അക്യു അഡ്വാൻടേജ് സാൽമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനിതക മാറ്റങ്ങൾ വരുത്തിയ സാൽമൺ മത്സ്യമാണ് അക്യു അഡ്വാൻടേജ് സാൽമൺ. കനേഡിയൻ കമ്പനി ആയ അക്വബൌൺടിയിലെ ശാസ്ത്രജ്ഞൻമാരാണ് ഈ മത്സ്യഇനത്തെ വികസിപ്പിച്ചെടുത്തത്. അറ്റ്‌ലാന്റിക് സാൽമൺ മത്സ്യത്തിന്റെ ഡി.എൻ.എയിൽ കിങ്ങ് സാൽമൺ മത്സ്യത്തിന്റെ വളർച്ചാ ഹോർമോൺ കൂടാതെ ഈൽ പോലെയുള്ള പൌട്ട് മത്സ്യത്തിന്റെ ജനിതക ഘടകങ്ങളും ചേർത്താണ് അക്യു അഡ്വാൻടേജ് സാൽമൺ മത്സ്യത്തെ വികസിപ്പിച്ചെടുത്തത്.

സവിശേഷതകൾ[തിരുത്തുക]

ജനിതക മാറ്റങ്ങൾ വരുത്തിയതുമൂലം ലഭിച്ച വളർച്ചാ ഹോർമോൺ കാരണം ഇവ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൂർണ്ണ വളർച്ച പ്രാപിക്കുന്നു.[1] ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇത്തരം മത്സ്യങ്ങൾക്ക് കഴിയും എന്ന് അക്വബൌൺടി കമ്പനി അവകാശപ്പെടുന്നു.

പാരിസ്ഥിതിക പ്രശനങ്ങൾ[തിരുത്തുക]

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിനു അക്വബൌൺടി കമ്പനിയുടെ മേൽ കനേഡിയൻ സർക്കാർ പിഴ ചുമത്തിയിട്ടുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച മത്സ്യങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാക്കും എന്ന് വിമർശകർ ഭയക്കുന്നു. ഇതുവരെ ഈ മത്സ്യത്തെ ഭക്ഷണം ആക്കുന്നതിനു FDA അനുമതി നൽകിയിട്ടില്ല.

അവലംബം[തിരുത്തുക]

  • നാഷണൽ ജ്യോഗ്രഫിക് മാസിക , ജനുവരി 2015 - A First for Fish - പേജ് 16
"https://ml.wikipedia.org/w/index.php?title=അക്യു_അഡ്വാൻടേജ്_സാൽമൺ&oldid=2132795" എന്ന താളിൽനിന്ന് ശേഖരിച്ചത്