അധികാരികൾക്കും കമ്മീഷനുകൾക്കും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കസ്റ്റഡി നീതി, മനുഷ്യാവകാശ സംരക്ഷണം, പോലീസ് പരിഷ്കാരങ്ങൾ, സ്വതന്ത്ര പരാതിപരിഹാര സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ പോലീസ് അക്കൗണ്ടബിലിറ്റി ചർച്ചകളിൽ ശ്രദ്ധേയമായ സംഭാവനയായി വിലയിരുത്തപ്പെടുന്നു.[18] . [19], [20]. [21].
ആദ്യകാലജീവിതം
[തിരുത്തുക]ശ്രീ അജിത്കുമാർ എറണാകുളം ജില്ലയിൽ ചാലംകോഡ് എന്ന മധ്യതിരുവിതാംകൂർ ഗ്രാമത്തിൽ മറ്റത്തിൽ കൃഷ്ണവർമ ജനാർദനന്റെയും കൃഷ്ണപുരം കോവിലകത്തിൽ ലക്ഷ്മികുട്ടിയുടെയും മകനായി ജനനം.[22] കോട്ടയം പഴശ്ശി രാജവംശത്തിലെ ധീര ദേശാഭിമാനി, യോദ്ധാവ് വീര കേരള സിംഹം പഴശ്ശി കേരള വർമ്മ രാജ(പഴശ്ശിരാജ)1805 ഇൽ നാട് നീങ്ങിയതിനു പിന്നാലെ രാജ്യം ഉപേക്ഷിച്ചു പോന്ന അദ്ദേഹത്തിന്റെ അനന്തരാവകാശികളായ വീര വർമയുടെയും രവിവർമ്മയുടെ പിന്തലമുറയിൽ മറ്റത്തിൽ പടിഞ്ഞാറേ കോവിലകത്താണ് അജിത്കുമാർ വർമ്മ ജനിച്ചത്.തിരുവിതാംകൂറിലെ മഹാരാജാവ് നിയോഗിച്ച എലസാംപ്രതി (ഹിസ് ഹൈനസ് മഹാരാജാവിന്റെ പ്രതിനിധി) എന്ന നിലയിൽ മധ്യ തിരുവിതാംകൂർ മേഖലയിലെ അറിയപ്പെടുന്ന ഭരണാധികാരിയായ സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മ തമ്പുരാൻ ന്റെ ചെറുമകൾ അമ്മുക്കുട്ടി അമ്മയുടെ ചെറുമകനാണ്. തൊണ്ടിക്കുഴ ഗവൺമെന്റ് യുപി സ്കൂളിൽ പഠിച്ച അദ്ദേഹം മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ ചേർന്നു ഹൈ സ്കൂൾ പഠനം പൂർത്തിയാക്കി[23]. വിദ്യാർത്ഥി ജീവിതം മുതൽ തന്നെ പൊതുപ്രവർത്തനം, ദേശീയ സേവനം, നേതൃത്വം, സാമൂഹിക വിഷയങ്ങൾ എന്നിവയിൽ അദ്ദേഹം സജീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കോളേജ് പഠനകാലത്ത് നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) നേവൽ വിഭാഗത്തിലെ സജീവ അംഗമായിരുന്ന അദ്ദേഹം ദേശീയതല പ്രവർത്തനങ്ങളിലും പരിശീലന പരിപാടികളിലും പങ്കെടുത്തു. പിന്നീട് ദേശീയ സുരക്ഷ, രഹസ്യാന്വേഷണം, നയതന്ത്രം, മനുഷ്യാവകാശം, ക്രിമിനോളജി, പോലീസ് അക്കൗണ്ടബിലിറ്റി തുടങ്ങിയ മേഖലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് ഈ കാലഘട്ടത്തിലെ അനുഭവങ്ങൾ അടിസ്ഥാനമായി.
സെന്റ് തോമസ് കോളേജ്, പാലായിൽ നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് കമ്പ്യൂട്ടർ സയൻസ്, മനുഷ്യാവകാശം, ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇന്ത്യയിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും സർവകലാശാലകളിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടി. സാങ്കേതികവിദ്യ, നിയമം, മനുഷ്യാവകാശം, ക്രിമിനൽ ജസ്റ്റിസ് എന്നീ വ്യത്യസ്ത വിജ്ഞാനശാഖകളെ സംയോജിപ്പിക്കുന്ന അദ്ദേഹത്തിന്റെ ബഹുമുഖമായ അക്കാദമിക് പശ്ചാത്തലം പിന്നീട് പൊതുസേവന രംഗത്തെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു.

2001 ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[24][25][26], [27].
