കോറ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോറ പള്ളിയുടെ മുൻപിൽ നിന്നുള്ള വീക്ഷണം

ബൈസാന്റിൻ വാസ്തുകലയുടെ മനോഹരമായ ഒരു ഉദാഹരണമാണ് ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന കോറയിലെ വിശുദ്ധ സേവ്യറിന്റെ പള്ളി (തുർക്കിഷ്: Kariye Müzesi, Kariye Camii, Kariye Kilisesiകോറ കാഴ്ചബംഗ്ലാവ്, മസ്ജിദ്, പള്ളി).[1]

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനമാണ്‌ ഈ പള്ളിയുടെ ആദ്യത്തെ കെട്ടിടം പണി കഴിപ്പിച്ചത്. ഒരു നൂറ്റാണ്ടിനു ശേഷവും 1315-21 കാലഘട്ടത്തിലും ഇതിൽ കൂട്ടിച്ചേർക്കലുകളും പുതുക്കിപ്പണിയലും നടന്നു. 1315-21 കാലഘട്ടത്തിൽ ഫ്രസ്കോ ചുമർചിത്രങ്ങളും മൊസൈക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു. ആദം വരെ നീളുന്ന ക്രിസ്തുവിന്റെ പൂർവ്വപരമ്പരയുടെ ചിത്രീകരണം ഇതിൽ വിശേഷപ്പെട്ടതാണ്. 1510-ൽ ഓട്ടൊമൻ സുൽത്താൻ ബെയാസിത് രണ്ടാമൻ (ഭ.കാ. 1481-1512) ഇതിനെ കരിയ കാമി എന്ന പേരിലുള്ള മസ്ജിദ് ആക്കി മാറ്റുന്നതു വരെ സെയിന്റ് സേവ്യേഴ്സ്, ഒരു ക്രിസ്ത്യൻ പള്ളിയായി തുടർന്നിരുന്നു.

കോറ പള്ളിയിലെ യേശു, ആദം, ഹൗവ്വ എന്നിവരുടെ ചിത്രീകരണം
പുറകിൽ നിന്നുള്ള വീക്ഷണം

മതനിരപേക്ഷവാദിയായ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത്, 1948-ൽ ഈ മസ്ജിദ്, കാരിയ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കി. ഇതോടൊപ്പം ബൈസാന്റിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ പത്തു വർഷത്തോളമെടുത്ത് ഇവിടത്തെ ഫ്രസ്കോ ചിത്രങ്ങളേയും മൊസൈക് ചിത്രങ്ങളേയും പുനരുദ്ധരിച്ചു.[2]

അവലംബം[തിരുത്തുക]

  1. Ousterhout
  2. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 64. ഐ.എസ്.ബി.എൻ. 978-1-59020-221-0. 
Commons:Category
വിക്കിമീഡിയ കോമൺസിലെ Chora Church എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കോറ_പള്ളി&oldid=1686565" എന്ന താളിൽനിന്നു ശേഖരിച്ചത്