അഗ്രഗേറ്റർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പെട്ടെന്ന് അവലോകനം ചെയ്യാൻ പാകത്തിൽ വാർത്തകൾ, ബ്ലോഗുകൾ, പ്രോഡ്കാസ്റ്റുകൾ, വീഡിയോ ബ്ലോഗുകൾ, തുടങ്ങിയ ഉള്ളടക്ക ശൃംഖലകളെ ലഭ്യമാക്കുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയർ അല്ലെങ്കിൽ വെബ്ബ് അപ്ലിക്കേഷനെയാണ് അഗ്രഗേറ്റർ എന്നുവിളിക്കുന്നത്. ഇവ ഫീഡ് അഗ്രഗേറ്റർ, ഫീഡ് റീഡർ, ന്യൂസ് റീഡർ എന്നീ പേരുകളിലും അറിയപ്പടുന്നു.
ബ്ലോഗ് അഗ്രഗേറ്റർ[തിരുത്തുക]
വിവിധ ബ്ലോഗുകളിൽ വരുന്ന പുതിയ ലേഖനങ്ങളും അഭിപ്രായങ്ങളും കണ്ടെത്തി അതിന്റെ മുൻഗണനാ പട്ടിക തയ്യാറാക്കി ഉപയോക്താവിന് ലഭ്യമാക്കുന്ന സോഫ്റ്റ് വെയറുകളാണ് ബ്ലോഗ് അഗ്രഗേറ്ററുകൾ.
മിക്ക മലയാളം അഗ്രഗേറ്ററുകളും ബ്ലോഗുകളിൽ നിന്നുള്ള ആർ.എസ്.എസ്. ഫീഡുകൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മലയാളം ഭാഷയിലെ ബ്ലോഗുകൾ മാത്രം കണ്ടെത്തിത്തരുന്നു വെബ് അഗ്രഗേറ്ററുകൾ ഇന്ന് ലഭ്യമാണ്. ചിന്ത, തനിമലയാളം എന്നിവ അവയിൽ ചിലതാണ്. തികച്ചും വ്യത്യസ്തമായ സേവനങ്ങൾ നൽകുന്ന അഗ്രഗേറ്ററുകൾ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു.