Jump to content

"ഗൗണാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 63: വരി 63:


http://uk.youtube.com/watch?v=x1LpVpLegbA
http://uk.youtube.com/watch?v=x1LpVpLegbA

http://www.saivaneri.org/saiva-velalla-or-saiva-pillai-food-culture.htm


http://www.chitram.org/mallu/ar.htm
http://www.chitram.org/mallu/ar.htm

01:44, 12 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം


ഇടുക്കി-കൊട്ടയം ജില്ലകളിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ പഴയ പേര്‌.ഇടൂക്കി ജില്ലയിലെ കുടമുരുട്ടി മലയില്‍ നിന്നുല്‍ഭവിച്ചു വേമ്പനാട്ടു കായലില്‍ പതിക്കുന്നു.നീളം 67 കിലോമീറ്റര്‍. കവണാര്‍ എന്നും കൗണാര്‍ വിളിക്കപ്പെട്ടിരുന്നു. (എന്‍.ബി.എസ്സ്‌.വി.വി കോശം 5/69) ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞപ്പോള്‍ ഉല്‍ഭവിച്ച ജലപ്രവാഹത്തില്‍ നിന്നു രൂപമെടുത്തു എന്നൈതീഹ്യം. (പി.രാജേന്ദ്രന്‍,ക്ഷേത്രവിജ്ഞാന കോശം ഡി.സി ബുക്സ്‌). അമരത്വം നല്‍കാന്‍ കഴിവുള്ള നീലക്കൊടുവേലി ചില വിശേഷ ദിനങ്ങളില്‍ ഈ നദിജലത്തിലൂടെ ഒഴുകിവരും എന്നു വിശ്വസിക്കപ്പെടുന്നു. (പി.സന്ധ്യ ഐ.പി.എസ്‌,നീലക്കൊടുവേലിയുടെ കൂട്ടുകാരി)


മധുര മീനാച്ചിയില്‍ നിന്നും

തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കര്‍ഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മെഘലകളിലേക്കു കുടിയേറി.ഇരുകൂട്ടരും മധുര മീനാച്ചി (ക്ഷി)ഭക്തരായിരുന്നതിനാല്‍, അവര്‍ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാച്ചി കോവിലുകല്‍പണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചില്‍ എന്നു പേരു വീണു.ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാര്‍ മീനച്ചിലാറും ആയിത്തീര്‍ന്നു.

ഈരാറ്റുപേട്ട മൂന്നിലവില്‍ അവര്‍ മങ്കൊമ്പിലമ്മയുടെ കോവില്‍ പണിതു.തുടര്‍ന്നു കുട്ടനാടു മങ്കൊപ്പുള്‍പ്പടെ 26 സ്ഥലങ്ങളില്‍ മങ്കൊമ്പിലമ്മ കോവിലുകള്‍ ഉണ്ടായി.(ദ വീക്കിലെ കോളമിസ്റ്റ്‌ വാമനന്‍ നമ്പൂതിരിയുടെ വീഡിയോ പ്രഭാഷണം കേള്‍ക്കുക) ഈരാട്ടുപേട്ട അങ്കാളമ്മന്‍ കോവില്‍,പാലാ വലിയകുന്നേല്‍,,പുലിയന്നൂര്‍,തിടനാട്‌,തട്ടാരകത്ത്‌,ചോറ്റി,കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലുകള്‍ ,പാലാ വെള്ളാപ്പാട്ട്‌(വെള്ളാളര്‍ ഇരുന്നു പാട്ടു പാടിയിൂന്ന സ്ഥലം) തുടങ്ങിയ ശൈവ ക്ഷേത്രങ്ങളെല്ലാം ശൈവരായ വെള്ളാളര്‍ നിര്‍മ്മിച്ചു.പില്‍ക്കാലത്തു തെക്കുംകൂര്‍ രാജാവിനോടൂന്നം ഇടപ്രഭുക്കളായിര്‍ന്ന മീനച്ചില്‍ കര്‍ത്താക്കനമാരോടും (പൂര്‍വ്വികര്‍ ഈഴം ദേശത്തുനിന്നി വന്നവരാകയാല്‍ ഇവര്‍ സിംഹര്‍ എന്നും ചിങ്ങ്രാര്‌ എന്നും അറിയപ്പെടുന്നു )പിണങ്ങി അവരില്‍ നല്ലൊരു പങ്ക്‌ കൊല്ലത്തു പോയി മാര്‍ഗ്ഗം കൂടി മാര്‍ഗ്ഗപ്പിള്ള(മാപ്പിള) മാരായി തീര്‍ന്നു(ഇടമറുക്‌,സെയിന്റ്‌ തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല,ഇന്ത്യന്‍ എതീസ്റ്റ്‌ പബ്ലീഷേര്‍സ്‌ ന്യൂഡള്‍ഹി)

