അക്വില (യഹൂദപണ്ഡിതൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പോണ്ടസ്സിൽ ജീവിച്ചിരുന്ന ഒരു യഹൂദപണ്ഡിതൻ. പഴയനിയമത്തിന്റെ ഒരു പുതിയ ഗ്രീക്കു പരിഭാഷ എ.ഡി. 140-ൽ ഇദ്ദേഹം പൂർത്തിയാക്കി. മൂലത്തെ ആവുന്നത്ര വാക്കോടു വാക്കു പരിഭാഷപ്പെടുത്തുന്ന സമീപനമാണ്‌ ഈ പരിഭാഷയിൽ അദ്ദേഹം പിന്തുടർന്നത്. പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിനു പകരം അക്വിലയുടെ വിവർത്തനമാണ് യവനീകൃതയഹൂദർ അക്കാലത്ത് പാരായണം ചെയ്തിരുന്നത്. ഈ പരിഭാഷയിൽ മിശിഹായെപ്പറ്റിയുള്ള പഴയനിയമത്തിലെ പരാമർശങ്ങൾ മനപൂർ‌വം തമസ്കരിക്കപ്പെട്ടതായി ക്രൈസ്തവർ കരുതി. എന്നാൽ പില്ക്കാലത്തെ പ്രമുഖ ബൈബിൾ പണ്ഡിതനായ ഒറിഗൺ തന്റെ ബഹുഭാഷാ ബൈബിളായ ഹെക്സാപ്ലയിൽ അക്വിലയുടെ തർജുമയെ ആശ്രയിക്കുന്നുണ്ട്; ബൈബിളിന്റെ പ്രഖ്യാത ലത്തീൻ ഭാഷ്യമായ വുൾഗാത്തയുടെ സ്രഷ്ടാവ് ജെറോമും അക്വിലയുടെ ഗ്രന്ഥത്തെ പ്രശംസിച്ചു. ഹേഡ്രിയൻ ചക്രവർത്തിയുടെ ബന്ധുവായിരുന്ന അക്വില യരൂശലേമിന്റെ പുനർനിർമ്മാണത്തിനായി നിയോഗിക്കപ്പെട്ടിരുന്നു എന്നു എപ്പിഫാനിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു. അക്വില, രണ്ടാം നൂറ്റാണ്ടിലെ പ്രഖ്യാത യഹൂദമനീഷി റബൈ അഖീവയുടെ ശിഷ്യനായിരുന്നു എന്നു കരുതുന്നവരുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്വില (യഹൂദപണ്ഡിതൻ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്വില_(യഹൂദപണ്ഡിതൻ)&oldid=2279702" എന്ന താളിൽനിന്ന് ശേഖരിച്ചത്