അച്ചടിവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രാജൻ അച്ചുമാതൃക. ട്രാജൻ സ്തംഭത്തിലെ റോമൻ ചതുര ക്യാപ്പിറ്റലുകളെ അടിസ്ഥാനമാക്കിയാണ് ഈ അച്ച് സൃഷ്ടിച്ചിട്ടുള്ളത്.

ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി (ഗ്രീക്ക് പദങ്ങളായ τύπος (ടൈപ്പോസ്) = രൂപം, γραφή (ഗ്രാഫെ) = എഴുത്ത് എന്നീ വാക്കുകളിൽ നിന്നുണ്ടായത്) എന്നുപറയുന്നത്. അച്ചടിരൂപം, പോയിന്റ് വലിപ്പം, വരിയുടെ നീളം, ലീഡിംഗ് (വരികൾക്കിടയിലെ അകലം) അക്ഷരക്കൂട്ടങ്ങൾക്കിടയിലെ അകലം (ട്രാക്കിംഗ്) രണ്ടക്ഷരങ്ങൾക്കിടയിലെ അകലം (കേണിംഗ്[1]) എന്നിവ തിരഞ്ഞെടുക്കുന്നത് അച്ചടിവേലയുടെ ഭാഗമാണ്. അച്ചിന്റെ രൂപകല്പന അച്ചടിവേലയുടെ ഭാഗമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. മിക്ക അച്ചടിക്കാരും അച്ചിന്റെ രൂപകല്പന നടത്താറില്ല. ഇത്തരം അച്ചുകൾ രൂപകൽപ്പന നടത്തുന്ന ചിലർ തങ്ങൾ അച്ചടിവേലക്കാരാണെന്ന് കരു‌തുന്നുമില്ല.[2][3] ആശയവിനിമയത്തിന്റെ ഭാഗമായി ആധുനികകാലത്ത് അച്ചടിവേല ടെലിവിഷനിലും ചലച്ചിത്രങ്ങളിലും മറ്റും ഉപയോഗിക്കുന്നുണ്ട്.[4]

ഡിജിറ്റൽ യുഗത്തിന്റെ ആരംഭം വരെ അച്ചടിവേല ഒരു വിദഗ്ദ്ധജോലിയായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഇതിനെ സാധാരണക്കാർക്കും പ്രാപ്യമാക്കി. "അച്ചടിവേല ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്" എന്നാണ് ഡേവിഡ് ജൂറി പറയുന്നത്.[5]

കുറിപ്പുകൾ[തിരുത്തുക]

  1. Bringhurst, Robert. The Elements of Typographic Style, version 3.1. Canada: Hartley & Marks, 2005. pp. 32.
  2. Pipes 1997, p. 40.
  3. Berry, John, Being a Typographer, Creative pro .
  4. Blagodarskiy, Vas, Kinetic Typography and Mass Communications .
  5. Jury 2004, p. 63.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
typography എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • സിംബലുകൾ – ടൈപ്പോഗ്രാഫി സംബന്ധിച്ച സിംബലുകൾ
"https://ml.wikipedia.org/w/index.php?title=അച്ചടിവേല&oldid=2779145" എന്ന താളിൽനിന്നു ശേഖരിച്ചത്