ബെസ്ററ് കേഡറ്റ്
[തിരുത്തുക][28]2001 ഇൽ അദ്ദേഹം കേരളത്തിൻറെയും ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെയും ചരിത്രത്തിൽ ആദ്യമായി ബെസ്ററ് കേഡറ്റ് അവാർഡ് കരസ്ഥമാക്കി.

ഭാരതത്തിന്റെ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയ്2001 ജനുവരി 26 ന് ന്യൂഡൽഹിയിൽ നടന്ന ഒരു പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹത്തിന് പ്രദാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുടെ മെഡൽ കരസ്ഥമാക്കുന്നതിനും സാധിച്ചു. അദ്ദേഹത്തിന് തമിഴ്നാട്ടിലെ നംഗുനേരിയിലെ ഐഎൻഎസ് കട്ടബോമ്മനിൽ ഇന്ത്യയുടെ ദേശീയ സാഹസിക ഫൗണ്ടേഷനിൽ നിന്ന് മൈക്രോലൈറ്റ് പൈലറ്റ് പരിശീലനവും, [29] [30] കൊച്ചിയിലെ ഐഎൻഎസ് വെൻഡുരുത്തി സതേൺ നേവൽ കമാൻഡിലെ നേവൽ ഡൈവിംഗ് സ്കൂളിൽ നിന്ന് ഡൈവിങ് പരിശീലനവും നേടിയ അദ്ദേഹം ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഒരു തീവ്രവാദ ചാവേർ ആക്രമണത്തെ തുടർന്നത് 2001ൽ അറബിക്കടലിൽ സംജാതമായ ഒരു അസാധാരണ സാഹചര്യമായ ഓപ്പറേഷൻ പരാക്രമിൽ പങ്കെടുത്തു. ഈ സമയം ഇന്ത്യൻ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് രൺവിജയ് ഇൽ അദ്ദേഹം നാവിക കേഡറ്റുകളുടെ ഒരു ടീമിന് നേതൃത്വം നൽക. വിദ്യാർത്ഥി ജീവിതത്തിൽ നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) നേവൽ വിഭാഗത്തിൽ സജീവ അംഗമായിരുന്ന അജിത്കുമാർ വർമ്മ ദേശീയതല പരിശീലനങ്ങളിലും നേതൃത്വപരമായ പ്രവർത്തനങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 2001-ൽ കേരള-ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ബെസ്റ്റ് കേഡറ്റ് അവാർഡ് കരസ്ഥമാക്കിയ അദ്ദേഹം അതേ വർഷം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രത്യേക പരിശീലന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ദേശീയ സാഹസിക ഫൗണ്ടേഷന്റെ മൈക്രോലൈറ്റ് പൈലറ്റ് പരിശീലനം, ഇന്ത്യൻ നാവികസേനയുടെ ഡൈവിംഗ് പരിശീലനം തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വപരവും സാങ്കേതികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ സഹായകമായി. ദേശീയ സുരക്ഷ, അച്ചടക്കം, പ്രതിസന്ധി കൈകാര്യം ചെയ്യൽ, തന്ത്രപരമായ ചിന്ത എന്നിവയിൽ ഈ കാലഘട്ടത്തിൽ ലഭിച്ച പരിശീലനവും അനുഭവങ്ങളും പിന്നീട് രഹസ്യാന്വേഷണം, നയതന്ത്രം, അന്വേഷണം, മനുഷ്യാവകാശം, ക്രിമിനൽ ജസ്റ്റിസ് തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറയായി.[31]

സാഹിത്യ സംഭാവന
[തിരുത്തുക]മനുഷ്യാവകാശം, കസ്റ്റഡി നീതി, പോലീസ് അക്കൗണ്ടബിലിറ്റി, ക്രിമിനൽ ജസ്റ്റിസ് പരിഷ്കാരങ്ങൾ, ദേശീയ സുരക്ഷ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ അജിത്കുമാർ വർമ്മ നിരവധി ലേഖനങ്ങളും പഠനങ്ങളും രചിച്ചിട്ടുണ്ട്. പൊതുനയം, നിയമവാഴ്ച, അന്വേഷണ സംവിധാനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം വിവിധ മാധ്യമങ്ങളിലും പൊതുവേദികളിലും സ്ഥിരമായി ഇടപെട്ടുവരുന്നു.
