അഖ്‌തർ ബീഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഖ്‌തർ ബീഗം
Begum akhtar.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅഖ്തറിബായി ഫൈസാബാദി
ഉത്ഭവംഫൈസാബാദ്, ഉത്തർ പ്രദേശ്, ഇന്ത്യ
തൊഴിൽ(കൾ)സംഗീതഞ്ജ
വർഷങ്ങളായി സജീവം1929–1974

ബീഗം അഖ്തർ എന്ന പേരിൽ അറിയപ്പെടുന്ന അഖ്താറിഭായ് ഫൈസാബാദി ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു. ഗസലുകളുടെ രാജ്ഞി എന്ന് അറിയപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

1914 ഒക്ടോബർ 7-ന് കൽക്കത്തയിൽ ജനിച്ചു.[3] ഠുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയാണിവർ. കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് ഠുമ്രി. ഗസൽ, ദാദ്ര മുതലായ സംഗീതശൈലികളിലും ഇവർ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളിൽ ഇവർക്ക് ഒരുപോലെ പ്രാവീണ്യമുണ്ട്. ഉസ്താദ് വഹീദ്ഖാൻ, ഉസ്താദ് മൊഹമ്മദ്ഖാൻ എന്നീ സംഗീതവിദ്വാൻമാരിൽ നിന്ന് ക്ളാസിക്കൽ സംഗീതത്തിൽ വൈദഗ്ദ്ധ്യം നേടിയെങ്കിലും ഇവരുടെ ശ്രദ്ധ കാലക്രമത്തിൽ ലളിത-ശാസ്ത്രീയ മേഖലകളിലേക്കു തിരിഞ്ഞു. കേവലശൃംഗാരത്തിൽ നിന്നും ഭക്തി മാധുര്യത്തിലേക്ക് തുമ്രിയെ ഉയർത്തിക്കൊണ്ടുവന്ന പ്രമുഖ ഗായകരിൽ ഒരാളാണ് അഖ്തർ ബീഗം[4]. ബീഗത്തിന്റെ ഗാനങ്ങൾ പകർത്തിയിട്ടുള്ള മുന്നൂറിലധികം ഗ്രാമഫോൺ റെക്കാർഡുകളുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ പിന്നണിഗായികയായിട്ടുള്ള ബീഗം ഒരു ചലച്ചിത്രതാരംകൂടിയായിരുന്നു. ലഖ്നൗവിൽ അഭിഭാഷകനായ തുഷ്ടിയാക് അഹമ്മദ് ആണ് ഇവരുടെ ഭർത്താവ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈറ്റ് ക്ളാസിക്കൽ മ്യൂസിക് എന്ന സ്ഥാപനം ആരംഭിച്ചത് അഖ്തർ ബീഗമാണ്.

തിരുവനന്തപുരത്തെ ബാലരാമപുരത്തായിരുന്നു ബീഗത്തിന്റെ അവസാന കച്ചേരി. കച്ചേരിക്കിടെ ശബ്ദം ഇടറി കച്ചേരി അവസാനിപ്പിച്ച അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സുഹൃത്തായ നിലം ഗാമഡിയയുടെ ക്ഷണം സ്വീകരിച്ച് അഹമ്മദാബാദിലേക്കു പോയി. അവിടെ ആശുപത്രിയിൽ 1974 ഒക്ടോബർ 30-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (1968)
  • സംഗീത നാടക അക്കാദമി അവാർഡ് (1972)
  • പത്മഭൂഷൺ (മരണാനന്തരം) (1975)

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. In Memory of Begum Akhtar The Half-inch Himalayas, by Shahid Ali Agha, Agha Shahid Ali, Published by Wesleyan University Press, 1987. ISBN 0-8195-1132-3.
  2. Dadra Thumri in Historical and Stylistic Perspectives, by Peter Lamarche Manuel, Peter Manuel. Published by Motilal Banarsidass Publ., 1989. ISBN 81-208-0673-5. Page 157.
  3. http://nrcw.nic.in/shared/sublinkimages/209.htm
  4. http://www.culturalindia.net/indian-music/indian-singers/begum-akhtar.html
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഖ്‌തർ ബീഗം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഖ്‌തർ_ബീഗം&oldid=3466251" എന്ന താളിൽനിന്ന് ശേഖരിച്ചത്