അചരം
ദൃശ്യരൂപം
സ്ഥിരാങ്കം. സ്ഥിരസംഖ്യ എന്ന പേരുകളിലും അറിയപ്പെടുന്നു. കണക്കിൽ സാധാരണ ഉപയോഗിക്കാറുള്ള 0, 1, 2, 3, ........, -1, -2, ......, 1/2 , ,3/8,1/7 .. ... എന്നിവയെല്ലാം അചരത്തിന് ഉദാഹരണങ്ങളാണ്. ബീജഗണിതത്തിൽ അക്ഷരങ്ങളെ സ്ഥിരസംഖ്യകളായി സങ്കല്പിക്കാറുണ്ട്. ഗണിതവാക്യത്തിലെ (Mathematical expression) ഗുണോത്തരങ്ങൾക്കു (coefficients) സ്ഥിരസംഖ്യകളെന്ന നിലയിൽ a, b, c,..... എന്നിവയാണ് സാധാരണ ഉപയോഗിക്കുക. മൂല്യത്തിൽ മാറ്റം വരുന്ന അങ്കങ്ങൾക്ക് ചരങ്ങൾ എന്നു പറയുന്നു. ചരം സൂചിപ്പിക്കാൻ x,y,z എന്നീ അങ്കനങ്ങൾ ഉപയോഗിക്കുന്നു. ax2 + bx + c; ax + by + cz എന്നീ വാക്യങ്ങളിൽ x,y,z ചരങ്ങളും a,b,c അചരങ്ങളുമാണ്.