ഈ മേഖലകളിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് "The Most Controversial Word: Custody" എന്ന ഗ്രന്ഥം. കസ്റ്റഡിയൽ പീഡനം, കസ്റ്റഡി മരണങ്ങൾ, പോലീസ് അതിക്രമങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അന്വേഷണ സംവിധാനങ്ങളിലെ പോരായ്മകൾ, സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും നിർണായക വിധികളും നിരീക്ഷണങ്ങളും, പോലീസ് അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, പോലീസ് കംപ്ലൈന്റ്സ് അതോറിറ്റികളുടെയും മനുഷ്യാവകാശ കമ്മീഷനുകളുടെയും പങ്ക്, വിവിധ രാജ്യങ്ങളിലെ പോലീസ് പരിഷ്കാര മാതൃകകൾ തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന ഒരു പഠനഗ്രന്ഥമായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഔദ്യോഗിക ജീവിതത്തിലും അന്വേഷണ പ്രവർത്തനങ്ങളിലുമുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം ഒരു തിരക്കഥയും രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഹൈ കമ്മീഷനിലെ സേവനകാലത്ത് ഉണ്ടായ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ കഥ അന്തർദേശീയ തലത്തിലുള്ള നയതന്ത്ര, നിയമ, മനുഷ്യാവകാശ വിഷയങ്ങൾ പശ്ചാത്തലമാക്കുന്നതാണ്. കൂടാതെ സാമൂഹിക വിഷയങ്ങൾ, മനുഷ്യാവകാശം, ഭരണസംവിധാനങ്ങൾ, ദേശീയ സുരക്ഷ, പൊതുപോലിസി തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Tom, Disney (2025-12-03). "Agents shift focus from healthcare jobs to blue-collar positions in visa frauds". The Times of India. Retrieved 2025-12-14.
- ↑ Varma, Ajitkumar (2025-07-01). "POCSO: Nearly 50% arrested in Kochi aged below 25 yrs". The Times of India. Retrieved 2025-07-03.
- ↑ "Violence against married women on the rise in Kochi-date=2023-02-03".
- ↑ "Frauds and scams: young Indians' overseas job hunt gone wrong". The Times of India. Retrieved 2025-07-03.
- ↑ Tom, Disney (2025-09-03). "City witnesses rise in violent incidents linked to nightlife". The Times of India. Retrieved 2025-12-14.
- ↑ "Kochi sees increasing involvement of youngsters in crimes". Retrieved 2019-09-23.
- ↑ "Jolly not a serial killer, say criminologist".
- ↑ "Jolly not a serial killer, say criminologist". Retrieved 2019-10-11.
- ↑ "Unexplained deaths high among migrant labour population". Retrieved 2020-02-13.
- ↑ "Boy 'abducted' by dad reunites with mother". Retrieved 2021-01-26.
- ↑ "Police chalk out multi-pronged strategy to tackle drug menace". Retrieved 2017-02-27.
- ↑ "Spurt in crimes involving politicians dangerous". Retrieved 2016-11-08.
- ↑ "Is Love Worth A Murder?-date=2022-11-05".
- ↑ "Parental abduction: From mere marital dispute to international crime". Retrieved 2017-01-25.
- ↑ "Address issues involved in crimes of passion, suggest experts". Retrieved 2019-10-11.
- ↑ "SPCA Raps Cops for 'Custodial Death'". Retrieved 2015-07-31.
- ↑ "Wait over, SPCA to get Chief Investigation Officer, The new official to have rank equal to Superintendent of Police". Retrieved 2017-12-17.
- ↑ "Honey‑trap cases on the rise in Ernakulam". The Times of India. Retrieved 2025-07-03.
- ↑ "Kochi sees increasing involvement of youngsters in crimes". Retrieved 2019-09-23.
- ↑ "SKEWED STATS MAKE KERALA INDIA'S 'CRIME CAPITAL'". Retrieved 2016-09-27.
- ↑ "SPAs on the rise in Kochi: Front for flesh trade, drugs, honeytraps". The Times of India. Retrieved 2026-05-09.
- ↑ "Time to keep the peace in fractured homes-date=2022-03-10".
- ↑ "Phones are now indispensable for refugees". The Economist. Retrieved 2017-02-20.
- ↑ "Can reel world affect the real one?". Retrieved 2015-08-23.
- ↑ "NCRB Data Names Kerala As India's 'Crime Capital', But Here's Why It's A Good Thing". Archived from the original on 2016-10-19. Retrieved 2016-09-27.
- ↑ "SKEWED STATS MAKE KERALA INDIA'S 'CRIME CAPITAL'". Retrieved 2016-09-27.
- ↑ Varma, Ajitkumar (2025-07-01). "POCSO: Nearly 50% arrested in Kochi aged below 25 yrs". The Times of India. Retrieved 2025-12-14.
- ↑ "From drug-induced psychosis to black magic, murder theories abound". Archived from the original on 2017-04-12. Retrieved 2017-04-12.
- ↑ "Can reel world affect the real one?". Retrieved 2015-08-23.
- ↑ "NCRB: Nearly 1L cases on crimes against women in Kerala await trial at end of 2024". The Times of India. 2026-05-08. Retrieved 2026-05-09.
- ↑ "Violence against married women on the rise in district". The Times of India. Retrieved 2026-06-20.