അഖിലഭാരത വാൿശ്രവണസ്ഥാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂകർക്കും ബധിരർക്കും ചികിത്സയും പരിശീലനവും നൽകുന്ന സ്ഥാപനമാണ് അഖിലഭാരത വാൿശ്രവണസ്ഥാപനം. ഇത് മൈസൂറിലെ മാനസഗംഗോത്രിയിൽ 1965-ൽ സ്ഥാപിതമായി. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്വയംഭരണസ്ഥാപനത്തിൽ സ്പീച്ച് ആൻഡ് ഹിയറിംഗ്-ൽ ബി.എസ്സി., എം.എസ്സി എന്നീ ബിരുദങ്ങൾക്കായി പരിശീലനം നൽകപ്പെടുന്നു. കൂടാതെ പൊതുജനങ്ങൾക്ക് ഈ വിഷയത്തിൽ സാമാന്യജ്ഞാനം നൽകാൻ സായാഹ്നക്ളാസ്സുകൾ നടത്തിവരുന്നു. ചികിത്സാസൌകര്യങ്ങൾ വിദൂരവാസികൾക്കു ലഭിക്കുന്നതിനുവേണ്ടി ഒരു കറസ്പോണ്ടൻസ് ചികിത്സാപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഖിലഭാരത വാൿശ്രവണസ്ഥാപനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.