കോറ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chora Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോറ പള്ളിയുടെ മുൻപിൽ നിന്നുള്ള വീക്ഷണം

ബൈസാന്റിൻ വാസ്തുകലയുടെ മനോഹരമായ ഒരു ഉദാഹരണമാണ് ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന കോറയിലെ വിശുദ്ധ സേവ്യറിന്റെ പള്ളി (തുർക്കിഷ്: Kariye Müzesi, Kariye Camii, Kariye Kilisesiകോറ കാഴ്ചബംഗ്ലാവ്, മസ്ജിദ്, പള്ളി).[1]

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനമാണ്‌ ഈ പള്ളിയുടെ ആദ്യത്തെ കെട്ടിടം പണി കഴിപ്പിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷവും 1315-21 കാലഘട്ടത്തിലും ഇതിൽ കൂട്ടിച്ചേർക്കലുകളും പുതുക്കിപ്പണിയലും നടന്നു. 1315-21 കാലഘട്ടത്തിൽ ഫ്രസ്കോ ചുമർചിത്രങ്ങളും മൊസൈക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു. ആദം വരെ നീളുന്ന ക്രിസ്തുവിന്റെ പൂർവ്വപരമ്പരയുടെ ചിത്രീകരണം ഇതിൽ വിശേഷപ്പെട്ടതാണ്. 1510-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ (ഭ.കാ. 1481-1512) ഇതിനെ കരിയ കാമി എന്ന പേരിലുള്ള മസ്ജിദ് ആക്കി മാറ്റുന്നതു വരെ സെയിന്റ് സേവ്യേഴ്സ്, ഒരു ക്രിസ്ത്യൻ പള്ളിയായി തുടർന്നിരുന്നു.

കോറ പള്ളിയിലെ യേശു, ആദം, ഹൗവ്വ എന്നിവരുടെ ചിത്രീകരണം
പുറകിൽ നിന്നുള്ള വീക്ഷണം

മതനിരപേക്ഷവാദിയായ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത്, 1948-ൽ ഈ മസ്ജിദ്, കാരിയ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കി. ഇതോടൊപ്പം ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ പത്തു വർഷത്തോളമെടുത്ത് ഇവിടത്തെ ഫ്രസ്കോ ചിത്രങ്ങളേയും മൊസൈക് ചിത്രങ്ങളേയും പുനരുദ്ധരിച്ചു.[2]

അവലംബം[തിരുത്തുക]

  1. Ousterhout
  2. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 64. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോറ_പള്ളി&oldid=3446059" എന്ന താളിൽനിന്ന് ശേഖരിച്ചത്