==

പാലാ

' ==


പാലാത്ത്‌ ചോനാതര്‍ എന്ന വെള്ളാള വണീക്ക്‌ സൗജന്യമായി നല്‍കിയ പാലാത്ത്‌ പുരയിടത്തില്‍ അങ്ങാടി സ്ഥാപിതമായതോടെ ചുറ്റും ഉയര്‍ന്നു വന്ന പട്ടണം പാലാ എന്നറിയപ്പെട്ടു.(വി.കെ.നാരായണന്‍,ആനക്കുളങ്ങര ക്ഷേത്ര സോവനീര്‍ 1983)

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍

എന്നു പാടിയ മഹാകവി പാലാ നാരായണന്‍ നായരിലൂടെ പാലാ എന്ന സ്ഥലനാമം പ്രസിദ്ധമായി.വിശുദ്ധ( സെയിന്റ്‌) അല്‍ഫോന്‍സാമ്മയുടെ കബറിടം പാലായ്ക്കു സമീപം മീനച്ചില്‍ ആറിന്‍കരയിലാണ്‌.

കോട്ടയവും അയ്മനവും

അക്ഷര നഗരിയായ കോട്ടയം(കോട്ടയ്ക്കകം)ഹെറിറ്റേജ്‌ പ്രദേശം ആയി അംഗീകാരം കിട്ടിയ താഴത്തങ്ങാടി ,ഗോഡ്സ്‌ ഓഫ്‌ സ്മോള്‍ തിങ്ങ്സിന്റെ രചയിതാവ്‌ അരുന്ധതി റോയി,എം.ബി.ബി.എസ്സ്‌ ബിരുദം എടുത്ത ആദ്യ മലയാളി ഡോ.പുന്നന്‍ ലൂക്കോസ്‌ എന്നിവരുടെ ജന്മനാടായ അയ്മനവും മീനച്ചിലാറിന്റെ കരയിലാണ്‌.അരുന്ധതിയുടെ നോവലിലെ കഥാപാത്രവുമാണ്‌ മീനച്ചിലാര്‍.


== അവലംബം ==


എന്‍.ബി.എസ്സ്‌ വിശ്വവിജ്ഞാന കോശം 5&9

വി.കെ.നാരായണന്‍,ആനക്കുളങ്ങര ക്ഷേത്ര സോവനീര്‍ 1983

പി.രാജേന്ദ്രന്‍,ക്ഷേത്രവിജ്ഞാന കോശം ഡി.സി ബുക്സ്‌ 2000

പി.സന്ധ്യ,നീലക്കൊടുവേലിയുടെ കൂട്ടുകാരി

ഇടമറുക്‌,സെയിന്റ്‌ തോമസ്കേരളത്തില്‍ വന്നിട്ടില്ല

അരുന്ധതി റോയ്‌ ,ഗോഡ്സ്‌ ഓഫ്‌ സ്മോല്‍ തിങ്ങ്സ്‌

നാലാങ്കല്‍ കൃഷ്ണപിള്ള,മഹാക്ഷേത്രങ്ങള്‍ക്കു മുന്‍പില്‍,എന്‍.ബി.എസ്സ്‌

റോബിന്‍ ജഫ്രി,നായര്‍ മേധാവിത്വത്തിന്റെ പതനം ഡി.സി.ബുക്സ്‌


ബാഹ്യലിങ്ക്‌

http://uk.youtube.com/watch?v=x1LpVpLegbA

http://www.saivaneri.org/saiva-velalla-or-saiva-pillai-food-culture.htm

http://www.chitram.org/mallu/ar.htm

http://wikimapia.org/1336096/Thazhathangady-Boat-Race-Track

http://www.palai.com

"https://ml.wikipedia.org/w/index.php?title=ഗൗണാർ&oldid=275504" എന്ന താളിൽനിന്ന് ശേഖരിച്ചത്