അതുൽ ദോദിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതുൽ ദോദിയ

സമകാലീന ഇന്ത്യൻ ചിത്രകല - നവ മാധ്യമ രംഗങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അതുൽ ദോദിയ (ജനനം:1959).

ജീവിതരേഖ[തിരുത്തുക]

മുംബൈ സ്വദേശിയാണ്. ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു. പാരീസിലെ ഇകോൾ നാഷണൽ സുപ്പീരിയർ ദ ബീക്സ് ആർട്സിൽ ഫ്രഞ്ച് ഗവൺമെന്റ് സ്കോളർഷിപ്പോടെ അക്കാദമിക പരിശീലനം നേടി.

ചിത്രകാരിയായ അഞ്ജു ദോദിയയാണ് ഭാര്യ. മുംബൈ കേന്ദ്രീകരിച്ചാണ് ദോദിയയുടെ കലാപ്രവർത്തനം.

ശൈലി[തിരുത്തുക]

പ്രദർശനങ്ങൾ[തിരുത്തുക]

  • യോക്കോഹാമ( 2001)
  • വെനീസ് (2005)
  • ഗ്വാങ്ഷു (2008)
  • മോസ്കോ (2009)
  • ജോഗ്ജക്കാർത്ത (2011)
  • ബ്രിസ്ബേൻ (2012)
  • ഡോക്യുമെന്റാ 12 (2007) തുടങ്ങിയ ബനാലെകളിലും ട്രിനലെകളിലും പങ്കെടുത്തു. *ആംസ്റ്റർഡാം, റോം, പാരീസ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദർനങ്ങൾ നടത്തിയിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനലെയിൽ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെയിൽ അതുൽ ദോദിയയുടെ സെലിബ്രേഷൻ ഇൻ ലബോറട്ടറി എന്ന രചനയുടെ ഒരു ഭാഗം ആസ്വദിക്കുന്നവർ

ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചുള്ള സൃഷ്ടിക്കാണ് കൊച്ചി മുസിരിസ് ബിനലെയിൽ രൂപംകൊടുത്തത്.[1] 'സെലിബ്രേഷൻ ഇൻ ദ ലബോറട്ടറി' എന്ന ഫോ­ട്ടോ­ഗ്രാ­ഫി­ക് ഇൻ­സ്റ്റ­ലേ­ഷനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയതോ ശേഖരിച്ചതോ ആയ 231 ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ഇൻസ്റ്റലേഷൻ തുടങ്ങുന്നത് സച്ചിദാനന്ദന്റെ ഒരു കവിതയോടെയാണ്.[2] ഈ ഇൻസ്റ്റളേഷനിൽ ബിനാലെ ക്യൂറേറ്റർ, ബോസ് കൃഷ്ണമാചാരിയും പാരിസ് വിശ്വനാഥനും ബി­­ന­ാലെ­യെ എതിർ­ക്കു­ന്ന­വ­രിൽ പ്ര­മു­ഖ­നായ കലാ­കാ­ര­നും ക്യൂ­റേ­റ്റ­റു­മായ ജോ­ണി എം­.എൽ തുടങ്ങി എം.എഫ്. ഹുസൈന്റെയും ഗുരുവായൂർ റെയിൽവേ സ്റ്റേഷ‌ന്റെയും ചിത്രമുണ്ട്. ഉപേ­ക്ഷി­ക്ക­പ്പെ­ട്ട ഒരു ലബോ­റ­ട്ട­റി­യി­ൽ, അതി­ന്റെ പൊ­ളി­ഞ്ഞു തു­ട­ങ്ങിയ ചു­മ­രു­ക­ളും സി­മ­ന്റ് അല­മാ­രി­യും ശൗചാലയവും ഉപ­യോ­ഗ­പ്പെ­ടു­ത്തിയാണ് ഈ ഡോ­ക്യു­മെ­ന്റേ­ഷൻ ഒരു­ക്കി­യി­രി­ക്കു­ന്നത് .

പുരസ്കാരങ്ങൾ[തിരുത്തുക]

  • റാസാ അവാർഡ്, റാസാ ഫൗണ്ടേഷൻ -2008
  • സിവിറ്റെല്ല റാനിയേരി ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, ഇറ്റലി - 1999
  • സോത്ത്ബീസ് പ്രൈസ് -1999
  • സൻസ്കൃതി അവാർഡ് - 1995
  • മഹാരാഷ്ട്രാ ഗവൺമെന്റിന്റെ ഗോൾഡ് മെഡൽ -1982

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-02. Retrieved 2013-01-04.
  2. "അത്ഭുതത്തിന്റെ ക്യാൻവാസിൽ സച്ചിദാനന്ദൻ". മാതൃഭൂമി ദിനപത്രം. 9 ജനുവരി 2013. Archived from the original on 2013-01-09. Retrieved 9 ജനുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അതുൽ_ദോദിയ&oldid=3957826" എന്ന താളിൽനിന്ന് ശേഖരിച്ചത്