അക്രോമാറ്റിക് ലെൻസ്
ദൃശ്യരൂപം
വെളിച്ചം നാനാവർണങ്ങളായി പിരിഞ്ഞുപോകുന്നതു (വർണവിപഥനം) തടയാനായി, രണ്ടോ മൂന്നോ കാചങ്ങൾ (lens) കൂട്ടിഘടിപ്പിച്ച കാചസമുച്ചയമാണ് അക്രോമാറ്റിക് ലെൻസ്. സാധാരണ കാചത്തിലൂടെ ഒരു വസ്തുവിന്റെ പ്രതിച്ഛായയുണ്ടാകുമ്പോൾ പലവിധ വർണങ്ങൾ ആ പ്രതിച്ഛായയുടെ അരികിൽ അതിനെ രൂപഭംഗപ്പെടുത്തുന്നതായി കാണാം. വർണവിപഥനം (chromatic aberation) ആണ് ഇതിനു കാരണം. വർണ്ണവിപഥനത്തെ കുറച്ച്, വ്യക്തമായ പ്രതിബിംബമുണ്ടാക്കുവാനായി അക്രോമാറ്റിക് ലെൻസ് ഉപയോഗിക്കുന്നു. ഛായാഗ്രഹണത്തിലും ദൂരദർശനി, സംയുക്ത-സൂക്ഷ്മദർശിനി (compound microscope) എന്നിവയുടെ സംവിധാനത്തിലും ഇതു പ്രയോജനപ്പെടുത്താറുണ്ട്.
അവലംബം
[തിരുത്തുക]- Achromatic Lens [1]
- Achromatic Lens [2] Archived 2010-11-29 at the Wayback Machine.
- Achromatic Lenses [3] Archived 2010-09-20 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രോമാറ്റിക് ലെൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |