ഡയാന ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diana Hayden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയാന ഹെയ്ഡൻ
Diana Hayden at Wake and Walk Event
ജനനം (1973-05-01) മേയ് 1, 1973  (50 വയസ്സ്)
തൊഴിൽഅഭിനേത്രി
അറിയപ്പെടുന്നത്Femina Miss India World 1997
(Winner)
Miss World 1997
(Winner)
(Miss World Asia & Oceania)
(Miss Photogenic)
വെബ്സൈറ്റ്www.DianaHayden.com

1997-ലെ മിസ്സ് ഇന്ത്യ വേൾഡ് ആയിരുന്നു ഡയാന ഹെയ്ഡൻ. മോഡൽ, ചലച്ചിത്ര അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തയുമാണ്. 1973 മേയ് 1-ന് ആണ് ഡയാനയുടെ ജനനം.

ചെറുപ്പക്കാലം[തിരുത്തുക]

ആംഗ്ലോ ഇന്ത്യനാണ് ഡായാന ഹെയ്ഡൻ. സെക്കന്തരാബാദിലെ സെയിന്റ് ആൻസ് ഹൈ സ്കൂളിൽ പഠിച്ചിരുന്ന ഡയാന എട്ടാം ക്ലാസ്സിൽ കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്തുകൊണ്ട് പഠനം അവസാനിപ്പിച്ചു. എങ്കിലും വിദൂരവിദ്യാഭാസം വഴി ഡയാന പഠനം തുടർന്ന് ഒസ്മാനിയ യൂണിവേർസിറ്റിയിൽനിന്നും ഇംഗ്ലീഷിൽ ബിരുദമെടുത്തു

എൻകോർ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് വേണ്ടി ജോലി നോക്കുന്നതിന്റെ ഇടയിലാണ് ഡയാന മോഡലിങ്ങിലേക്ക് വന്നത്. പിന്നീട് ബി.എം.ജി ക്രെസെന്റോ എന്ന കമ്പനിയുടെ പി.ആർ.ഓ ആയി ജോലി നോക്കിയ ഡയാന അനൈഡ, മെഹ്നാസ് എന്നീ മോഡലുകളുടെ മാനേജറുമായി. അനൈഡയുടെ നിർദ്ദേശപ്രകാരമാണ് ഡയാന മിസ്സ് ഇന്ത്യ മത്സരത്തിൽ പെങ്കെടുക്കുന്നത്. ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയിയായതിനുശേഷം മിസ്സ് യൂണിവേർസ് കിരീടവും ഡായാന സ്വന്തമാക്കി.[1]

കരിയർ[തിരുത്തുക]

1997-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയതോടുകൂടിയാണ് ഡയാന പ്രശസ്തയാകുന്നത്. തുടർന്ന് നടന്ന മിസ്സ് വേൾഡ് മത്സരത്തിലും ഡയാന വിജയിയായി ലോകം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായി. മിസ്സ് വേൾഡ് നേടുന്ന മൂന്നാമത്തെ ഇന്ത്യാക്കാരിയായി ഡയാന. പിന്നീട് ബോളിവുഡ് സിനിമകളിലേയ്ക്ക് ഡയാന രംഗപ്രവേശനം ചെയ്തു. അന്തർദേശീയ സിനിമകളിലും ഡയാന അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബോളിവുഡ് ചലറച്ചിത്രങ്ങളിൽ ഡയാനയ്ക്ക് വിജയം നേടാനായില്ല.

2008-ൽ ബിഗ് ബോസ് (സീസൺ 2) എന്ന റിയാലിറ്റി ഷോയിൽ ഡയാന പങ്കെടുത്തിരുന്നു. നവംബർ 7-ന് സം‌പ്രേക്ഷണം ചെയ്ത എപ്പിസോഡിൽ പ്രേക്ഷക വോട്ടുകളാൽ ഡയാന പുറത്തായി.

പിന്നീട് കാലിഫോർണിയയിലുള്ള ലോസ് ആഞ്ചലസ്സിലേയ്ക്ക് ഡയാന താമസം മാറ്റി സാമൂഹ്യപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മിസ്സ് വേൾഡ് വിജയത്തിനുശേഷം മിസ്സ് വേൾഡ് സംഘടനയുടെ പ്രതിനിധിയായി ഒരു വർഷം ജോലി ചെയ്തതിനുശേഷം യു. കെ.യിലുള്ള റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്സിൽ അഭിനയം പഠിക്കുവാനായി ചേർന്നു. ഡയാന ലണ്ടനിലെ ഡ്രാമ സ്കൂളിലും ചേർന്ന് ഷേക്സ്പിയർ നാടകങ്ങളും പരിശീലിച്ചു. ഇവിടെ വച്ച് മികച്ച നടിക്കുള്ള നാമനിർദ്ദേശവും ഡായാനയ്ക്ക് ലഭിക്കുകയുണ്ടായി. 2001-ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് ഷേക്ക്സ്പിയറിന്റെ ഒഥല്ലോ സിനിമയാക്കിയതിൽ അഭിനയിച്ച് തന്റെ അന്തർദേശീയ ചലച്ചിത്രജീവിതത്തിന് ഡയാന തുടക്കമിട്ടു.

2006-ൽ അവലോൺ ഏവിയേഷൻ അക്കാദമി ഡായാനയെ അക്കാദമിയുടെ മുഖം ആയി തിരഞ്ഞെടുത്തു. ഡയാന അവിടെ അതിഥി അദ്ധ്യാപികയായി എയർലൈൻ പേർസണൽ പരിശീലന പരിപാടികളിൽ ഇപ്പോൾ ക്ലാസ്സുകൾ നൽകാറുണ്ട്.

സിനിമകൾ[തിരുത്തുക]

  • ഒഥല്ലോ: എ സൗത്ത് ആഫ്രിക്കൻ ടെയിൽ (2006)
  • അദ - വിൽ കിൽ യൂ (2006)
  • ആൾ അലോൺ (2006)
  • അബ് ബസ് (2004) [2]
  • തെഹ്സീബ് (2003) - അതിഥി താരം

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഡയാന_ഹെയ്ഡൻ&oldid=3866654" എന്ന താളിൽനിന്ന് ശേഖരിച്ചത്