അംഗുലീമാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.ബൗദ്ധ പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുളള കാപാലികൻ ആണ് അംഗുലീമാലൻ. മനുഷ്യരുടെ അംഗുലി (വിരലു)കൾകൊണ്ട് മാലയുണ്ടാക്കിയ ഘാതകനാകയാൽ അംഗുലീമാലൻ എന്ന പേർ സിദ്ധിച്ചു. ആയിരം ആളുകളെക്കൊന്ന് അവരുടെ വിരലുകൾകൊണ്ട് മാലയുണ്ടാക്കി തന്റെ ഇഷ്ടദേവതയ്ക്കു ചാർത്തിക്കൊടുക്കാമെന്ന് അംഗുലീമാലൻ ഒരു നേർച്ച നേർന്നിരുന്നു. തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പതുപേരെ കൊന്ന് അവരുടെ വിരലിലെ അസ്ഥികൾ അയാൾ സമ്പാദിച്ചു. ഒടുവിൽ ഒരാളിന്റെ കരാസ്ഥികൾകൂടി സമ്പാദിച്ച് തന്റെ നേർച്ച പൂർത്തീകരിക്കാൻ വധോദ്യുക്തനായി ബുദ്ധനെ സമീപിച്ചു. ബുദ്ധൻ ധർമോപദേശം ചെയ്ത് അയാളെ മാനസാന്തരപ്പെടുത്തി തന്റെ ശിഷ്യനാക്കി. സ്വഭാവം മുഴുവൻ മാറിപ്പോയ അയാൾക്ക് അത്യുത്തമൻമാരായ ആർഹതൻമാരുടെ സംഘത്തിൽ അംഗത്വം നല്കുകയും ചെയ്തു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗുലീമാലൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗുലീമാലൻ&oldid=2928174" എന്ന താളിൽനിന്ന് ശേഖരിച്ചത്