അക്രോപൊളീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഥൻസ് അക്രോപൊളീസ്സിൽ നിന്നുള്ള ദൃശ്യം

പ്രാചീന ഗ്രീക്കുനഗരങ്ങളിലെ ഉയർന്ന കുന്നുകളിൽ അഭയസങ്കേതങ്ങളായി നിർമ്മിക്കപ്പെട്ടിരുന്ന കോട്ടകൊത്തളങ്ങൾ. നഗരത്തിന്റെ ഉന്നതപ്രദേശം എന്നാണ് ഗ്രീക്കുഭാഷയിൽ ഈ പദത്തിന്റെ അർത്ഥം. പ്രാചീനകാലത്ത് കുടിയേറ്റക്കാർ പ്രതിരോധസൗകര്യം കരുതി പ്രായേണ ഉയർന്ന സ്ഥാനങ്ങളിൽ, പ്രത്യേകിച്ചും കുന്നുകളുടെ മുകൾപരപ്പുകളിലാണ് താമസമുറപ്പിച്ചിരുന്നത്. അവർ അവിടെ കോട്ടകൊത്തളങ്ങൾ സ്ഥാപിച്ച് അതിനുചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് നഗരം വികസിപ്പിക്കുകയാണുണ്ടായത്. ആഥൻസ്, അർഗോസ്, തീബ്സ്, കൊരിന്ത് തുടങ്ങിയവയായിരുന്നു ഗ്രീസിലെ അക്രോപൊലിസുകൾ.

ഇത്തരം നഗരങ്ങളെ ഉദ്ദേശിച്ചാണ് ആദ്യമാദ്യം അക്രോപൊലിസ് എന്ന പദം ഉപയോഗിച്ചുവന്നതെങ്കിലും ക്രമേണ അതിന്റെ അർത്ഥവ്യാപ്തി കുന്നിൻമുകളിലുള്ള കോട്ടകളെ മാത്രം സംബന്ധിക്കുന്നതായി ചുരുങ്ങി. ചരിത്രപരമായി ആഥൻസിനുണ്ടായ പ്രാധാന്യവും പ്രശസ്തിയും കാരണം ഇന്ന് അക്രോപൊലിസ് എന്നു പറയുമ്പോൾ ആഥൻസിലെ കോട്ടകളും അവയോടു ചേർന്ന മന്ദിരങ്ങളും മാത്രമാണ് വിവക്ഷിക്കപ്പെടുക.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രോപൊളീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രോപൊളീസ്&oldid=3622514" എന്ന താളിൽനിന്ന് ശേഖരിച്ചത്